ബാദ്ശാഹി മോസ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാദ്ശാഹി മസ്ജിദ്

ബാദ്ശാഹി മോസ്ക്

പ്രാഥമിക വിവരങ്ങൾ
സ്ഥലം പാകിസ്ഥാൻ Lahore, Pakistan
അക്ഷാംശവും രേഖാംശവും 31°35′18.49″N 074°18′49.63″E / 31.5884694°N 74.3137861°E / 31.5884694; 74.3137861Coordinates: 31°35′18.49″N 074°18′49.63″E / 31.5884694°N 74.3137861°E / 31.5884694; 74.3137861
മതം ഇസ്‌ലാം
പ്രവിശ്യ Punjab
ജില്ല Lahore
Year consecrated 1671
Ecclesiastical status Mosque
Leadership Aurangzeb
വാസ്തുശാസ്ത്രവിവരങ്ങൾ
തരം Mosque
വാസ്തുശൈലി Islamic, Mughal
പൂർത്തിയായ വർഷം 1673
അളവുകൾ
Dome(s) 3
മിനാരങ്ങൾ 8 (4 square, 4 smaller octagonal)
Minaret height 54 മീ (177 അടി) (square),

വലിപ്പത്തിന്റെ കാര്യത്തിലെ ലോകത്തിൽ ഏഴാമത്തേതും ദക്ഷിണേഷ്യയിലെ രണ്ടാമത്തെതുമായ[1] മോസ്ക് ആണ്‌ പാകിസ്താനിലെ ലാഹോറിൽ സ്ഥിതി ചെയ്യുന്ന ബാദ്ശാഹി മോസ്ക്. 1673-ൽ നിർമ്മിക്കപ്പെട്ട, മാർബിൾ മകുടങ്ങളോടുകൂടിയ ഈ മോസ്ക്, മുഗൾ സാമ്രാജ്യകാലത്തെ വാസ്തുശില്പകലക്ക് ഒരു ഉത്തമോദാഹരണമാണ്[2]‌‌. മുഗൾ ചക്രവർത്തിയായ ഔറംഗസേബ് ആണ് ഇത് നിർമ്മിച്ചത്. ഇതിലെ പ്രധാന പ്രാർത്ഥനാമുറിക്ക് 10,000 പേരെ ഉൾക്കൊള്ളാൻ സാധിക്കും. ഇതിനു പുറമേ മുറ്റത്തും വരാന്തകളിലുമായി വീണ്ടും ഒരുലക്ഷത്തോളം പേരെയും ഉൾക്കൊള്ളാനാകും. 1673 മുതൽ 1986 വരെയുള്ള 313 വർഷം ഇതിന്‌ ലോകത്തെ ഏറ്റവും വിശാലമായ മോസ്ക് എന്ന പദവിയുണ്ടായിരുന്നു. 1986-ൽ ഇസ്ലാമാബാദിൽ പണിതീർത്ത ഫൈസൽ മോസ്ക് ഇതിനെ മറികടന്നു.

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

  1. List of largest mosques എന്ന ഇംഗ്ലീഷ് വിക്കിപീഡിയയിലെ താൾ - ഓരോ മോസ്കിനെക്കുറിച്ചുമുള്ള വിവരങ്ങൾക്കടിസ്ഥാനമായ അവലംബം പ്രസ്തുത താളിലുണ്ട്.
  2. HILL, JOHN (1963). "7- Pakistan". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 224. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Badshahi Masjid എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ബാദ്ശാഹി_മോസ്ക്&oldid=1699294" എന്ന താളിൽനിന്നു ശേഖരിച്ചത്