റൈറ്റ്‌ അസൻഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റൈറ്റ് അസൻഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Equatorial coordinate system (celestial).svg

രേഖാംശത്തിനു (longitude)-നു സമാനമായ ഖഗോളത്തിലെ രേഖയെയാണ് റൈറ്റ്‌ അസൻഷൻ എന്നു പറയുന്നത്. മലയാളത്തിൽ ഇതിനെ വിഷുവാശം എന്ന്‌ വിളിക്കുന്നു. റൈറ്റ്‌ അസൻഷൻ സാധാരണ മണിക്കൂർ(h), മിനിറ്റ്‌(m), സെക്കന്റ് (s)കണക്കിലാണ് പറയുന്നത്‌.

ഇംഗ്ലണ്ടിലുള്ള ഗ്രീനിച്ച്‌ എന്ന പ്രദേശത്തെ ഒരു ആധാര ബിന്ദുവായി ആയി എടുത്ത് അവിടുത്തെ രേഖാംശം പൂജ്യം ഡിഗ്രിയായി സങ്കൽപ്പിച്ചാണ് രേഖാംശം അടയാളപ്പെടുത്തുന്നത്‌. അതേ പോലെ ഖഗോളത്തിൽ ഒരു ആധാര ബിന്ദു ഉണ്ടെങ്കിൽ റൈറ്റ്‌ അസൻഷൻ രേഖപ്പെടുത്താം. ക്രാന്തിവൃത്തവും ഖഗോളമദ്ധ്യവൃത്തവും തമ്മിൽ രണ്ട്‌ ബിന്ദുക്കളിൽ മാത്രമേ കൂട്ടിമുട്ടുന്നുള്ളൂ. ഈ ബിന്ദുക്കളെ വിഷുവങ്ങൾ എന്നു വിളിക്കുന്നു. ജ്യോതിശാസ്ത്രജ്ഞർ ഇതിലെ ഒരു ബിന്ദുവായ മഹാവിഷുവത്തെ(മേഷാദി)(Vernal Equinox) ആധാര ബിന്ദു ആയി എടുത്ത്‌ അതിന്റെ റൈറ്റ്‌ അസൻഷൻ 0h 0m 0s ആയി സങ്കല്പിച്ച്‌ അവിടെ നിന്ന്‌ കിഴക്കോട്ട്‌ എണ്ണി. അപ്പോൾ മറ്റേ ബിന്ദുവായ അപരവിഷുവത്തിന്റെ(തുലാവിഷുവം) ((Autumnal Equinox) റൈറ്റ്‌ അസൻഷൻ 12h 0m 0s ആയിരിക്കും. റൈറ്റ്‌ അസൻഷനനെ δ (ഡെൽറ്റ) എന്ന ഗ്രീക്ക്‌ ചിഹ്നം കൊണ്ടാണ് സാധാരണ സൂചിപ്പിക്കുന്നത്‌. RA എന്നും എഴുതാറുണ്ട്‌.

"http://ml.wikipedia.org/w/index.php?title=റൈറ്റ്‌_അസൻഷൻ&oldid=1097223" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