നാസി ഉടുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാസി ഉടുക്ക്
പരമ്പരാഗതമായ രീതിയിൽ തയാറാക്കിയ നാസി ഉടുക്ക്
Courseപ്രധാന കോഴ്സ്
Place of originഇന്തോനേഷ്യ
Region or stateജക്കാർത്ത, ജാവ
Serving temperatureചൂടോടെ
Main ingredientsതേങ്ങാപ്പാലിൽ പാകം ചെയ്ത ചോറ് സൈഡ് ഡിഷുകൾക്കൊപ്പം

നാസി ഉടുക്ക് (ഇന്തോനേഷ്യൻ: " nasi uduk ") ഇന്തോനേഷ്യൻ ശൈലിയിലുള്ള തേങ്ങാപ്പാലിൽ പാകം ചെയ്ത് ആവിയിൽ വേവിച്ച ചോറാണ്. ഇത് പ്രത്യേകിച്ച് ബെറ്റാവി (ജക്കാർത്ത നഗരത്തിലും അതിന്റെ തൊട്ടടുത്ത പ്രാന്തപ്രദേശങ്ങളിലും ഉള്ള വംശീയ സംഘമാണ് ബെറ്റാവികൾ എന്ന് അറിയപ്പെടുന്നത്) പാചകരീതിയിലെ ഒരു ജനപ്രിയ വിഭവം ആണ്. [1] [2]

പദോൽപ്പത്തി[തിരുത്തുക]

ഇന്തോനേഷ്യയുടെ സ്റ്റാമ്പിൽ പരമ്പരാഗത ഭക്ഷണമായ നാസി ഉടുക്ക്

ഇന്തോനേഷ്യയിലെ അക്കാദമി കുലിനർ രചിച്ച "കുലിനർ ബെറ്റാവി സെലക്‌സ രസ & സെറിറ്റ" (2016) എന്ന പുസ്തകമനുസരിച്ച്, "ബുദ്ധിമുട്ടുള്ളത്" അല്ലെങ്കിൽ "സമരം" എന്നർത്ഥമുള്ള പദത്തിൽ നിന്നാണ് ഉഡുക് പദോൽപത്തി ഉരുത്തിരിഞ്ഞത്. അതിൻ പ്രകാരം ഈ അരി വിഭവം യഥാർത്ഥത്തിൽ കർഷകരും കഠിനമായ ജോലി ചെയ്യുന്ന തൊഴിലാളികളും ആണ് കൂടുതലായും കഴിച്ചിരുന്നത് എന്ന് കാണുന്നു. [3]

മറ്റൊരു സിദ്ധാന്തം സൂചിപ്പിക്കുന്നത് ഉടുക്ക് എന്ന പദം "മിക്സ്" എന്നർത്ഥമുള്ള അഡുക് എന്ന പദവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. അതിനാൽ നാസി ഉടുക്ക് എന്നാൽ "മിശ്രിത അരി" എന്നാണ് അർത്ഥം എന്ന് അത് പറയുന്നു. [4]

മറുവശത്ത്, ചില ആളുകൾ പദോൽപ്പത്തിയെ ജാവനീസ് പാരമ്പര്യങ്ങളുമായി ബന്ധിപ്പിച്ചു. മാതറാം സുൽത്താനേറ്റിലെ സുൽത്താൻ അഗുങ് ഈ അരി വിഭവത്തെ വുഡുക്ക് എന്ന് വിളിച്ചു. ആ വാക്കിന് അറബി പദമായ തവാദു' മായ് ബന്ധം ഉണ്ട്. തവാദു' എന്ന വാക്കിൻ്റെ അർത്ഥം ദൈവമുമ്പാകെ വിനയം കാണിക്കുക എന്നാണ് . [5] [6] ഉപയോഗിക്കുന്ന ഭാഷയെ ആശ്രയിച്ച്, ജാവനീസ് ഭാഷയിൽ ഇതിനെ ഉഡുക്ക് അല്ലെങ്കിൽ വുഡുക്ക് എന്ന് വിളിക്കുന്നു. [7] അതിന്റെ രുചിയെക്കുറിച്ച് പരാമർശിക്കുമ്പോൾ, അതിനെ സെഗ ഗുരിഹ് (അർത്ഥം. സ്വാദിഷ്ടമായ അരി) എന്ന് വിളിക്കുന്നു. [7]

ചരിത്രം[തിരുത്തുക]

