പൂജ്യം
|
0
|
|
| Cardinal | 0, zero, "oh" (IPA: [oʊ]), nought, naught, ought, nil, null |
| Ordinal | 0th, zeroth |
| Factorization | ![]() |
| Divisors | എല്ലാ സംഖ്യകളും |
| Roman numeral | N/A |
| അറബി | ٠ |
| ബംഗാളി | ০ |
| ദേവനാഗിരി | ० |
| ചൈനീസ് | 〇,零 |
| Japanese numeral | 〇 |
| ഖ്മർ | ០ |
| തായ് | ๐ |
| Binary | 0 |
| Octal | 0 |
| Duodecimal | 0 |
| Hexadecimal | 0 |
ശൂന്യം എന്നതിനെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്ന ഒരു എണ്ണൽ സംഖ്യയാണ് പൂജ്യം. -1 നും +1 നും ഇടയിലുള്ള ഒരു പൂർണ്ണസംഖ്യയാണിത് വൃത്താകൃതിയിലോ, അണ്ഡാകൃതിയിലോ, വൃത്താകാരത്തിലുള്ള ദീർഘചതുരമായോ സാധാരണയായി പൂജ്യം എഴുതുന്നു.
[തിരുത്തുക] ചരിത്രം
പൂജ്യം കണ്ടുപിടിച്ചത് ഭാരതീയരാണെന്ന് അവകാശപ്പെടുന്നു[1][2] ബി.സി.200-ൽ ജീവിച്ചിരുന്ന പിംഗളൻ തന്റെ ഛന്ദാസൂത്രത്തിൽ പൂജ്യം ഉപയോഗിച്ചിരുന്നു[3].
പഴയ കാലത്തെ വ്യവസായ രീതികളുമായി പൂജ്യത്തിനു ബന്ധമുണ്ടായിരുന്നുവെന്ന് കരുതുന്നു. പണ്ടുകാലത്തുണ്ടായിരുന്ന വ്യവസായ രീതിയായിരുന്നു ബാർട്ടർ സമ്പ്രദായം. അതായത് വസ്തുക്കൾക്ക് പകരം വസ്തുക്കൾ കൊടുക്കുന്ന രീതി. അതിനാൽ അന്ന് ഗണിതക്രിയയായ വ്യവകലനം (-) ഉപയോഗിക്കേണ്ടിയിരുന്നു. അപ്പോൾ അവിടെ ഒന്നുമില്ല അഥവാ ശൂന്യം എന്ന അവസ്ഥ ആവശ്യമായി വന്നു. ആ ആവശ്യത്തിൽ നിന്നാകാം പൂജ്യത്തിന്റെ ഉത്ഭവമെന്ന് കരുതുന്നു. പൂജ്യം കൊണ്ട് ഒരു സംഖ്യയെയും ഹരിക്കാൻ പറ്റില്ല അതായത് അത് എത്രയാണ് എന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.
[തിരുത്തുക] പ്രതീകം
സാർവദേശീയമായി പൂജ്യത്തെ സൂചിപ്പിയ്ക്കുന്നത് '0' ഇപ്രകാരമാണ്. ഈ പ്രതീകം നല്കിയതും പ്രചരിപ്പിച്ചതും അറബികളാണ്.ആദ്യ കലത്ത് ഒരു കുത്ത്(Dot) ആയിട്ടായിരുന്നു പൂജ്യത്തെ സൂചിപ്പിച്ചിരുന്നത്.പിന്നീട് വ്യക്തതക്കുവേണ്ടി അതിനു ചുറ്റും ഒരു വൃത്തം വരയ്ക്കാൻ തുടങ്ങി.അറബിയിലിപ്പോഴും ഒരു കുത്ത് തന്നെയാണ് പൂജ്യം.
[തിരുത്തുക] അവലംബം
- ↑ Discovery Channel, Story of India, Aired on 24-06-2008
- ↑ Azhikode, Sukumar (1993). "4-ശാസ്ത്രവും കലയുംlanguage=മലയാളം". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. താളുകൾ. 80. ISBN 81-7130-993-3.
- ↑ http://sunsite.utk.edu/math_archives/.http://hypermail/historia/apr99/0197.html
