റമ്പൂട്ടാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റമ്പൂട്ടാൻ
റമ്പൂട്ടാൻ പഴക്കുലകൾ
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Sapindales
കുടുംബം: Sapindaceae
ജനുസ്സ്: Nephelium
വർഗ്ഗം: N. lappaceum
ശാസ്ത്രീയ നാമം
Nephelium lappaceum
L.[2]

മലേഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ,ഫിലിപ്പീൻസ്, എന്നിവിടങ്ങളിലും തെക്കുകിഴക്കൻ ഏഷ്യയിലും മറ്റും കണ്ടുവരുന്ന ഒരു ഫലമാണ് റമ്പുട്ടാൻ. ലിച്ചി, ലോൻഗൻ എന്നിവയോട് സാദൃശ്യമുള്ളതാണ് ഈ ഫലം. മലായ് ദ്വീപസമൂഹങ്ങൾ ജന്മദേശമായ ഈ ഫലത്തിന് രോമനിബിഡം എന്നർത്ഥം വരുന്ന റമ്പൂട്ട് എന്ന മലായ് വാക്കിൽ നിന്നാണ് പേര് ലഭിച്ചത്. റമ്പുട്ടാന്റെ പുറന്തോടിൽ സമൃദ്ധമായ നാരുകൾ കാണപ്പെടുന്നതാണ് കാരണം. കേരളത്തിലും ഇത് നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നുണ്ട്.

Rambutan fruit.jpg

ഉള്ളടക്കം

[തിരുത്തുക] സവിശേഷതകൾ

റമ്പൂട്ടാൻ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന രാജ്യം തായ്‌ലന്റ് ആണ്. ചുവപ്പ്, കടും മഞ്ഞ, മഞ്ഞ എന്നീ നിറങ്ങളിൽ പഴങ്ങൾ കാണപ്പെടുന്ന ഇനങ്ങൾ റമ്പൂട്ടാനിൽ ഉണ്ട്. കൂടാതെ ജാതി മരത്തേപ്പോലെ ആൺ മരങ്ങളും പെൺ മരങ്ങളും വെവ്വേറെ കാണപ്പെടുന്ന സസ്യമാണെങ്കിലും വളരെ അപൂർവ്വമായി രണ്ട് പൂക്കളും ഒരു മരത്തിൽ തന്നെ കാണപ്പെടുന്ന ഇനങ്ങളും ഉണ്ട്. പൂർണ്ണമായും ജൈവ രീതിയിൽ തന്നെ കൃഷി ചെയ്യാവുന്ന ഒരു ഫലവൃക്ഷം കൂടിയാണിത്.


[തിരുത്തുക] കൃഷിരീതി

സമുദ്രനിരപ്പിൽ നിന്നും 1800 - മുതൽ 2000 അടിവരെ ഉയരത്തിൽ കൃഷി ചെയ്യാവുന്ന ഒരു സസ്യമാണിത്. നീർവാഴ്ചയും ജൈവാംശവും ഉള്ള മണ്ണിൽ കൃഷിചെയ്യാവുന്നതാണ്. ജൂൺ മുതൽ നവംബർ വരെയുള്ള മഴക്കാലമാണ് റമ്പൂട്ടാൻ കൃഷി ചെയ്യാൻ പറ്റിയ സമയം. കൃഷി സ്ഥലത്തിന് അല്പം ചരിവുള്ളതാണ് കൃഷിക്ക് ഏറ്റവും നല്ല സ്ഥലം. 3 അടി നീളത്തിലും വീതിയിലും താഴ്ചയിലും ഉള്ള കുഴികളിൽ 15 മുതൽ 20 അടി വരെ അകലത്തിൽ റമ്പൂട്ടാൻ കൃഷി ചെയ്യാവുന്നതാണ്. കുഴികളിൽ മുക്കാൽ ഭാഗത്തോളം മേൽമണ്ണ്, ചാണകപ്പൊടിയോ മണ്ണിര കമ്പോസ്റ്റോ, എല്ലുപൊടി, റോക്ക് ഫോസ്ഫേറ്റ്, വേപ്പിൻ പിണ്ണാക്ക് എന്നിവകൊണ്ട് നിറച്ച കുഴികൾ നിറച്ച് റമ്പൂട്ടാൻ നടാവുനതാണ്. നടുന്നതിനായി സങ്കരയിനം തൈകളുടെ ബഡ്ഡു ചെയ്ത തൈകൾ; കുഴിയുടേ നടുവിൽ ഒരു ചെറിയ കുഴി ഉണ്ടാക്കി അതിൽ വാം എന്ന മിത്രകുമിൾ വിതറി തൈകൾ നടാവുന്നതാണ്. തൈകൾ നട്ടതിനു ശേഷം, കുഴിയുടെ വശങ്ങൾ അരിഞ്ഞിട്ട് ഏകദേശം നിരപ്പാക്കുക.