ലില്ലി ടി. എർവിൻ എഴുതിയ "മകാനൻ ഖാസ് ബെറ്റാവി" (2018) എന്ന പുസ്തകമനുസരിച്ച്, ജക്കാർത്തയുടെ മിക്കവാറും എല്ലാ കോണുകളിലും വളരെ പ്രചാരമുള്ളതും എളുപ്പത്തിൽ ലഭ്യമാകുന്നതും ആയ [8] ബെറ്റാവി ഭക്ഷണമാണ് നാസി ഉടുക്ക്. ജക്കാർത്ത പ്രദേശത്ത് അതിന്റെ നിലവിലെ ജനപ്രീതി ഉണ്ടായിരുന്നിട്ടും, ഈ അരി വിഭവത്തിന്റെ ഉത്ഭവം മലായ്, ജാവനീസ് പാചക പാരമ്പര്യങ്ങളുടെ സ്വാധീനത്തിൽ നിന്ന് കണ്ടെത്താമെന്ന് ചരിത്രകാരൻ അഭിപ്രായപ്പെട്ടു . ചരിത്രകാരന്മാർ പറയുന്നതനുസരിച്ച് , മലാക്ക തുറമുഖത്തെയും ബറ്റാവിയ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന ചരിത്രപരമായ വ്യാപാര, കുടിയേറ്റ ബന്ധങ്ങൾ ഉണ്ടായിരുന്നു, അതിനാൽ മലായ് വ്യാപാരികളും കുടിയേറ്റക്കാരും പതിവായി ബറ്റാവിയ സന്ദർശിച്ചു. അങ്ങനെ അവർ നാസി ലെമാക് പാചക പാരമ്പര്യം ബറ്റാവിയയിലേക്ക് കൊണ്ടുവന്നു. കൂടാതെ, തേങ്ങാ, അരി എന്നിവ പാകം ചെയ്യുന്നതിൽ പരിചിതരായ ജാവനീസ് കുടിയേറ്റക്കാരും ബറ്റാവിയയിൽ ഉണ്ടായിരുന്നു. കൂടാതെ, 1641-ൽ പോർച്ചുഗീസ് മലാക്ക ഡച്ചുകാരുടെ അധീനതയിലായതിനുശേഷം, ഇവ രണ്ടും ഡച്ച് സാമ്രാജ്യത്തിന്റേതായിരുന്നത് കൊണ്ട് രണ്ട് തുറമുഖ നഗരങ്ങൾ തമ്മിലുള്ള ബന്ധം വളരെ ശക്തമായി. മലായ് പെനിൻസുലയിൽ നിന്നും സുമാത്രയിൽ നിന്നും ബറ്റാവിയയിലേക്കുള്ള മലായ് ജനത കുടിയേറ്റത്തിന്റെ അടയാളം കിഴക്കൻ ജക്കാർത്തയിലെ കാംപുങ് മെലായു പ്രദേശത്തിന്റെ ചരിത്രനാമത്തിൽ കാണാം.

നാസി ഉടുക്ക്

മറുവശത്ത്, ചില ചരിത്രകാരന്മാർ ജാവയിൽ നിന്നാണ് നാസി ഉഡുക്ക് ഉത്ഭവിച്ചതെന്ന് അഭിപ്രായപ്പെടുന്നു. [9] കേബുലി റൈസ് കഴിച്ച അനുഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മാതരത്തിലെ സുൽത്താൻ അഗൂങ്ങിന്റെ (ജാവനീസ് ഭരണാധികാരി) ആശയമായിരുന്നു ഇത് എന്ന് പറയപ്പെടുന്നു . ബാബാദ് തനഹ് ജാവയുടെ അഭിപ്രായത്തിൽ, മാതരം സുൽത്താന്മാർ "അറബിക് അരി" കഴിക്കാൻ ഇഷ്ടപ്പെട്ടിരുന്നു, ഇത് വിവിധ തരം പുലാവ് അല്ലെങ്കിൽ അറബ് ശൈലിയിലുള്ള അരി വച്ചുള്ള വിഭവങ്ങൾ ആയിരിക്കാം . ജാവനീസ് മുസ്ലീങ്ങൾക്കിടയിൽ ഏറ്റവും സാധാരണയായി അറിയപ്പെടുന്ന ഈ രണ്ട് വിഭവങ്ങളായതിനാൽ ഈ പദപ്രയോഗം പലപ്പോഴും നാസി കെബുലി (ഇന്തോനേഷ്യയിലെ അറബി വംശജർക്കിടയിൽ പ്രചാരത്തിലുള്ളത്) അല്ലെങ്കിൽ ബിരിയാണി (ഇന്ത്യൻ മുസ്ലീം വിഭവം) ലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു. പ്രാദേശിക ചേരുവകൾ ഉപയോഗിച്ച് "അറബ് വിഭവത്തിന്റെ" ഒരു പ്രാദേശിക പതിപ്പ് നിർമ്മിക്കാൻ സുൽത്താൻ അഗുംഗ് തീരുമാനിച്ചു. സുൽത്താനേറ്റിൻ്റെ ചെലവ് കുറയ്ക്കുന്നതിനും (മേൽപ്പറഞ്ഞ വിഭവങ്ങൾ ഉണ്ടാക്കാൻ ഇറക്കുമതി ചെയ്ത ചേരുവകൾ വാങ്ങുന്നതിനുള്ള ചെലവ് വളരെ കൂടുതലായിരുന്നു) പ്രാദേശികരുടെ അഭിമാനം മെച്ചപ്പെടുത്തുന്നതിനുമാണ് അദ്ദേഹം ഇത് ചെയ്തത്. [10]

