നീലക്കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tickell's Blue Flycatcher
Male, Thailand
Female, Thailand
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Muscicapidae
ജനുസ്സ്: Cyornis
വർഗ്ഗം: C. tickelliae
ശാസ്ത്രീയ നാമം
Cyornis tickelliae
Blyth, 1843
പര്യായങ്ങൾ

Muscicapa tickelliae
Cyornis tickelli
Muscicapula tickelliae

പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളിൽ കണ്ടുവരുന്ന മനോഹരമായ ചെറുപക്ഷിയാണ് നീലക്കുരുവി. അങ്ങാടിക്കുരുവിയുടെ അത്രയും വലിപ്പമുള്ളൈവയുടെ ശരീരത്തിന്റെ ഏറിയ ഭാഗവും നീലനിറത്തിലാണ്. ആൺപക്ഷിയുടെ തോണ്ടയും നെഞ്ചും ഓറഞ്ചു നിറമാണ്. പിടയ്ക്ക് കഴുത്തിലെ ഓറഞ്ചു നിറം വളരെക്കുറവായിരിക്കും. ഇവയുടെ ദേഹത്തിന്റെ അടിഭാഗത്തിന് വെള്ളനിറമാണ്. കറുപ്പ് നിറത്തിൽ ചെറിയ കൊക്കാണ് നീലക്കുരുവിക്ക്. കൊക്കിനിടയിൽ കുറ്റിരോമങ്ങൾ കാണാം. മിക്കവാറും ചിലച്ചുകൊണ്ടായിരിക്കാം ഇവയുടെ സഞ്ചാരം. വംശനാശത്തിന്റെ വക്കിൽ നിൽക്കുന്ന ഒരു കാട്ടുപക്ഷിയാണ്.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=നീലക്കുരുവി&oldid=1849590" എന്ന താളിൽനിന്നു ശേഖരിച്ചത്