ഫ്രാൻസ്വാ ത്രൂഫോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രാൻസ്വാ ത്രൂഫോ
ജനനം ഫ്രാൻസ്വാ റൊളാണ്ട് ത്രൂഫോ
1932 6 ഫെബ്രുവരി(1932-02-06)
Paris, France
മരണം 1984 ഒക്ടോബർ 21 (പ്രായം 52)
Neuilly-sur-Seine, Hauts-de-Seine, France
ഉദ്യോഗം Actor, filmmaker, producer, screenwriter
സജീവം 1955–1983
ജീവിത പങ്കാളി Madeleine Morgenstern (m. 1957–1965) «start: (1957)–end+1: (1966)»"Marriage: Madeleine Morgenstern to ഫ്രാൻസ്വാ ത്രൂഫോ" Location: (linkback://ml.wikipedia.org/wiki/%E0%B4%AB%E0%B5%8D%E0%B4%B0%E0%B4%BE%E0%B5%BB%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE_%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%82%E0%B4%AB%E0%B5%8B)

പ്രശസ്തനായ ഫ്രെഞ്ച് ചലച്ചിത്രകാരനും ഫ്രെഞ്ച് നവതരംഗ സിനിമയുടെ സ്ഥാപകരിൽ ഒരാളുമായിരുന്നു ഫ്രാൻസ്വാ റൊളാണ്ട് ത്രൂഫോ ( François Roland Truffaut); 6 ഫെബ്രുവരി 1932 – 21 ഒക്ടോബർ 1984) . കാൽനൂറ്റാണ്ടോളം നീണ്ടു നിന്ന ചലച്ചിത്രജീവിതത്തിൽ സംവിധായകനായും തിരക്കഥാകൃത്തായും നിർമ്മാതാവായും നടനായും പ്രവർത്തിച്ചിട്ടുണ്ട്. 1955-ൽ 23-മത്തെ വയസ്സിൽ Une Visite എന്ന പേരിൽ സ്പാനിഷ് ഭാഷയിലുള്ള ഒരു ഹ്രസ്വചലച്ചിത്രം നിർമ്മിച്ചുകൊണ്ട് ചലച്ചിത്രജീവിതമാരംഭിക്കുന്നതിനു മുൻപ് Cahiers du cinéma എന്ന ഫ്രെഞ്ച് സിനിമാ മാഗസിനിൽ എഴുത്തുകാരനായും എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

[തിരുത്തുക] ആദ്യകാലജീവിതം

യനീൻ ദി മോൺ‌ഫെരാന്ദ് (Jeanine de Monferrand) എന്ന സ്ത്രീയ്ക്കു വിവാഹത്തിനു പുറമെ ജനിച്ച കുട്ടിയായിരുന്നു ഫ്രാൻസ്വാ ത്രൂഫോ. ശാരീരികമായി ഫ്രാൻസ്വായുടെ പിതാവാരാണെന്നു തെളിയിക്കുന്ന ഔദ്യോഗികരേഖകളില്ല. ഫ്രാൻസ്വായുടെ മാതാവിന്റെ പ്രതിശ്രുതവരൻ അദ്ദേഹത്തെ ഒരു ദത്തൂപുത്രനായി സ്വീകരിക്കുകയും, തന്റെ കുടുംബപ്പേര് ത്രൂഫോയ്ക്കു നൽകുകയും ചെയ്തു. എങ്കിലും അപമാനഭീതി നിമിത്തം ഒരു ആയയുടെ സംരക്ഷണയിലായിരുന്നു ഫ്രാൻസ്വാ വളർന്നത്. പിന്നീട് അമ്മയുടെ അമ്മ അദ്ദേഹത്തെ സ്വീകരിക്കുകയും വളർത്തുകയും ചെയ്തു. കർശനമായ അച്ചടക്കത്തിന്റെ അന്തരീക്ഷത്തിലായിരുന്നു കുട്ടിക്കാലമെങ്കിലും സാഹിത്യവും സംഗീതവും ആസ്വദിക്കാൻ അദ്ദേഹത്തിനു അവസരം ലഭിച്ചിരുന്നു. എട്ടാമത്തെ വയസ്സിൽ ആദ്യമായി സിനിമ കാണാൻ അവസരം ലഭിച്ചപ്പോൾതന്നെ അദ്ദേഹത്തിനു സിനിമയിൽ താത്പര്യമായി. പിന്നീട് പലപ്പോഴും പഠനമുപേക്ഷിച്ച് സിനിമ കാണാൻ പോകുക പതിവായിരുന്നു. 1948-ൽ പതിനാറാമത്തെ വയസ്സിൽ ഒരു ചലച്ചിത്രാസ്വാദന ക്ലബ് അദ്ദേഹം തുടങ്ങുകയുണ്ടായി. ആദ്യകാലത്ത്, തന്റെ പിതാവിന്റെ ഓഫീസിലെ ഒരു ടൈപ് റൈറ്റർ മോഷ്ടിച്ചാണ്, ഈ ക്ലബിൽ സിനിമ പ്രദർശിപ്പിക്കാനുള്ള പണം സ്വരൂപിച്ചത്.

1948-ലാണ്, അക്കാലത്ത് പ്രശസ്ത സിനിമാ-നിരൂപകനായിരുന്ന ആന്ദ്രേ ബാസിനെ ത്രൂഫോ പരിചയപ്പെടുന്നത്. ചലച്ചിത്രപ്രവർത്തനങ്ങൾ അവസാനിപ്പിക്കാമെന്നും പകരം സാഹിത്യത്തിൽ ശ്രദ്ധിച്ച് സ്ഥിരജോലി നേടാമെന്നും പിതാവിനു കൊടുത്തിരുന്ന വാഗ്ദാനം പാലിക്കാതിരുന്നതിനെത്തുടർന്ന് ത്രൂഫോയുടെ പിതാവു തന്നെ അദ്ദേഹത്തെ പോലീസിലേൽപ്പിക്കുകയുണ്ടായി. അതെത്തുടർന്ന് പ്രായപൂർത്തിയായിട്ടില്ലാത്തവർക്കായുള്ള ജയിലിലടക്കപ്പെട്ട ത്രൂഫോ, ബാസിന്റെ ഇടപെടലുകളുടെ സഹായത്തോടെയാണു ജയിൽ മോചിതനായത്. 18-മത്തെ വയസ്സിൽ ബാസിൻ അദ്ദേഹത്തെ സെക്രട്ടറിയായി നിയമിക്കുകയും, പിന്നീട് ത്രൂഫോ തന്റെ മാതാപിതാക്കളിൽ നിന്ന് നിയമപരമായി സ്വാതന്ത്ര്യം നേടുകയും ചെയ്തു.[1]



[തിരുത്തുക] അവലംബം

  1. Antoine de Baecque & Serge Toubiana, Truffaut: a Biography, Alfred A. Knopf, Inc., New York, 1999.
"http://ml.wikipedia.org/w/index.php?title=ഫ്രാൻസ്വാ_ത്രൂഫോ&oldid=1304187" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