മെസ്സിയർ 19

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Messier 19 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മെസ്സിയർ 19
മെസ്സിയർ 19, ഹബിൾ ബഹിരാകാശ ദൂരദർശിനി എടുത്ത 2.5′ ചിത്രം
കടപ്പാട്: NASA/STScI/WikiSky
Observation data (J2000 epoch)
ക്ലാസ്സ്VIII[1]
നക്ഷത്രരാശിസർപ്പധരൻ
റൈറ്റ് അസൻഷൻ17h 02m 37.69s[2]
ഡെക്ലിനേഷൻ−26° 16′ 04.6″[2]
ദൂരം28.7 kly (8.8 kpc)[3]
ദൃശ്യകാന്തിമാനം (V)+7.47[2]
പ്രത്യക്ഷവലുപ്പം (V)17′.0
ഭൗതിക സവിശേഷതകൾ
പിണ്ഡം1.10×106[3] M
ആരം70 ly
ലോഹീയത–1.53[4] dex
കണക്കാക്കപ്പെടുന്ന പ്രായം11.90 Gyr[4]
മറ്റ് പേരുകൾNGC 6273, GCl 52[2]
ഇതും കാണുക: ഗോളീയ താരവ്യൂഹം

സർപ്പധരൻ രാശിയിൽ സ്ഥിതിചെയ്യുന്ന ഒരു ഗോളീയ താരവ്യൂഹമാണ് മെസ്സിയർ 19 (M19) അഥവാ NGC 6273. ചാൾസ് മെസ്സിയറാണ് ഈ താരവ്യൂഹത്തെ കണ്ടെത്തി തന്റെ പട്ടികയിൽ പത്തൊമ്പതാമത്തെ അംഗമായി രേഖപ്പെടുത്തിയത്.

ചരിത്രം[തിരുത്തുക]

1764 ജൂൺ 5-നാണ് ചാൾസ് മെസ്സിയർ ഈ താരവ്യൂഹത്തെ കണ്ടെത്തിയത്.[5] ആ വർഷം തന്നെ മെസ്സിയർ വസ്തുക്കളുടെ പട്ടികയിൽ അദ്ദേഹം ഇതിനെ ചേർത്തു. താരവ്യൂഹത്തിലെ നക്ഷത്രങ്ങളെ ആദ്യമായി വേർതിരിച്ചുകണ്ടത് 1784-ൽ വില്യം ഹെർഷലാണ്. "എണ്ണമറ്റ നക്ഷത്രങ്ങളായി വേർതിരിച്ചുകാണാൻ സാധിക്കുന്ന ഉത്കൃഷ്ടമായ താരവ്യൂഹം" എന്നാണ് അദ്ദേഹത്തിന്റെ മകനായ ജോൺ ഹെർഷൽ M19-നെ വിശേഷിപ്പിച്ചത്.[6]

നിരീക്ഷണം[തിരുത്തുക]

തീറ്റ ഒഫ്യൂക്കി നക്ഷത്രത്തിന് നാലര ഡിഗ്രി പടിഞ്ഞാറ്-കിഴക്കുപടിഞ്ഞാറായാണ് M19 സ്ഥിതിചെയ്യുന്നത്. ബൈനോകുലറുകൾ ഉപയോഗിച്ചാൽ അസ്പഷ്ടമായൊരു പൊട്ടായിട്ടാണ് താരവ്യൂഹം ദൃശ്യമാവുക. 25 cm അപ്പെർച്വർ ഉള്ള ദൂരദർശിനിയിലൂടെ വീക്ഷിച്ചാൽ 3′×4′ കാമ്പും 5′×7′വലയവും കാണാനാകും.[5] ദൃശ്യപ്രകാശമുപയോഗിച്ച് നിരീക്ഷിക്കുമ്പോൾ വളരെ ദീർഘവൃത്താകാരം കൂടിയ ഗോളീയ താരവ്യൂഹങ്ങളിലൊന്നാണ് M19.[6] വാതകങ്ങളും പൊടിയും താരവ്യൂഹത്തിന്റെ കിഴക്കുഭാഗത്തുനിന്നു വരുന്ന പ്രകാശം ആഗിരണം ചെയ്യുന്നതിനാലാണ് M19 ഈ രൂപത്തിൽ ദൃശ്യമാകുന്നത്. ഇൻഫ്രാറെഡ് തരംഗങ്ങളുപയോഗിച്ച് നിരീക്ഷിച്ചാൽ ഗോളരൂപത്തിൽ നിന്നുള്ള വ്യതിയാനം കുറവാണ്.[7]

സവിശേഷതകൾ[തിരുത്തുക]