താമസിയാതെ, ജാവനീസ് "കൃതജ്ഞത" ചടങ്ങുകളിൽ സെഗാ ഉടുക്ക് "സ്യാറാത്ത്" (നിർബന്ധിത വിഭവം) ഭാഗമായി മാറി. ഇതിനെ പലപ്പോഴും ബാൻകാൻ (ഇതര ലാറ്റിൻ അക്ഷരവിന്യാസം: ബങ്കാക്കൻ ) അല്ലെങ്കിൽ സ്ലാമെറ്റൻ എന്ന് വിളിക്കുന്നു. സെഗ ഉടുക്ക് ഒരു ബെർകറ്റിൽ , [11] [12] (സാധാരണയായി ചോറ്, പച്ചക്കറികൾ, സൈഡ് ഡിഷുകൾ എന്നിവ അടങ്ങിയിരിക്കുന്ന ഒരു ഭക്ഷണ പൊതിയിൽ) അല്ലെങ്കിൽ ചടങ്ങിന് ശേഷം വിതരണം ചെയ്യുന്നതിനായി ഒരു ടംപെങ്ങായി വിളമ്പാം . വിളവെടുപ്പിന് മുമ്പുള്ള ജാവനീസ് ആചാരമായ വിവിറ്റൻ സമയത്ത് സേവിക്കേണ്ട ഒരു വിഭവമാണ് സെഗാ ഉടുക്ക്. [13]

1628-ൽ ജാവനീസ് കുടിയേറ്റക്കാരാണ് ഉഡുകിനെ ബറ്റാവിയയിലേക്ക് കൊണ്ടുവന്നത്, പിന്നീട് ഈ പ്രദേശത്തെ ജനപ്രിയ വിഭവമായി മാറി. [14] ഈ വിഭവം വിൽക്കുന്ന ബീറ്റാവി ആളുകൾ പലപ്പോഴും സെമൂർ ജെങ്കോൾ ചേർത്ത് ഒരു ബീറ്റാവി ടച്ച് ചേർക്കും. സുരിനാമിലെയും നെതർലാൻഡിലെയും ജാവനീസ് പ്രവാസികൾക്കിടയിലും ഉഡുക്ക് പ്രശസ്തമാണ്.

വെള്ളത്തിന് പകരം തേങ്ങാപ്പാലിൽ കുതിർത്ത അരി, ഗ്രാമ്പൂ, കാസിയ പുറംതൊലി, നാരങ്ങ എന്നിവ ചേർത്ത് തയാറാക്കുന്നതാണ് നാസി ഉടുക്ക് . ചിലപ്പോൾ കെട്ടുകളുള്ള പാണ്ടൻ ഇലകൾ ആവിയിൽ വേവിക്കുമ്പോൾ അരിയിലേക്ക് എറിയുന്നത് കൂടുതൽ സുഗന്ധം നൽകും. തേങ്ങാപ്പാലും സുഗന്ധവ്യഞ്ജനങ്ങളും ചോറിന് എണ്ണമയമുള്ളതും സമൃദ്ധവുമായ രുചി നൽകുന്നു. വിളമ്പുന്നതിന് മുമ്പ് ബവാങ് ഗോറെംഗ് (വറുത്ത ചുവന്നുള്ളികൾ ) അരിയുടെ മുകളിൽ വിതറുന്നു. മറ്റ് വിഭവങ്ങൾ സാധാരണയായി സൈഡ് ഡിഷുകളായി വിളമ്പുന്നു.

