തേൻ
പുഷ്പങ്ങളിൽ നിന്ന് തേനീച്ചകൾ ശേഖരിച്ച് ഉല്പാദിപ്പിക്കുന്ന കൊഴുത്ത ദ്രാവകമാണ് തേൻ. മധുരമുള്ള ഒരു ഔഷധവും പാനീയവുമാണിത്. പുഷ്പങ്ങളിൽ നിന്നും ശേഖരിച്ച് തേൻ, ഈച്ചയുടെ ഉമിനീരുമായി യോജിപ്പിച്ച് വയറിനുള്ളിൽ ആക്കി കൂട്ടിലേക്ക് കൊണ്ടുവരുന്നു. വയറിൽ വച്ച് തേൻ ലെവ്ലോസ്, ഫ്രക്ടോസ് എന്നീ രണ്ട് തരം പഞ്ചസാരകളായി രൂപാന്തരം പ്രാപിക്കുന്നു. ഉള്ളിൽ സംഭരിച്ചിട്ടുള്ള തേനും വഹിച്ചുകൊണ്ട് ദീർഘദൂരം സഞ്ചരിക്കുന്ന ഈച്ച, കൂട്ടിൽ വന്നാൽ ജോലിക്കാരായ ഈച്ചകൾക്ക് ഇതു കൈമാറുന്നു. 150 മുതൽ 250 തവണ വരെ തേനിനെ വയറിലേക്ക് വലിച്ചെടുക്കുകയും തികട്ടുകയും ചെയ്യുന്ന പ്രക്രിയയിലൂടെ നല്ലവണ്ണം ദഹിപ്പിച്ച് പാകം ചെയ്ത തേൻ തേനറകളിൽ നിക്ഷേപിക്കപ്പെടുന്നു. അതിനു ശേഷം തേനിൽ കടന്നുകൂടിയിട്ടുള്ള ജലാംശം വറ്റിക്കാൻ വേണ്ടി ചിറകുകൾ കൊണ്ട് വീശി ഉണക്കും. ഇങ്ങനെ സംഭരിക്കപ്പെടുന്ന തേനാണ് വർഷങ്ങളോളം കേടുകൂടാതെ ഇരിക്കുന്നത്.
ഉള്ളടക്കം |
പോഷക മൂല്യം 3 [തിരുത്തുക]
| തേൻ 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം |
||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| ഊർജ്ജം 300 kcal 1270 kJ | ||||||||||||||||||||||||||||||||||||
|
||||||||||||||||||||||||||||||||||||
| Shown is for 100 g, roughly 5 tbsp. Percentages are relative to US recommendations for adults. Source: USDA Nutrient database |
||||||||||||||||||||||||||||||||||||
ചരിത്രം [തിരുത്തുക]
വളരെ പുരാതനകാലം മുതൽക്കുതന്നെ തേനിൻറെ മഹത്ത്വവും ഔഷധമൂല്യവും മനസ്സിലാക്കപെട്ടിരിക്കുന്നു. വേദങ്ങളിലും ബൈബിളിലും ഖുറാനിലും[1] തേനിന്റെ ഗുണവിശേഷങ്ങൾ വിവരിച്ചിട്ടുണ്ട്. ശവശരീരം കേടുകൂടാതിരിക്കുവാൻ വേണ്ടി തേൻ പുരട്ടി സൂക്ഷിക്കുന്ന രീതി പുരാതനകാലത്ത് ഉണ്ടായിരുന്നു. യുദ്ധത്തിൽ മുറിവേറ്റവർക്ക് തേൻ നൽകുന്ന പതിവും ഉണ്ടായിരുന്നു. ബുദ്ധസന്യാസിമാർ തേൻ ഒരു മരുന്നായി ഉപയോഗിച്ചിരുന്നു.
വിവിധ തരങ്ങൾ [തിരുത്തുക]
- വൻതേൻ
ഞൊടിയൽ തേനിച്ചയുടെ (Apis cerana indica) തേനാണ് സാധാരണയായി വിപണനത്തിനെത്തുന്നത്. വ്യാവസായിക അടിസ്താനത്തിൽ പെട്ടികളിൽ വളർത്തുന്ന ഇവയെ തേൻ ലഭ്യതയുള്ള പ്രദേശങ്ങളലേക്ക് വാഹനങ്ങളിൽ കൊണ്ടുപോയി സ്താപിച്ച് വന്തോതിൽ തേൻ ഉല്പാദിപ്പിക്കുന്നു. റബർ, കശുവണ്ടി തോട്ടങ്ങൾ കേന്ദ്രീകരിച്ചാണു ഇത്തരം തേനുല്പാദനം നടത്തുന്നത്.
കശുമാവ് ന്റെ തേൻ റബർ തേനിനെ അപേക്ഷിച്ച് മികച്ചതാണ്.
- ചെറുതേൻ
കേരളത്തിൽ കാണപ്പെടുന്ന പ്രത്യേക തരം തേനീച്ചയായ ചെറുതേനീച്ച (Trigona iridipennis) ഉല്പാദിപ്പിക്കുന്ന തേനാണു ചെറുതേൻ. വലിപ്പത്തിൽ വളരെ ചെറിയവയായതിനാൽ മറ്റുതേനീച്ചകൾക്ക് കടക്കാൻ കഴിയാത്ത ചെറു പുഷ്പ്ങ്ങളിലെ തേനും ഇവക്ക് ശേഖരിക്കാൻ കഴിയും. അതിനാൽത്തന്നെ ചെറുതേനിന് ഔഷധ ഗുണം കൂടുതലാണ്.
