രഞ്ജിത് സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ranjit Singh
Maharaja of Punjab
[[File:MaharajaRanjitSIngh - L Massard.gif|frameless|alt=]]
Ranjit Singh by Leopold Massard
ഭരണകാലം 12 April 1801 – 27 June 1839
പൂർണ്ണനാമം Ranjit Singh
പദവികൾ Sher-e-Punjab (Lion of Punjab)
Maharaja of Lahore
Sarkar Khalsaji (Head of State)
പിൻ‌ഗാമി Kharak Singh
പിതാവ് Maha Singh
മാതാവ് Raj Kaur

സിഖ് സാമ്രാജ്യത്തിലെ ആദ്യത്തെ രാജാവാണ് മഹാരാജ രഞ്ജിത് സിങ് (പഞ്ചാബി: ਮਹਾਰਾਜਾ ਰਣਜੀਤ ਸਿੰਘ) (ജനനം 1780 നവംബർ 13[1]) (ഭരണം 1799-1839 ജൂൺ 20).

ദുറാനി സാമ്രാജ്യത്തിലെ ചക്രവർത്തിയായിരുന്ന അഹ്മദ് ഷാ ദുറാനി, തന്റെ അവസാനകാലത്ത് മദ്ധ്യ പഞ്ചാബിന്റെ നിയന്ത്രണം സിഖുകാർക്ക് തന്റെ മേക്കോയ്മയിൽ വിട്ടുകൊടുത്തിരുന്നു. ഏതാണ്ട് 20 വർഷത്തിനു ശേഷം ലാഹോറിൽ ഒരു കലാപം പൊട്ടിപ്പുറപ്പെടുകയും സിഖുകാർ അഫ്ഗാൻ പ്രതിനിധിയെ വധിക്കുകയും ചെയ്തു. ഇതോടെ അന്നത്തെ ദുറാനി ചക്രവർത്തിയായിരുന്ന സമാൻ ഷാ പഞ്ചാബിൽ ഒരു സിഖുകാരനെത്തന്നെ പ്രതിനിധിയായി നിയമിക്കാൻ നിർബന്ധിതനായി. അങ്ങനെ രഞ്ജിത് സിങ്, അഫ്ഗാൻ രാജാവിന്റെ പ്രതിനിധിയായി പഞ്ചാബിൽ ഭരണം നടത്താനാരംഭിച്ചു.

ദുറാനി രാജവംശത്തിന്റെ ശക്തിക്ഷയം മുതലെടുത്ത രഞ്ജിത് സിങ്, സിന്ധുവിനും സത്‌ലുജിനും മദ്ധ്യേയുള്ള വടക്കൻ പഞ്ചാബ് മുഴുവൻ 1818-ഓടെ നിയന്ത്രണത്തിലാക്കി. സൈനികമായി ശക്തിയാർജ്ജിച്ച് സിഖുകാർ, പിന്നീട് കശ്മീരും മുൾത്താനും ദേരാജാത്തും കൈപ്പിടിയിലൊതുക്കുകയും പെഷവാർ താഴ്വരയിൽ പൂർണമായും ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. എങ്കിലും ഈ സമയത്തും അഫ്ഗാനികൾക്ക് ചെറിയ കപ്പം കൊടുത്ത് തന്റെവിധേയത്വം പ്രകടിപ്പിച്ചിരുന്നു. [2]

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

രഞ്ജിത് സിങ്ങിന്റെ പിതാവ്, സർദാർ മഹാൻ സിങ്, ഗുജ്രൻ‌വാലയിലെ സുകേർചകിയ മിസ്‌ലിന്റെ[൧] തലവനായിരുന്നു. അമ്മയായ രാജ് കൗറിന്റെ സ്വദേശമായ മദ്ധ്യഹരിയാണയിലെ ജിന്ദിനടുത്ത് ബുദ്രുഖാൻ എന്ന പട്ടണത്തിലാണ് 1780 നവംബർ 13-ന് രഞ്ജിത് സിങ് ജനിച്ചത്. അമ്മയുടെ അച്ഛനായിരുന്ന സർദാർ ഗജ്പത് സിങ് ജിന്ദിലെ ഭരണാധികാരിയായിരുന്നു.

1790-ൽ തന്റെ പിതാവിന്റെ മരണത്തോടെ പത്താം വയസ്സിൽ സുകേർചകിയ മിസ്‌ലിന്റെ നേതൃത്വം രഞ്ജിത് സിങ് ഏറ്റെടുത്തു.[1]

[തിരുത്തുക] കുറിപ്പുകൾ

  • ^  1766-67 കാലഘട്ടത്തിലെ അഹ്മദ് ഷാ അബ്ദാലിയുടെ ആക്രമണത്തിനു ശേഷം, സത്‌ലുജ് നദിയുടെ ഇരുവശങ്ങളിലുള്ള സിഖുകാർ, ഒരു നേതാവിന്റെ നേതൃത്വത്തിൽ പൊതുവേ മിസ്‌ലുകൾ എന്നറിയപ്പെടുന്ന കൂട്ടങ്ങളായാണ് കഴിഞ്ഞിരുന്നത്. തുല്യം, ഒരുപോലെയുള്ള എന്നൊക്കെയാണ് മിസ്‌ൽ എന്ന വാക്കിന് അറബിയിൽ അർത്ഥം.[1]

[തിരുത്തുക] അവലംബം

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; pta1 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. William Kerr Fraser-Tytler (1953). "Part II - The Kingdom of Afghanistan, Chapter III - THe rise of Muhammadzais, Dost Muhammad (1818 - 1838)". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. താളുകൾ. 70-71. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Commons:Category
വിക്കിമീഡിയ കോമൺസിലെ Maharaja Ranjit Singh of Punjab എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=രഞ്ജിത്_സിങ്&oldid=1153787" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