സന്ദർഭത്തിനനുസരിച്ച്, നെയ്ത മുള പെട്ടിയിൽ " ബെർകാറ്റ് സ്റ്റൈൽ" ഉടുക്ക് വിളമ്പാം, തേക്കിന്റെ തടിയിലോ വാഴയിലയിലോ പൊതിഞ്ഞ് അല്ലെങ്കിൽ ഒരു വലിയ കോണായി (വൃത്താകൃതിയിലുള്ള മുള താലത്തിൽ) തൂമ്പയായിയും വിളമ്പാം .

ഒപ്പം വിളമ്പുന്ന വിഭവങ്ങൾ[തിരുത്തുക]

വറുത്ത ബീഫ്, സെമൂർ ജെങ്കോൾ, ക്രെചെക്ക് (എരിവുള്ള തേങ്ങാപ്പാലിൽ ബീഫ് തൊലി) എന്നിവയ്‌ക്കൊപ്പം നാസി ഉടുക്ക്
പരമ്പരാഗത ബെറ്റാവി നാസി ഉഡുക്ക്. മുട്ട, ടെമ്പെ, സാമ്പൽ, ബിഹുൻ ഗോറെങ്, ക്രുപുക് എന്നിങ്ങനെയുള്ള എല്ലാ സൈഡ് ഡിഷുകളും ചേർത്ത് വിളമ്പിയത്
അയം സുവിർ (ചിക്കൻ പൊടിച്ചത്), കുക്കുമ്പർ കഷ്ണങ്ങൾ, ഓംലെറ്റ്, ടെമ്പെ ഓറെക് (സോയാ സോസ് ഉപയോഗിച്ച് വറുത്ത ടെമ്പെ) എന്നിവയോടൊപ്പം പായ്ക്ക് ചെയ്ത നാസി ഉടുക്ക്

ചില ആചാരങ്ങൾക്കോ ചടങ്ങുകൾക്കോ വേണ്ടി, കെറിംഗ് ടെമ്പെ, യൂറാപ്പ് , സാംബെൽ ഗോറെങ് (കെൻറാങ് / ഉരുളക്കിഴങ്ങ്, ക്രെസെക്ക് / പശുവിൻ തൊലി , തേരി / ആങ്കോവി മുതലായവ ) എന്നീ പരമ്പരാഗത ജാവനീസ് വിഭവങ്ങൾക്കൊപ്പമാണ് നാസീ ഉടുക്ക് സാധാരണയായി വിളമ്പുന്നത്. വേവിച്ച മുട്ട, വറുത്ത ടെമ്പെ, അല്ലെങ്കിൽ വറുത്ത ടോഫു തുടങ്ങിയ വിനീതമായ പ്രോട്ടീൻ സ്രോതസ്സുകളും അതിൻ്റെ കൂടെ ഉൾപ്പെടുത്താം.

ഇന്നത്തെ ആധുനിക ഇന്തോനേഷ്യൻ വിഭവം സ്ലാമേട്ടനിൽ, (അല്ലെങ്കിൽ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള), അരിഞ്ഞത് വറുത്ത മുട്ട, ടെലൂർ ബംബു ബാലി (ബാലിനീസ് സ്റ്റൈൽ മുട്ട) അല്ലെങ്കിൽ റെൻഡാങ് എന്നിവയും ഉൾപ്പെടുത്തിയേക്കാം. ചിലർ മൈ ഗോറെങ്ങോ വെർമിസെല്ലിയോ വിഭവത്തിൽ ചേർത്തേക്കാം.

ജക്കാർത്തയിലെ ശൈലിയിലുള്ള ഉടുക്ക് ജാവനീസ് ഉഡുക്കും മെലായുവിന്റെ നാസി ലെമാക്കും തമ്മിലുള്ള സങ്കരമാണ്. ബെറ്റാവി ടച്ച് എന്ന നിലയിൽ ജെങ്കോൾ (തവിട്ട് നിറത്തിൽ ഉള്ള ബീൻസ്), തെറി - കാകാങ് (ജാവനീസ് സാംബെൽ ഗോറെംഗ് ടെറിയോട് അൽപ്പം സാമ്യമുള്ളത്, എരിവുള്ളതല്ല എന്നതൊഴിച്ചാൽ) പോലുള്ള നാസി ലെമാക്കിന്റെ ചില ഘടകങ്ങൾ ഇതിൽ ഉൾപ്പെട്ടേക്കാം.

വാണിജ്യമായി ഉണ്ടാക്കുന്ന ഒരു ഉടുക്കിൽ സാമ്പൽ ഉപയോഗിക്കാമെങ്കിലും ഒരു ആചാര/ആചാരപരമായ ഉടുക്കിന് ഇത് ഒരു മുൻവ്യവസ്ഥയല്ല. പൊതുവേ, ഏത് തരത്തിലുള്ള സാമ്പലും ഒരു കറിക്കൂട്ടുസാമാനമായി ഉപയോഗിക്കാം.

