എണ്ണൽ സംഖ്യ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഗണിതശാസ്ത്രത്തിൽ, {1, 2, 3, ...} എന്ന ഗണത്തിലെയോ (ധന പൂർണ്ണസംഖ്യകൾ) {0, 1, 2, 3, ...} എന്ന ഗണത്തിലെയോ (ഋണമല്ലാത്ത പൂർണ്ണസംഖ്യകൾ) ഒരു അംഗത്തെ എണ്ണൽ സംഖ്യ എന്ന് വിളിക്കുന്നു (Natural number). നിസർഗ്ഗസംഖ്യ, പ്രാകൃത സംഖ്യ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. N അല്ലെങ്കിൽ
എന്ന അക്ഷരമാണ് എണ്ണൽ സംഖ്യകളുടെ ഗണാത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. എണ്ണൽ സംഖ്യകൾക്ക് രണ്ട് പ്രധാന ഉപയോഗങ്ങളാണുള്ളത്. എണ്ണലിനായി അവ ഉപയോഗിക്കാം (ഉദാഹരണം:മേശയിൽ 3 ആപ്പിളുകളുണ്ട്). ക്രമീകരണത്തിനും എണ്ണൽ സംഖ്യകൾ ഉപയോഗിക്കുന്നു (ഉദാഹരണം:ലോകത്തിലെ ഏറ്റവും വലിയ 3-ആമത്തെ രാജ്യമാണിത്).