മെസ്സിയർ 19

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെസ്സിയർ 19
Messier 19 Hubble WikiSky.jpg
മെസ്സിയർ 19, ഹബിൾ ബഹിരാകാശ ദൂരദർശിനി എടുത്ത 2.5′ ചിത്രം
കടപ്പാട്: NASA/STScI/WikiSky
Observation data (J2000 epoch)
ക്ലാസ്സ് VIII[1]
നക്ഷത്രരാശി സർപ്പധരൻ
റൈറ്റ് അസൻഷൻ 17h 02m 37.69s[2]
ഡെക്ലിനേഷൻ -26° 16′ 04.6″[2]
ദൂരം 28.7 kly (8.8 kpc)[3]
ദൃശ്യകാന്തിമാനം (V) +7.47[2]
പ്രത്യക്ഷവലുപ്പം (V) 17′.0
ഭൗതിക സവിശേഷതകൾ
പിണ്ഡം 1.10×106[3] M
ആരം 70 ly
ലോഹീയത –1.53[4] dex
കണക്കാക്കപ്പെടുന്ന പ്രായം 11.90 Gyr[4]
മറ്റ് പേരുകൾ NGC 6273, GCl 52[2]
ഇതും കാണുക: ഗോളീയ താരവ്യൂഹം

സർപ്പധരൻ രാശിയിൽ സ്ഥിതിചെയ്യുന്ന ഒരു ഗോളീയ താരവ്യൂഹമാണ് മെസ്സിയർ 19 (M19) അഥവാ NGC 6273. ചാൾസ് മെസ്സിയറാണ് ഈ താരവ്യൂഹത്തെ കണ്ടെത്തി തന്റെ പട്ടികയിൽ പത്തൊമ്പതാമത്തെ അംഗമായി രേഖപ്പെടുത്തിയത്.

ചരിത്രം[തിരുത്തുക]

1764 ജൂൺ 5-നാണ് ചാൾസ് മെസ്സിയർ ഈ താരവ്യൂഹത്തെ കണെത്തിയത്.[5] ആ വർഷം തന്നെ മെസ്സിയർ വസ്തുക്കളുടെ പട്ടികയിൽ അദ്ദേഹം ഇതിനെ ചേർത്തു. താരവ്യൂഹത്തിലെ നക്ഷത്രങ്ങളെ ആദ്യമായി വേർതിരിച്ചുകണ്ടത് 1784-ൽ വില്യം ഹെർഷലാണ്. "എണ്ണമറ്റ നക്ഷത്രങ്ങളായി വേർതിരിച്ചുകാണാൻ സാധിക്കുന്ന ഉത്കൃഷ്ടമായ താരവ്യൂഹം" എന്നാണ് അദ്ദേഹത്തിന്റെ മകനായ ജോൺ ഹെർഷൽ M19-നെ വിശേഷിപ്പിച്ചത്.[6]

നിരീക്ഷണം[തിരുത്തുക]

തീറ്റ ഒഫ്യൂക്കി നക്ഷത്രത്തിന് നാലര ഡിഗ്രി പടിഞ്ഞാറ്-കിഴക്കുപടിഞ്ഞാറായാണ് M19 സ്ഥിതിചെയ്യുന്നത്. ബൈനോകുലറുകൾ ഉപയോഗിച്ചാൽ അസ്പഷ്ടമായൊരു പൊട്ടായിട്ടാണ് താരവ്യൂഹം ദൃശ്യമാവുക. 25 cm അപ്പെർച്വർ ഉള്ള ദൂരദർശിനിയിലൂടെ വീക്ഷിച്ചാൽ 3′×4′ കാമ്പും 5′×7′വലയവും കാണാനാകും.[5] ദൃശ്യപ്രകാശമുപയോഗിച്ച് നിരീക്ഷിക്കുമ്പോൾ വളരെ ദീർഘവൃത്താകാരം കൂടിയ ഗോളീയ താരവ്യൂഹങ്ങളിലൊന്നാണ് M19.[6] വാതകങ്ങളും പൊടിയും താരവ്യൂഹത്തിന്റെ കിഴക്കുഭാഗത്തുനിന്നു വരുന്ന പ്രകാശം ആഗിരണം ചെയ്യുന്നതിനാലാണ് M19 ഈ രൂപത്തിൽ ദൃശ്യമാകുന്നത്. ഇൻഫ്രാറെഡ് തരംഗങ്ങളുപയോഗിച്ച് നിരീക്ഷിച്ചാൽ ഗോളരൂപത്തിൽ നിന്നുള്ള വ്യതിയാനം കുറവാണ്.[7]

സവിശേഷതകൾ[തിരുത്തുക]

