പൂജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(0 (number) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
0

0 1 2 3 4 5 6 7 8 9

Cardinal 0, zero, "oh" (IPA: [oʊ]), nought, naught, ought, nil, null
Ordinal 0th, zeroth
Factorization
Divisors എല്ലാ സംഖ്യകളും
Roman numeral N/A
അറബി ٠
ബംഗാളി
ദേവനാഗിരി
ചൈനീസ് 〇,零
Japanese numeral
ഖ്മർ
തായ്
Binary 0
Octal 0
Duodecimal 0
Hexadecimal 0
Wiktionary-logo-ml.svg
പൂജ്യം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ശൂന്യം എന്നതിനെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്ന ഒരു എണ്ണൽ സംഖ്യയാണ് പൂജ്യം. -1 നും +1 നും ഇടയിലുള്ള ഒരു പൂർണ്ണസംഖ്യയാണിത് വൃത്താകൃതിയിലോ, അണ്ഡാകൃതിയിലോ, വൃത്താകാരത്തിലുള്ള ദീർഘചതുരമായോ സാധാരണയായി പൂജ്യം എഴുതുന്നു.

ചരിത്രം[തിരുത്തുക]

പൂജ്യം കണ്ടുപിടിച്ചത് ഭാരതീയരാണെന്ന് അവകാശപ്പെടുന്നു[1][2] ബി.സി.200-ൽ ജീവിച്ചിരുന്ന പിംഗളൻ തന്റെ ഛന്ദാസൂത്രത്തിൽ പൂജ്യം ഉപയോഗിച്ചിരുന്നു[3].

പഴയ കാലത്തെ വ്യവസായ രീതികളുമായി പൂജ്യത്തിനു ബന്ധമുണ്ടായിരുന്നുവെന്ന് കരുതുന്നു. പണ്ടുകാലത്തുണ്ടായിരുന്ന വ്യവസായ രീതിയായിരുന്നു ബാർട്ടർ സമ്പ്രദായം. അതായത് വസ്തുക്കൾക്ക് പകരം വസ്തുക്കൾ കൊടുക്കുന്ന രീതി. അതിനാൽ അന്ന് ഗണിതക്രിയയായ വ്യവകലനം (-) ഉപയോഗിക്കേണ്ടിയിരുന്നു. അപ്പോൾ അവിടെ ഒന്നുമില്ല അഥവാ ശൂന്യം എന്ന അവസ്ഥ ആവശ്യമായി വന്നു. ആ ആവശ്യത്തിൽ നിന്നാകാം പൂജ്യത്തിന്റെ ഉത്ഭവമെന്ന് കരുതുന്നു. പൂജ്യം കൊണ്ട് ഒരു സംഖ്യയെയും ഹരിക്കാൻ പറ്റില്ല അതായത് അത് എത്രയാണ് എന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.

പ്രതീകം[തിരുത്തുക]

സാർവദേശീയമായി പൂജ്യത്തെ സൂചിപ്പിയ്ക്കുന്നത് '0' ഇപ്രകാരമാണ്. ഈ പ്രതീകം നല്കിയതും പ്രചരിപ്പിച്ചതും അറബികളാണ്.ആദ്യ കലത്ത് ഒരു കുത്ത്(Dot) ആയിട്ടായിരുന്നു പൂജ്യത്തെ സൂചിപ്പിച്ചിരുന്നത്.പിന്നീട് വ്യക്തതക്കുവേണ്ടി അതിനു ചുറ്റും ഒരു വൃത്തം വരയ്ക്കാൻ തുടങ്ങി.അറബിയിലിപ്പോഴും ഒരു കുത്ത് തന്നെയാണ് പൂജ്യം.

അവലംബം[തിരുത്തുക]

  1. Discovery Channel, Story of India, Aired on 24-06-2008
  2. Azhikode, Sukumar (1993). "4-ശാസ്ത്രവും കലയുംlanguage=മലയാളം". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 80. ISBN 81-7130-993-3.
  3. http://sunsite.utk.edu/math_archives/.http://hypermail/historia/apr99/0197.html
"https://ml.wikipedia.org/w/index.php?title=പൂജ്യം&oldid=2577855" എന്ന താളിൽനിന്ന് ശേഖരിച്ചത്