[തിരുത്തുക] പരിചരണം

വളർച്ച രണ്ടു മൂന്നു വർഷം ആകുന്നതുവരെ ഭാഗീകമായി തണൽ ആവശ്യമുള്ള ഒരു സസ്യമാണ് റമ്പൂട്ടാൻ. തണലിനായി ഇതിന്റെ ഇടവിളകളായി വാഴ കൃഷി ചെയ്യാവുന്നതാണ്. മൂന്നാം വർഷം മുതൽ നല്ല രീതിയിൽ സൂര്യപ്രകാശവും ഈ ചെടികൾക്ക് ആവശ്യമാണ്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന മരങ്ങൾ നല്ല രീതിയിൽ കായ്ഫലവും നൽകുന്നു. തണലിനേക്കൂടാതെ വളർച്ചയുടെ ആദ്യ കാലങ്ങളിൽ; നല്ല രീതിയിൽ വളപ്രയോഗവും ജലസേഷനവും വേണ്ടുന്ന ഒരു സസ്യമാണിത്. തൈകളിൽ ആദ്യത്തെ ഇലകൾ പച്ച നിറമാകുന്നതോടെ ചാണകപ്പൊടി, എല്ലുപൊടി, കടലപ്പിണ്ണാക്കോ വേപ്പിൻ പിണ്ണാക്കോ തുല്യ അളവിൽ കൂട്ടിച്ചേർത്ത് നിർമ്മിക്കുന്ന ജൈവവളക്കൂട്ട്, ജീവാണുവളം അസോസ്പെറില്ലം അല്ലെങ്കിൽ ബയോ പൊട്ടാഷ് എന്നിവയും വളമായി നൽകാവുന്നതാണ്.

ചെടിയ്ക്ക് ഒരു വർഷം പ്രായമാകുമ്പോൾ ജൈവവളകൂട്ട് 4 തവണയും ജീവാണൂവളങ്ങൾ 2 തവണയും മറ്റുള്ള വളങ്ങൾ രണ്ട് തവണയും നൽകാവുന്നതാണ്. രണ്ടാം വർഷത്തിലും മൂന്നാം വർഷത്തിലും ഇതേ രീതിയിൽ തന്നെ വളപ്രയോഗം നടത്താവുന്നതാണ്. നാലുവർഷത്തിൽ കൂടുതൽ പ്രായമായ ചെടികളിൽ ജൈവവളക്കൂട്ടിനും മറ്റു വളങ്ങൾക്കും പുറമേ ചാണക്കപ്പൊടി കൂടുതലായി നൽകുന്നതും നല്ലതാണ്. ചെടികൾ 8 -10 അടിയിൽ കൂടുതൽ പൊക്കത്തിൽ വളരാതിരിക്കുന്നതിനായി കമ്പു കോതൽ നടത്തേണ്ടതാണ്. തന്മൂലം പക്ഷികളുടെ ശല്യത്തിൽ നിന്നും പഴങ്ങൾ വലയിട്ട് സംരക്ഷിക്കുവാൻ സാധിക്കും.

ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലത്താണ് സാധാരണ റമ്പൂട്ടാൻ പൂവിടുന്നത്. പൂവിടുന്ന സമയങ്ങളിൽ വളപ്രയോഗവും ജലസേചനവും ഒഴിവാക്കേണ്ടതുമാണ്. ഇങ്ങനെ പുഷ്പിക്കുന്ന സസ്യങ്ങൾ പരാഗണം വഴി കായ് ആയ മാറി ഏകദേശം മേയ് - ജൂലൈ മാസത്തോടെ വിളവെടുപ്പിന് പാകമാകുന്നു. പാകമായ പഴങ്ങൾ തോട്ടികൊണ്ട് പറിച്ചെടുക്കാവുന്നതാണ്.

[തിരുത്തുക] കീട-രോഗ ബാധകൾ

സാധാരണയായി രോഗങ്ങൾ ബാധിക്കാത്ത ഒരു സസ്യമാണിത്. എങ്കിലും നേരിയ തോതിൽ ശൽക കീടങ്ങൾ, മീലിമൂട്ട, ഇല തിന്നുന്ന വണ്ടുകൾ, പുഴുക്കൾ, പുൽചാടികൾ തുടങ്ങിയവയുടെ ആക്രമണം ഉണ്ടാകുന്ന ഒരു സസ്യം കൂടിയാണിത്. കീടശല്യം ഒഴിവാക്കുന്നതിന് സാധാരണയായി വേപ്പിൻ കുരു സത്ത് ആണ് ജൈവ കീടനാശിനിയായി ഉപയോഗിക്കുന്നത്. കൂടാതെ കളനിയന്ത്രണം, ശൽക കീടങ്ങൾ ബാധിച്ചിരിക്കുന്ന കമ്പുകൾ വെട്ടി തീയിട്ട് നശിപ്പിച്ചാലും കീടശല്യം കുറയ്ക്കാവുന്നതാണ്.

റമ്പൂട്ടാൻ പഴങ്ങൾ - നെടുകെയും കുറുകെയും മുറിച്ചത്
റമ്പൂട്ടാൻ പഴങ്ങൾ

[തിരുത്തുക] അവലംബം

  1. World Conservation Monitoring Centre (1998). Nephelium lappaceum. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 12 May 2006.
  2. Nephelium lappaceum (TSN {{{ID}}}). Integrated Taxonomic Information System.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=റമ്പൂട്ടാൻ&oldid=1159254" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