ഭൂമിയിൽ നിന്ന് 28.7 kly (8.8 kpc) അകലെയായാണ് M19 സ്ഥിതിചെയ്യുന്നത്. ആകാശഗംഗയുടെ കേന്ദ്രത്തിന് വളരെയടുത്തായാണ് സ്ഥാനം, കേന്ദ്രത്തിൽ നിന്നുള്ള ദൂരം 6.5 kly (2.0 kpc) മാത്രമാണ്.[8] സൂര്യന്റെ 11 ലക്ഷം ഇരട്ടി പിണ്ഡം ഉൾക്കൊള്ളുന്ന ഈ താരവ്യൂഹത്തിന് 1190 കോടിയോളം വർഷം പ്രായമുണ്ട്.[3][4] നാല് സെഫീഡ് ചരങ്ങളും RV ടൗറി ചരങ്ങളും M19-ൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ ആവർത്തനകാലം അറിയപ്പെടുന്ന ഒരു RR ലൈറെ ചരമെങ്കിലുമുണ്ട്.[9] റോസാറ്റ് പദ്ധതിക്ക് ഈ താരവ്യൂഹത്തിൽ എക്സ്-റേ സ്രോതസ്സുകളെയൊന്നും കണ്ടെത്താനായില്ല.[10]

M19 ന്റെ സ്ഥാനം

അവലംബം[തിരുത്തുക]

  1. Shapley, Harlow; Sawyer, Helen B. (August 1927), "A Classification of Globular Clusters", Harvard College Observatory Bulletin (849): 11–14, ബിബ്‌കോഡ്:1927BHarO.849...11S. 
  2. 2.0 2.1 2.2 2.3 "SIMBAD Astronomical Object Database", Results for NGC 6273, ശേഖരിച്ചത് 2006-11-16. 
  3. 3.0 3.1 3.2 Boyles, J. മറ്റുള്ളവർക്കൊപ്പം. (November 2011), "Young Radio Pulsars in Galactic Globular Clusters", The Astrophysical Journal 742 (1): 51, arXiv:1108.4402, ഡി.ഒ.ഐ.:10.1088/0004-637X/742/1/51, ബിബ്‌കോഡ്:2011ApJ...742...51B. 
  4. 4.0 4.1 4.2 Forbes, Duncan A.; Bridges, Terry (May 2010), "Accreted versus in situ Milky Way globular clusters", Monthly Notices of the Royal Astronomical Society 404 (3): 1203–1214, arXiv:1001.4289, ഡി.ഒ.ഐ.:10.1111/j.1365-2966.2010.16373.x, ബിബ്‌കോഡ്:2010MNRAS.404.1203F. 
  5. 5.0 5.1 Thompson, Barbara Fritchman (2007), Illustrated Guide to Astronomical Wonders, Diy Science, O'Reilly Media, Inc., p. 331, ഐ.എസ്.ബി.എൻ. 0596526857. 
  6. 6.0 6.1 Burnham, Robert (1978), Burnham's Celestial Handbook: An Observer's Guide to the Universe Beyond the Solar System, Dover Books on Astronomy 2 (2nd എഡി.), Courier Dover Publications, p. 1263, ഐ.എസ്.ബി.എൻ. 0486235688. 
  7. van den Bergh, Sidney (May 2008), "The Flattening of Globular Clusters", The Astronomical Journal 135 (5): 1731–1737, arXiv:0802.4061, ഡി.ഒ.ഐ.:10.1088/0004-6256/135/5/1731, ബിബ്‌കോഡ്:2008AJ....135.1731V. 
  8. Bica, E. മറ്റുള്ളവർക്കൊപ്പം. (April 2006), "Globular cluster system and Milky Way properties revisited", Astronomy and Astrophysics 450 (1): 105–115, arXiv:astro-ph/0511788, ഡി.ഒ.ഐ.:10.1051/0004-6361:20054351, ബിബ്‌കോഡ്:2006A&A...450..105B. 
  9. Clement, Christine M. മറ്റുള്ളവർക്കൊപ്പം. (November 2001), "Variable Stars in Galactic Globular Clusters", The Astronomical Journal 122 (5): 2587–2599, arXiv:astro-ph/0108024, ഡി.ഒ.ഐ.:10.1086/323719, ബിബ്‌കോഡ്:2001AJ....122.2587C. 
  10. Verbunt, F. (March 2001), "A census with ROSAT of low-luminosity X-ray sources in globular clusters", Astronomy and Astrophysics 368: 137–159, arXiv:astro-ph/0012261, ഡി.ഒ.ഐ.:10.1051/0004-6361:20000469, ബിബ്‌കോഡ്:2001A&A...368..137V. 

Coordinates: Sky map 17h 02m 37.69s, −26° 16′ 04.6″

"http://ml.wikipedia.org/w/index.php?title=മെസ്സിയർ_19&oldid=1716144" എന്ന താളിൽനിന്നു ശേഖരിച്ചത്