പഷ്തു
| പഷ്തു پښتو |
||
|---|---|---|
| ഉച്ചാരണം: | [paʂˈto], [paçˈto], [paxˈto] | |
| സംസാരിക്കുന്നത് : | അഫ്ഗാനിസ്താൻ പാകിസ്താൻ ഇറാൻ (ന്യൂനപക്ഷം) |
|
| പ്രദേശം: | ദക്ഷിണ-മദ്ധ്യേഷ്യ | |
| ആകെ സംസാരിക്കുന്നവർ: | ഏകദേശം 4-6 കോടി[1][2][3][4][5] | |
| റാങ്ക്: | 48 | |
| ഭാഷാകുടുംബം: | ഇൻഡോ-യൂറോപ്യൻ ഇന്തോ-ഇറാനിയൻ ഇറാനിയൻ കിഴക്കൻ ഇറാനിയൻ വടക്കുകിഴക്കൻ-ഇറാ. പഷ്തു |
|
| ലിപിയെഴുത്ത് ശൈലി: | പഷ്തു | |
| ഔദ്യോഗിക പദവി | ||
| ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: | ||
| നിയന്ത്രിക്കുന്നത്: | അക്കാദമി ഓഫ് സയൻസസ് ഓഫ് അഫ്ഗാനിസ്താൻ | |
| ഭാഷാ കോഡുകൾ | ||
| ISO 639-1: | ps | |
| ISO 639-2: | pus | |
| ISO 639-3: | വിവിധതരത്തിൽ: pst – മദ്ധ്യ പഷ്തു pbu – വടക്കൻ പഷ്തു pbt – തെക്കൻ പഷ്തു |
|
| ശ്രദ്ധിക്കുക: ഈ താളിൽ യൂണികോഡിലുള്ള ഐ.പി.എ. ഉച്ചാരണച്ചിഹ്നങ്ങൾ കണ്ടേക്കാം. | ||
ഇന്തോ-ഇറാനിയൻ ഭാഷകളിലെ കിഴക്കൻ ഇറാനിയൻ ഉപഗണത്തിൽപ്പെടുന്ന ഒരു ഭാഷയാണ് പഷ്തു അഥവാ പഖ്തു. അഫ്ഗാനിസ്താനിലേയും പാകിസ്താനിലേയും പ്രധാനപ്പെട്ട ഒരു ജനവിഭാഗമായ പഷ്തൂണുകളുടെ മാതൃഭാഷയും അഫ്ഗാനിസ്താനിലെ ഒരു ഔദ്യോഗികഭാഷയുമാണിത്. പഷ്തൂണുകൾ അഫ്ഗാനി എന്ന പേരിലും അറിയപ്പെടുന്നതിനാൽ ഈ ഭാഷയും അഫ്ഗാനി എന്ന പേരിൽ അറിയപ്പെടുന്നു. ഈ ഭാഷക്ക് പേർഷ്യൻ, കുർദിഷ്, ബലൂചി തുടങ്ങിയ ഭാഷകളുമായി ബന്ധമുണ്ട്. യഥാർത്ഥത്തിൽ പഷ്തുവും പഖ്തുവും ഒരേ ഭാഷയുടെ രണ്ടു പ്രധാനപ്പെട്ട ശൈലികളാണ്. മൃദുവായ ശൈലിയായ പഷ്തു, തെക്കുഭാഗത്തും, കടുത്ത ശൈലിയായ പഖ്തു വടക്കുഭാഗത്തും സംസാരിക്കപ്പെടൂന്നു.
ബി.സി.ഇ. രണ്ടാം സഹസ്രാബ്ദത്തിൽ ഇറാനിയൻ പീഠഭൂമിയിലേക്ക് ദക്ഷിണമദ്ധ്യേഷ്യരാണ് ഈ ഭാഷ എത്തിച്ചത്. കാലക്രമേണ ഇന്നത്തെ തെക്കേ അഫ്ഗാനിസ്താനിലും വടക്കൻ പാകിസ്താനിലും മുൻപ് പ്രചരിക്കപ്പെട്ടിരുന്ന ഓർമുറി, പറാചി തുടങ്ങിയ ഭാഷകളെ പഷ്തു ആദേശം ചെയ്തു എന്നു കരുതുന്നു[6].
[തിരുത്തുക] അവലംബം
- ↑ "Pashto, Northern". SIL International. Ethnologue: Languages of the World. June 2010. http://www.ethnologue.com/show_language.asp?code=pbu, ശേഖരിച്ചത്: 2010-09-18. "Ethnic population: 49,529,000 possibly total Pashto in all countries."
- ↑ Penzl, Herbert; Ismail Sloan (2009). A Grammar of Pashto a Descriptive Study of the Dialect of Kandahar, Afghanistan. Ishi Press International. താളുകൾ. 210. ISBN 0923891722, 9780923891725. http://books.google.com/books?id=zvRePgAACAAJ&source=gbs_navlinks_s, ശേഖരിച്ചത്: 2010-10-25. "Estimates of the number of Pashto speakers range from 40 million to 60 million..."
- ↑ "Pashto". Omniglot.com. http://www.omniglot.com/writing/pashto.htm, ശേഖരിച്ചത്: 2010-10-25. "The exact number of Pashto speakers is not known for sure, but most estimates range from 45 million to 55 million."
- ↑ Quiles, Carlos; Fernando López-Menchero (2009). A Grammar of Modern Indo-European, Second Edition: Language and Culture, Writing System and Phonology, Morphology, Syntax, Texts and Dictionary. European Union: Indo-European Association. താൾ. 84. ISBN 1448682061, 9781448682065. http://books.google.com/books?id=XFtbEd1ojBsC&lpg=PP1&pg=PA84#v=onepage&q&f=false, ശേഖരിച്ചത്: 2010-10-25.
- ↑ Thomson, Gale (2007). Countries of the World & Their Leaders Yearbook 08. 2. European Union: Indo-European Association. താൾ. 84. ISBN 0787681083, 9780787681081. http://books.google.com/books?id=A6vQ-x7V-bYC&source=gbs_navlinks_s, ശേഖരിച്ചത്: 2010-10-25.
- ↑ Voglesang, Willem (2002). "2-Peoples of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK.. താളുകൾ. 16–22. ISBN 978-1-4051-8243-0.