ജക്കാർത്തയിലെ നാസി ഉടുക്ക്[തിരുത്തുക]

ജക്കാർത്തയിലെ ഓരോ ഇടത്തും അവരുടേതായ വിഭവമുണ്ട്. ഏറ്റവും ശ്രദ്ധേയമായത് വെസ്റ്റ് ജക്കാർത്തയിൽ നിന്നുള്ള നാസി ഉദുക് സ്ലിപിയാണ് . സെൻട്രൽ ജക്കാർത്തയിലെ തനഹ് അബാംഗിനടുത്തുള്ള കെബോൺ കകാങ് പ്രദേശം നാസി ഉഡുകിന് പേരുകേട്ടതാണ്.

ജക്കാർത്തയിലെ തിരക്കുള്ള യാത്രക്കാർക്ക് നാസി ഉടുക്ക് ഒരു ജനപ്രിയ വിഭവമാണ്, കാരണം ഇതിന് താങ്ങാനാവുന്ന വിലയാണ് (ഒരു സെർവിംഗിന് ശരാശരി Rp10,000 അല്ലെങ്കിൽ ഏകദേശം US$0.77 ആണ് വില). ഇത് ദിവസം മുഴുവൻ എല്ലായിടത്തും ലഭ്യമാണ്; ചുറ്റുപാടുമുള്ള പ്രദേശത്തിന്റെ ജനസംഖ്യാശാസ്‌ത്രമനുസരിച്ച്‌ ചില വഴിയോര സ്റ്റാളുകൾ രാവിലെയോ ഉച്ചയ്‌ക്കോ രാത്രിയോ മാത്രമായി തുറക്കും. റെസിഡൻഷ്യൽ ഏരിയകൾ, മാർക്കറ്റുകൾ, ട്രെയിൻ സ്റ്റേഷനുകൾ, സ്കൂളുകൾ എന്നിവയ്ക്ക് സമീപമുള്ള സ്റ്റാളുകൾ സാധാരണയായി രാവിലെ മുതൽ ഉച്ചവരെ തുറന്നിരിക്കും, ഓഫീസുകൾക്കും തെരുവ് വശങ്ങളിലുമുള്ളവ സാധാരണയായി ഉച്ച മുതൽ അർദ്ധരാത്രി വരെ തുറന്നിരിക്കും.

റഫറൻസുകൾ[തിരുത്തുക]

  1. Alma Erin Mentari (2021-02-21). "Sejarah Nasi Uduk, Konon Sudah Ada Sejak Ratusan Tahun Lalu". KOMPAS.com (in ഇന്തോനേഷ്യൻ). Retrieved 2022-10-15.
  2. "Nasi Uduk Sederhana Babe H. Saman: Legendary Nasi Uduk in Tanah Abang". Jakarta by Train. 1 December 2013. Archived from the original on 2022-10-27. Retrieved 2022-11-29.
  3. Alma Erin Mentari (2021-02-21). "Sejarah Nasi Uduk, Konon Sudah Ada Sejak Ratusan Tahun Lalu". KOMPAS.com (in ഇന്തോനേഷ്യൻ). Retrieved 2022-10-15.
  4. "Where to Eat in Cikini: Nasi Uduk Gondangdia". Jakarta by Train. 11 December 2014. Archived from the original on 2022-10-27. Retrieved 2022-11-29.
  5. "Makanan Syariah". MSN.
  6. "What is Tawadhu'?". 12 September 2009.
  7. 7.0 7.1 "Bausastra Jawa".
  8. Alma Erin Mentari (2021-02-21). "Sejarah Nasi Uduk, Konon Sudah Ada Sejak Ratusan Tahun Lalu". KOMPAS.com (in ഇന്തോനേഷ്യൻ). Retrieved 2022-10-15.
  9. "Story Behind Nasi Uduk".
  10. "Makanan Syariah". MSN.
  11. "Mengenal sega berkat".
  12. Berkat is a food package distributed during a slametan.
  13. "Melestarikan Tradisi Syukuran Wiwitan Padi dan Ajak Pemuda Kembali ke Sawah". suara.com (in ഇന്തോനേഷ്യൻ). 27 September 2021. Retrieved 13 January 2022.
  14. "Story Behind Nasi Uduk".

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാസി_ഉടുക്ക്&oldid=4022898" എന്ന താളിൽനിന്ന് ശേഖരിച്ചത്