ലാഹോര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലാഹോര്‍
لہور
لاہور
—  City District  —
Skyline of ലാഹോര്‍
Coordinates: 31°32′59″N 74°20′37″E / 31.54972, 74.34361
Country Flag of Pakistan.svg Pakistan
Province Punjab
City District Government 11th September 2008
City Council Lahore
Towns 9
ഭരണം
 - Type City District
 - City Nazim Mian Amer Mahmood
 - Naib Nazim Idrees Hanif
 - District Coordination Officer M. Anwar ul Haq (D.M.G)
വിസ്തീര്‍ണ്ണം [1]
 - Total 1,772 km² (684 sq mi)
Elevation 217 m (712 ft)
ജനസംഖ്യ (2009[2])
 - Total 10,000,000
  Combined population of Lahore City and Lahore Cantonment
ഏരിയാ കോഡ്(കള്‍) 042
Lahore Cantonment is a legally separate military-administered settlement.
വെബ്സൈറ്റ്: http://www.lahore.gov.pk

പാക്കിസ്ഥാന്റെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനവും കറാച്ചിക്ക് പിന്നിലായി പാക്കിസ്ഥാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവുമാണ് ലാഹോര്‍. ശക്തമായ മുഗള്‍ പൈതൃകമുള്ള ഈ നഗരത്തെ "മുഗളന്മാരുടെ പൂന്തോട്ടം" എന്ന് വിശേഷിപ്പിക്കാറുണ്ട്. പാക്കിസ്ഥാന്റെ സാംസ്കാരിക ഹൃദയമായും ഇതിനെ കണക്കാക്കുന്നു. പാക്കിസ്ഥാന്‍-ഇന്ത്യ അതിര്‍ത്തിക്കടുത്തായി രാവി നദിയുടെ തീരത്താണ് ലാഹോര്‍ സ്ഥിതി ചെയ്യുന്നത്. ബാദ്ഷാഹി പള്ളി, ലാഹോര്‍ കോട്ട, ഷാലിമാര്‍ പൂന്തോട്ടം, ജെഹാങ്കീറിന്റെയും നൂര്‍-ജെഹാന്റെയും ശവകുടീരങ്ങള്‍ തുടങ്ങിയവയാണ് നഗരത്തിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍. ബ്രിട്ടീഷ് കോളനികാഴ്ചയുടെ കാലത്ത് സൃഷ്ടിക്കപ്പെട്ട ഇന്‍ഡോ-ഗോഥിക് ശൈലിയിലുള്ള കെട്ടിടങ്ങളും ഇവിടെയുണ്ട്.

ഇവിടുത്തെ ദേശ ഭാഷയും ഏറ്റവും സംസാരിക്കപ്പെടുന്ന ഭാഷയും പഞ്ചാബിയാണ്. എന്നാല്‍ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യത്തിനു ശേഷം രാഷ്ട്ര ഭാഷയായ ഉര്‍ദു കൂടുതല്‍ പ്രചാരം നേടി. 2006-ലെ കനേഷുമാരി പ്രകാരം ഇവിടുത്തെ ജനസംഖ്യ ഏകദേശം 1 കോടിയാണ്. ഇത് ലാഹോറിനെ പാക്കിസ്ഥാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ നഗരവും ലോകത്തിലെ ഏറ്റവും വലിയ 26-ആം നഗരവുമാക്കുന്നു.


[തിരുത്തുക] അവലംബം

  1. Punjab Portal. Government of Punjab. ശേഖരിച്ചത് 2007-12-11.
  2. http://www.guardian.co.uk/world/2009/mar/08/pakistan-lahore-terrorism Laid-back Lahore faces a frightening future - 5th Paragraph
"http://ml.wikipedia.org/wiki/%E0%B4%B2%E0%B4%BE%E0%B4%B9%E0%B5%8B%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം