ബ്രഹൂയി ഭാഷ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബ്രഹൂയി بروہی |
||
|---|---|---|
| സംസാരിക്കുന്നത് : | ബലൂചിസ്താൻ | |
| ആകെ സംസാരിക്കുന്നവർ: | 22 ലക്ഷം (1998-ലെ കണക്ക്) | |
| ഭാഷാകുടുംബം: | വടക്കൻ ബ്രഹൂയി |
|
| ലിപിയെഴുത്ത് ശൈലി: | പേർസോ-അറബിക് | |
| ഭാഷാ കോഡുകൾ | ||
| ISO 639-1: | none | |
| ISO 639-2: | — | |
| ISO 639-3: | brh | |
| ശ്രദ്ധിക്കുക: ഈ താളിൽ യൂണികോഡിലുള്ള ഐ.പി.എ. ഉച്ചാരണച്ചിഹ്നങ്ങൾ കണ്ടേക്കാം. | ||
പടിഞ്ഞാറൻ പാകിസ്താനിലെ ബലൂചിസ്ഥാനിലെ ബ്രഹൂയികൾ അഥവാ ബ്രോഹികൾ സംസാരിക്കുന്ന ഒരു ഭാഷയാണ് ബ്രഹൂയി(Brahui, ഉർദു: بروہی) അഥവാ ബ്രാവി Bravi ഉർദു:براوِ ). ഇത് ഒരു ദ്രാവിഡ ഭാഷയാണു്. ദ്രാവിഡഭാഷാകുടുംബത്തിൽ ഇന്ത്യയ്ക്ക് പുറത്ത് സംസാരിക്കപ്പെടുന്ന ഏക ഭാഷയും ഇതാണു്. കൂടുതലായും മുസ്ലീമുകൾ സംസാരിക്കുന്ന ഭാഷയാണിത്. ഇറാനി, പശ്തോ, സിന്ധി, ബലൂചി എന്നീ ഭാഷകളുടെ സ്വാധീനം ഈ ഭാഷയ്ക്കുണ്ട്.പുരാതനകാലത്ത് ദ്രാവിഡന്മാർ ഉത്തരേന്ത്യയിലാണ് വസിച്ചിരുന്നതെന്നതിനും സിന്ധൂ നദീതട സംസ്കാരം ഒരു ദ്രാവിഡ സംസ്കാരമായിരുന്നു എന്നതിനും തെളിവായി ചരിത്രകാരന്മാർ ഈ ഭാഷയെയാണ് ചൂൺടിക്കാട്ടുന്നത്.