വനപർവ്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന് കീഴിൽ പുതുതായി ആരംഭിക്കപ്പെട്ട ജൈവവൈവിധ്യ ഉദ്യാനമാണ് വനപർവ്വം. കോഴിക്കോട് ജില്ലയിലെ ഈങ്ങപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഈ ജൈവവൈവിധ്യ ഉദ്യാനമാണ് കാക്കവയൽ വനപർവ്വം. താമരശ്ശേരി ഫോറസ്റ്റ് റേഞ്ചിന് കീഴിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കോഴിക്കോട് വയനാട് എൻ.എച്ച് 212 ലാണ് ഈങ്ങാപ്പുഴ.

കാക്കവയൽ വനപർവ്വം കവാടം

ഇവിടെ നിന്നും 3 കിലോമീറ്റർ സഞ്ചരിച്ചാൽ കാക്കവയലിലെത്താം. 111.4 ഹെക്ടറിലായി സ്ഥിതി ചെയ്യുന്ന ഈ ജൈവ വൌവിദ്യ ഉദ്യാനത്തിൽ ആയിരക്കണക്കിന് സസ്യവര്ഗങ്ങളും ഔഷധസസ്യങ്ങളുമുണ്ട്.[1] അപൂർവ്വങ്ങളായ ചിത്രശലഭങ്ങളും ഇവിടെ കാണാം. വിവിധയിനം പക്ഷികളും ചെറുജീവികളുടെയും ആവാസ സ്ഥലം കൂടിയാണ് വനപർവ്വം. 2011 ഫെബ്രുവരി 3 നായിരുന്നു 96.86 ലക്ഷം രൂപയുടെ പദ്ധതി ഉദ്ഘാടനം. സംസ്ഥനവനം മന്ത്രി ബിനോയ് വിശ്വം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ധാരാളം പ്രകൃതി നിരീക്ഷകരും വിദ്യാർഥികളും ഇവിടെ എത്തിക്കൊണ്ടിരിക്കുന്നു. വിവിധയിനം മുളകളും ഓർക്കിഡുകളും ഇവിടെ കാണാം.

വനപർവ്വം - ചിത്ര ശേഖരം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://indiatouristland.com/news/index.php?page=8 Archived 2016-03-04 at the Wayback Machine.
  2. http://www.flickr.com/photos/59897057@N05/sets/72157626060421553/
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-02-07. Retrieved 2011-05-22.
"https://ml.wikipedia.org/w/index.php?title=വനപർവ്വം&oldid=3790344" എന്ന താളിൽനിന്ന് ശേഖരിച്ചത്