രാമനവമി
|
ഹൈന്ദവം |
|
ബ്രഹ്മം · ഓം |
|---|
|
ബ്രഹ്മം |
|
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
|
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
|
മറ്റ് വിഷയങ്ങൾ
ഹിന്ദു |
|
|
മഹാവിഷ്ണുവിന്റെ ഏഴാം അവതാരമായ ശ്രീരാമന്റെ(രാമചന്ദ്രൻ) ജനനം ആഘോഷിക്കുന്ന ഉതസവമാണ് രാമനവമി. ചൈത്ര മാസത്തിന്റെ ഒമ്പതാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. ഈ ദിവസം ഹിന്ദുമത വിശ്വാസികൾ ഉപവാസമനുഷ്ഠിക്കുന്നു. അല്ലെങ്കിൽ നരകശിക്ഷ ലഭിക്കുമെന്നാണ് വിശ്വാസം. ഈ ദിവസത്തിൽ ക്ഷേത്രങ്ങൾ ഭംഗിയായി അലങ്കരിക്കുന്നു.അമ്പലങ്ങളിൽ രാമായണ പാരായണവും ഉണ്ടായിരിക്കും.രാമന്റെയും സീതയുടേയും ചെറിയ മൂർത്തികൾ ഉപയോഗിച്ച് നടത്തുന്ന കല്യാണോത്സവം എന്ന ചടങ്ങ് വീടുകളിൽ നടത്തപ്പെടുന്നു. ശർക്കരയും കുരുമുളകും ഉപയോഗിച്ചുണ്ടാക്കുന്ന് പാനകം എന്ന മധുരപാനീയം രാമനവമി ദിവസം തയ്യാറാക്കുന്നു. വൈകുന്നേരം വിഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയും ഉണ്ടായിരിക്കും. രാമനവമി ദിവസം രാമനെക്കൂടാതെ അദ്ദേഹത്തിന്റെ പത്നി സീത, സഹോദരൻ ലക്ഷ്മണൻ, സേനാനായകൻ ഹനുമാൻ എന്നിവരേയും ആരാധിക്കുന്നു.
കൂടുതൽ വായനക്ക് [തിരുത്തുക]
http://www.webonautics.com/ethnicindia/festivals/rama_navami.html