ഡെക്ലിനേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെക്ലിനേഷൻ

ഭൂമദ്ധ്യരേഖയ്ക്ക്‌ സമാന്തരമായി വടക്കോട്ടും തെക്കോട്ടും ഉള്ള രേഖകളെ അക്ഷാംശം (latitude) എന്നാണല്ലോ പറയുന്നത്‌. ഇതേ പോലെ ഖഗോള മദ്ധ്യരേഖയ്ക്ക്‌ സമാന്തരമായി വടക്കോട്ടും തെക്കോട്ടും ഉള്ള രേഖകളെ ഡെക്ലിനേഷനൻ എന്ന്‌ പറയുന്നു.

ഭൂമദ്ധ്യരേഖയ്ക്ക്‌ വടക്കോട്ടുള്ള അക്ഷാംശത്തെ + ചിഹ്നം കൊണ്ടോ N എന്ന വാക്കുകൊണ്ടോ സൂചിപ്പിക്കുന്നു. തെക്കോട്ടുള്ളവയെ - ചിഹ്നം കൊണ്ടോ S എന്ന വാക്കുകൊണ്ടും സൂചിപ്പിക്കുന്നു. അതേ പോലെ ഖഗോള മദ്ധ്യരേഖയ്ക്ക്‌ വടക്കോട്ടുള്ള ഡെക്ലിനേഷനോടൊപ്പം + ചിഹ്നവും ഖഗോള മദ്ധ്യരേഖയ്ക്ക്‌ തെക്കോട്ടുള്ള ഡെക്ലിനേഷനോടൊപ്പം - ചിഹ്നവും വയ്ക്കുന്നു. ഇത്‌ പ്രകാരം ഖഗോളത്തിലെ ഉത്തരധ്രുവത്തിന്റെ ഡെക്ലിനേഷനൻ +90 യും ദക്ഷിണ ധ്രുവത്തിന്റെ ഡെക്ലിനേഷൻ -90 യും ആകുന്നു. + ആയാലും ‌- ആയാലും ഡെക്ലിനേഷൻ പറയുമ്പോൾ അതിന്റെ ഒപ്പം ചിഹ്നം നിർബന്ധമായിട്ടും ചേർക്കണം. ഡെക്ലിനേഷനെ \delta (ഡെൽറ്റ) എന്ന ഗ്രീക്ക്‌ ചിഹ്നം കൊണ്ടാണ് സാധാരണ സൂചിപ്പിക്കുന്നത്‌. Dec എന്നും എഴുതാറുണ്ട്‌.


"http://ml.wikipedia.org/w/index.php?title=ഡെക്ലിനേഷൻ&oldid=1290034" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