നാഗപഞ്ചമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാമ്പുകളെ പ്രീതിപ്പെടുത്തുന്നതിനായി ഇന്ത്യയിലെ ഹിന്ദുക്കൾ ‍ കൊണ്ടാടുന്ന ഉത്സവമാണ് നാഗപഞ്ചമി. ശ്രീകൃഷ്ണൻ കാളീയനെ വധിച്ചതിന്റെ പ്രതീകമായും ഇത് ആഘോഷിക്കപെടുന്നു. നാഗപഞ്ചമി പ്രധാനമായും ആഘോഷിക്കപ്പെടുന്നത് പശ്ചിമ ബംഗാൾ,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ്.

ഇതിനോടനുബന്ധിച്ച് സർപ്പക്കാവിലും മറ്റും 'നൂറും പാലും' നിവേദിക്കുന്ന ചടങ്ങും നടത്താറുണ്ട്. നാഗപഞ്ചമി ദിവസം പാമ്പുകളെ കൊല്ലാറില്ല. ചില പ്രദേശങ്ങളിൽ പാമ്പുകളെ പിടികൂടി കുടത്തിലിട്ടടച്ച് ആഘോഷദിവസം തുറന്നു വിടുന്ന പതിവുമുണ്ട്. സ്ത്രീകളും കുട്ടികളും പ്രത്യേക പാട്ടുകൾ പാടുകയും പതിവാണ്.


കൂടുതൽ വായനക്ക്[തിരുത്തുക]

http://www.webonautics.com/ethnicindia/festivals/nagapanchami.html


"http://ml.wikipedia.org/w/index.php?title=നാഗപഞ്ചമി&oldid=1689305" എന്ന താളിൽനിന്നു ശേഖരിച്ചത്