ഭൂമിയിൽ നിന്ന് 28.7 kly (8.8 kpc) അകലെയായാണ് M19 സ്ഥിതിചെയ്യുന്നത്. ആകാശഗംഗയുടെ കേന്ദ്രത്തിന് വളരെയടുത്തായാണ് സ്ഥാനം, കേന്ദ്രത്തിൽ നിന്നുള്ള ദൂരം 6.5 kly (2.0 kpc) മാത്രമാണ്.[8] സൂര്യന്റെ 11 ലക്ഷം ഇരട്ടി പിണ്ഡം ഉൾക്കൊള്ളുന്ന ഈ താരവ്യൂഹത്തിന് 1190 കോടിയോളം വർഷം പ്രായമുണ്ട്.[3][4] നാല് സെഫീഡ് ചരങ്ങളും RV ടൗറി ചരങ്ങളും M19-ൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ ആവർത്തനകാലം അറിയപ്പെടുന്ന ഒരു RR ലൈറെ ചരമെങ്കിലുമുണ്ട്.[9] റോസാറ്റ് പദ്ധതിക്ക് ഈ താരവ്യൂഹത്തിൽ എക്സ്-റേ സ്രോതസ്സുകളെയൊന്നും കണ്ടെത്താനായില്ല.[10]

M19 ന്റെ സ്ഥാനം

അവലംബം[തിരുത്തുക]

  1. Shapley, Harlow; Sawyer, Helen B. (1927), "A Classification of Globular Clusters", Harvard College Observatory Bulletin (849): 11–14, Bibcode:1927BHarO.849...11S. {{citation}}: Unknown parameter |month= ignored (help)
  2. 2.0 2.1 2.2 2.3 "SIMBAD Astronomical Object Database", Results for NGC 6273, retrieved 2006-11-16.
  3. 3.0 3.1 3.2 Boyles, J.; et al. (2011), "Young Radio Pulsars in Galactic Globular Clusters", The Astrophysical Journal, 742 (1): 51, arXiv:1108.4402, Bibcode:2011ApJ...742...51B, doi:10.1088/0004-637X/742/1/51. {{citation}}: Unknown parameter |month= ignored (help)
  4. 4.0 4.1 4.2 Forbes, Duncan A.; Bridges, Terry (2010), "Accreted versus in situ Milky Way globular clusters", Monthly Notices of the Royal Astronomical Society, 404 (3): 1203–1214, arXiv:1001.4289, Bibcode:2010MNRAS.404.1203F, doi:10.1111/j.1365-2966.2010.16373.x. {{citation}}: Unknown parameter |month= ignored (help)
  5. 5.0 5.1 Thompson, Barbara Fritchman (2007), Illustrated Guide to Astronomical Wonders, Diy Science, O'Reilly Media, Inc., p. 331, ISBN 0596526857.
  6. 6.0 6.1 Burnham, Robert (1978), Burnham's Celestial Handbook: An Observer's Guide to the Universe Beyond the Solar System, Dover Books on Astronomy, vol. 2 (2nd ed.), Courier Dover Publications, p. 1263, ISBN 0486235688.
  7. van den Bergh, Sidney (2008), "The Flattening of Globular Clusters", The Astronomical Journal, 135 (5): 1731–1737, arXiv:0802.4061, Bibcode:2008AJ....135.1731V, doi:10.1088/0004-6256/135/5/1731. {{citation}}: Unknown parameter |month= ignored (help)
  8. Bica, E.; et al. (2006), "Globular cluster system and Milky Way properties revisited", Astronomy and Astrophysics, 450 (1): 105–115, arXiv:astro-ph/0511788, Bibcode:2006A&A...450..105B, doi:10.1051/0004-6361:20054351. {{citation}}: Unknown parameter |month= ignored (help)
  9. Clement, Christine M.; et al. (2001), "Variable Stars in Galactic Globular Clusters", The Astronomical Journal, 122 (5): 2587–2599, arXiv:astro-ph/0108024, Bibcode:2001AJ....122.2587C, doi:10.1086/323719. {{citation}}: Unknown parameter |month= ignored (help)
  10. Verbunt, F. (2001), "A census with ROSAT of low-luminosity X-ray sources in globular clusters", Astronomy and Astrophysics, 368: 137–159, arXiv:astro-ph/0012261, Bibcode:2001A&A...368..137V, doi:10.1051/0004-6361:20000469. {{citation}}: Unknown parameter |month= ignored (help)

നിർദ്ദേശാങ്കങ്ങൾ: Sky map 17h 02m 37.69s, −26° 16′ 04.6″

"https://ml.wikipedia.org/w/index.php?title=മെസ്സിയർ_19&oldid=2927578" എന്ന താളിൽനിന്ന് ശേഖരിച്ചത്