അങ്ങാടിക്കുരുവി
| അങ്ങാടിക്കുരുവി | |
|---|---|
| ആൺകിളി, ഓസ്ട്രേലിയയിൽ നിന്നും | |
| പെൺകിളി, ഇംഗ്ലണ്ടിൽ നിന്നും കിളിനാദം |
|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം |
|
| Kingdom: | ജന്തു |
| Phylum: | കോർഡേറ്റ് |
| Class: | പക്ഷി |
| Order: | Passeriformes |
| Family: | Passeridae |
| Genus: | Passer |
| Species: | അങ്ങാടിക്കുരുവി |
| ശാസ്ത്രീയ നാമം | |
| Passer domesticus (Linnaeus, 1758) |
|
| Native range in dark green and introduced range in light green | |
| Synonyms[2] | |
|
Fringilla domestica Linnaeus, 1758 |
|
ലോകത്തിൽ ഏറ്റവും അധികം പ്രദേശങ്ങളിൽ കാണുന്ന പക്ഷിയാണ് അങ്ങാടിക്കുരുവി.[3]. യൂറോപ്പിന്റെയും ഏഷ്യയുടെയും മിക്ക ഭാഗങ്ങളിലും ഇവയെ കാണാം. മനുഷ്യരെ പിൻതുടർന്ന് അമേരിക്ക, സബ്-സഹാറൻ ആഫ്രിക്ക, ഓസ്ട്രേലിയ മുതലായ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഇവ എത്തിച്ചേർന്നു. ഇറക്കിളി, അരിക്കിളി, അന്നക്കിളി, വീട്ടുകുരുവി എന്നീ പേരുകളിലും അറിയപ്പെടുന്നു. മറ്റ് പക്ഷികളെ അവയുടെ കൂടുകളിൽ നിന്ന് അങ്ങാടിക്കുരുവികൾ പുറത്താക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] തരങ്ങൾ
വലിപ്പം, കവിളുകളുടെ നിറം മുതലായ ഗുണങ്ങളെ അടിസ്ഥാനമാക്കി അങ്ങാടിക്കുരുവികളെ തരംതിരിച്ചിരിക്കുന്നു. പശ്ചിമദേശങ്ങളിൽ കാണപ്പെറ്റുന്ന കുരുവികൾ ദക്ഷിണേഷ്യയിൽ നിന്നുള്ളവയെക്കാൾ വലിപ്പം കൂടിയവയാണ്.
[തിരുത്തുക] ഭക്ഷണം
ആൾപ്പാർപ്പുള്ള സ്ഥലങ്ങളിൽ കൂട്ടമായി കണ്ടുവരുന്ന ഈ പക്ഷിയുടെ പ്രധാന ഭക്ഷണം വിത്തുകളും ധാന്യങ്ങളുമാണ് . ഇവയ്ക്കു പുറമെ പൂക്കളെയും പൂമ്പാറ്റകളെയും ഭക്ഷണമാക്കാറുണ്ട്. എന്നാൽ ഷഡ്പദങ്ങളുടെ ലാർവകളാണ് കുരുവിക്കുഞ്ഞുങ്ങളുടെ ഭക്ഷണം.
[തിരുത്തുക] മറ്റ് പ്രത്യേകതകൾ
അങ്ങാടിക്കുരുവിയുടെ വലിപ്പം ശരാശരി 14 മുതൽ 16 സെ.മി ആണ്. ആൺപക്ഷിക്ക് കഴുത്തിന്റെ കീഴ്ഭാഗത്ത് വെള്ളയും മാറിൽ കറുപ്പും നിറമാണുള്ളത്. പിടയ്ക്ക് നരച്ച തവിട്ടുനിറവുമാണ്. സദാ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് പറ്റമായി പറന്നു നടക്കും. സാധാരണയായി 150 മീ. അധികം ഉയരത്തിൽ പറക്കാറില്ല. വർഷംതോറും ആറും ഏഴും തവണ ഇണപ്പക്ഷികളൊരുമിച്ച് കൂടുകെട്ടി മുട്ടയിടും. ഒരു തവണ മൂന്നോ നാലോ മുട്ടകളിടുന്നു. 14 ദിവസമാണ് ഇവയുടെ അടയിരിപ്പുകാലം.
[തിരുത്തുക] ചിത്രശാല
- അങ്ങാടിക്കുരുവിയുടെ ചിത്രങ്ങൾ
-
അരിസോണയിൽ കാണപ്പെട്ട ഒരു ആൺകിളി
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- Florida's Introduced Birds: European House Sparrow ("Passer domesticus") - University of Florida/IFAS fact sheet
- ARKive - images and movies of the house sparrow
- Royal Society for the Protection of Birds (RSPB) webpage about the house sparrow
- Sparrows need hedges helping the house sparrow in the UK
- House Sparrow videos on the Internet Bird Collection
- South Dakota Birds - House Sparrow Information and Photos
- English sparrow control hosted by the UNT Government Documents Department
- House Sparrow Attack on Titmouse Nest
- Ageing and sexing (PDF) by Javier Blasco-Zumeta
[തിരുത്തുക] അവലംബം