റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
| Bangalore Royal Challengers | |||
| കോച്ച്: | |||
|---|---|---|---|
| ക്യാപ്റ്റൻ: | |||
| Colors: | Red and Golden Yellow [2] | ||
| സ്ഥാപിത വർഷം: | 2008 | ||
| ഹോം ഗ്രൗണ്ട്: | M. Chinnaswamy Stadium | ||
| Capacity: | 55,000 | ||
| ഉടമ: | Vijay Mallya | ||
| ഉപദേഷ്ടാവ്: | Martin Crowe | ||
| ഔദ്യോഗിക വെബ്സൈറ്റ്: | Bangalore Royal Challengers | ||
ഇന്ത്യൻ പ്രീമിയർ ലീഗിൽ ബെംഗളൂരു നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. യു.ബി ഗ്രൂപ്പിന്റെ ചെയർമാനായ വിജയ് മല്യയാണ് ടീമിന്റെ ഉടമ. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ചാരു ശർമയാണ്. രാഹുൽ ദ്രാവിഡ് ഐക്കൺ പ്ലെയറുമാണ്. കെവിൻ പീറ്റേർസൺ,അനിൽ കുംബ്ലെ എന്നിവരാണ് ഇപ്പോഴത്തെ ക്യാപ്റ്റന്മാർ. മുൻ ന്യൂസിലാന്റ് ക്യാപ്റ്റൻ മാർട്ടിൻ ക്രോ മാനേജ്മെന്റ് സംഘത്തിലെ അംഗമായി കരാറിൽ ഒപ്പ്‌വച്ചിട്ടുണ്ട്. ഇന്ത്യൻ ദേശീയ ടീമിലെ മുൻ ഫാസ്റ്റ് ബൗളറും ഇപ്പോഴത്തെ ബൗളിങ് കോച്ചുമായ വെങ്കടേശ് പ്രസാദാണ് ടീമിന്റെ പരിശീലകൻ. 111.6 മില്യൺ ഡോളർ വിലയുമായി ലേലത്തുകയുടെ കാര്യത്തിൽ മുംബൈ ഇന്ത്യൻസിന് തൊട്ട്താഴെ രണ്ടാംസ്ഥാനത്തെത്തി.
ഉള്ളടക്കം |
ഐ.പി.എൽ. 2008 [തിരുത്തുക]
പ്രഥമ ഐ.പി.എൽ. ടൂർണമെന്റിൽ നാല് മത്സരങ്ങളിൽ മാത്രം ജയിച്ച ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് പോയിന്റ് നിലയിൽ ഏഴാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളൂ.
ഐ.പി.എൽ 2009 [തിരുത്തുക]
- രണ്ടാം സ്ഥാനം.
2009 സീസണിൽ ദക്ഷിണാഫ്രിക്കയിൽ നടന്ന മത്സരങ്ങളിൽ ഫൈനലിൽ ഡെക്കാൻ ചാർജേഴ്സിനോട് പരാജയപ്പെട്ടു.
ഐ.പി.എൽ. 2010 [തിരുത്തുക]
- മൂന്നാം സ്ഥാനം
2010 സീസണിൽ മൂന്നാം സ്ഥാനത്തെത്തി
ഐ.പി.എൽ. 2011 [തിരുത്തുക]
- രണ്ടാം സ്ഥാനം
2011 സീസണിൽ നടന്ന മത്സരങ്ങളിൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് പരാജയപ്പെട്ടു.
അവലംബം [തിരുത്തുക]
- ↑ DLF - IPL - Indian Premier League - Bangalore Royal Challengers Details
- ↑ "Royal Challengers have it all worked out". http://cricket.indiatimes.com. 2008-04-09. ശേഖരിച്ചത് 2008-04-09.
|
||||||||||||||||||||||||||||