രമ്യ നമ്പീശൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| രമ്യ നമ്പീശൻ | |
|---|---|
| ജനനം | രമ്യാ ഉണ്ണി 1985 കേരളം, ഇന്ത്യ |
| ദേശീയത | ഇന്ത്യ |
| സജീവം | 2000 - മുതൽ |
| അറിയപ്പെടുന്നത് | നടി, ടെലിവിഷൻ താരം , ടെലിവിഷൻഅവതാരക |
മലയാള ചലച്ചിത്ര നടിയും ടെലിവിഷൻ താരവും അവതാരകയുമാണ് രമ്യ നമ്പീശൻ എന്ന രമ്യാ ഉണ്ണി. എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ശ്രീനിലയത്തിൽ സുബ്രഹ്മണ്യനുണ്ണിയുടെയും ജയശ്രീയുടെയും മകൾ. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷാചിത്രങ്ങളിലും അഭിനയിക്കുന്നു.
പശ്ചാത്തലം [തിരുത്തുക]
നന്നേ ചെറുപ്പത്തിലേ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന രമ്യ ഒട്ടേറെ ഭക്തിഗാന കാസറ്റുകളിൽ പാടിയിട്ടുണ്ട്. കൈരളി ടെലിവിഷൻ സംപ്രേഷണം ചെയ്ത ഹലോ ഗുഡ് ഈവനിംഗ് എന്ന തത്സമയ ഫോൺ-ഇൻ പരിപാടിയുടെ അവതാരകയായി ശ്രദ്ധ നേടി. ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് എത്തി. സംത്രാസം, ഇനിയും തുമ്പികൾ പറന്നിറങ്ങട്ടെ തുടങ്ങിയ ടെലിഫിലിമുകളിലും അഭനയിച്ചു.[1]
അഭിനയിച്ച സിനിമകൾ [തിരുത്തുക]
- അയാളും ഞാനും തമ്മിൽ - 2012
- ബാച്ച്ലർ പാർട്ടി - 2012
- ചാപ്പാ കുരിശ് - "2011"
- രാമൻ തേടിയ സീത - 2008
- ശലഭം - 2008
- അന്തിപ്പൊൻവെട്ടം - 2008
- കോളേജ് കുമാരൻ - 2008
- ചോക്ലേറ്റ് - 2007
- പന്തയക്കോഴി - 2007
- ചങ്ങാതിപ്പൂച്ച - 2007
- സൂര്യകിരീടം - 2007
- ആനച്ചന്തം - 2006
- പെരുമഴക്കാലം - 2004
- ഗ്രാമഫോൺ - 2003
- നരേന്ദ്രൻ മകൻ ജയകാന്തൻ വക - 2001
- സായാഹ്നം - 2000
അവലംബം [തിരുത്തുക]
- ↑ രമ്യ നമ്പീശൻ ഐ.എം.ഡി.ബി പ്രൊഫൈൽ