ചിത്രങ്ങൾ [തിരുത്തുക]
നിർമ്മാണ വൈദഗ്ദ്യം [തിരുത്തുക]
പ്രകൃതിയിലെ സുന്ദരമായ നിർമ്മാണ വിദഗ്ദരാണ് തേനീച്ചകൾ. ഷട്കോണാകൃതിയിൽ കൃത്യമായ അളവിൽ അറകളായി നിർമ്മിക്കപ്പെടുന്ന തേനീച്ച കൂടുകൾ അത്ഭുതകരമായ രീതിയിൽ ഗണിതശാസ്ത്രമാനദണ്ഡങ്ങൾ പിന്തുടരപ്പെടുന്നുവെന്നതാണ് ശാസ്ത്രീയ ഗേവഷണങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നത്.[2]
ഔഷധ ഗുണങ്ങൾ [തിരുത്തുക]
കാഞ്ഞിരത്തിൽ വസിക്കുന്ന ഏറ്റവും ചെറിയ ഈച്ചകൾ സംഭരിക്കുന്നതാണ് ഔഷധ ഉപയോഗത്തിന് ശ്രേഷ്ഠമായ തേനെന്ന് പറയപ്പെടുന്നു.[3] സുശ്രുത സംഹിതയിൽ എട്ടു തരം തേനിനെ പ്പറ്റി പറയുന്നു.
- പൌത്തികം
പൂത്തികളെന്ന പേരുള്ളതും മഞ്ഞ നിറവുമുള്ള ഈച്ചകൾ സംഭരിക്കുന്ന തേൻ.
- ഭ്രാമരം
വണ്ടുകളെപ്പോലെ വലിപ്പമുള്ള ഈച്ചകൾ സംഭരിക്കുന്നത്. വഴുവഴുപ്പുള്ളതും, വളരെ മധുരമുള്ളതുമാണ്.
- ക്ഷൌദ്രം
മഞ്ഞ നിറത്തിലുള്ള ചെറിയ ഈച്ചകൾ സംഭരിക്കുന്നത്.
- മാഷികം (വൻതേൻ)
തവിട്ടു നിറമുള്ള വലിയ ഈച്ചകൾ സംഭരിക്കുന്നത്.
- ക്ഷാത്രം
കുടയുടെ ആകൃതിയിൽ വട്ടത്തിൽ പറക്കുന്ന ഈച്ചകൾ സംഭരിക്കുന്നത്. രക്തപിത്തവും, കൃമിയും, പ്രമേഹവും ചികിത്സിക്കുവാൻ ഉപയോഗിക്കുന്നു.
- അർഘ്യം
പുറ്റുമണ്ണിൽ കൂടുണ്ടാക്കി, തേൻ ശേഖരിക്കുന്നതും കൂർത്ത മുഖവും, വണ്ടിന്റെ സ്വഭാവത്തോടു കൂടിയ ഈച്ചകൾ (അർഘം) സംഭരിക്കുന്ന തേൻ. ഇതിന് വെള്ള നിറമായിരിക്കും.
- ഔദ്ദാലകം
തവിട്ടു നിറത്തിലുള്ള ചെറിയ ഈച്ചകൾ(ഉദ്ദാലം) പുറ്റുകളിൽ ശേഖരിക്കുന്ന തേൻ. ഇതിന് ചവർപ്പും പുളിയും ചെറിയ എരിവും ഉണ്ട്. കുഷ്ഠരോഗ, വിഷ ചികിത്സയിൽ ഉപയോഗിക്കുന്നു.
- ദാളം
തവിട്ടു നിറത്തിലുള്ള ചെറിയ ഈച്ചകൾ വൃക്ഷങ്ങളുടെ പൊത്തുകളിൽ ശേഖരിക്കുന്ന തേൻ. ച്ഛർദ്ദി, പ്രമേഹ ചികിത്സ തുടങ്ങിയ അസുഖങ്ങളിൽ ഉപയോഗിക്കുന്നു.
വേദഗ്രന്ഥങ്ങളിൽ [തിരുത്തുക]
| “ | "നോക്കുക: നിങ്ങളുടെ നാഥൻ തേനീച്ചകൾക്ക് ബോധനം നൽകി.എന്തെന്നാൽ, `പർവതങ്ങളിലും വൃക്ഷങ്ങളിലും മണ്ണിനു മുകളിൽ പടർത്തപ്പെടുന്ന വള്ളികളിലും നിങ്ങൾ കൂടുകളുണ്ടാക്കുക. സകലവിധ ഫലങ്ങളിൽനിന്നും സത്ത് വലിച്ചെടുക്കുക. നിന്റെ നാഥൻ ഒരുക്കിത്തന്ന വഴികളിൽ ചരിക്കുക.`ഈ ഈച്ചയുടെ ഉള്ളറകളിൽനിന്ന് വർണവൈവിധ്യമുള്ള ഒരു പാനീയം സ്രവിക്കുന്നു. അതിൽ മനുഷ്യർക്ക് രോഗശാന്തിയുണ്ട്. നിശ്ചയം, ചിന്തിക്കുന്ന ജനത്തിന് ഇതിലും ദൃഷ്ടാന്തമുണ്ട്". ഖുർആൻ:16:68-69 | ” |
| “ | "നിനക്കു തേൻ കിട്ടിയാൽ വേണ്ടുന്നതേ ഭുജിക്കാവു; അധികം നിറഞ്ഞിട്ടു ഛർദ്ദിപ്പാൻ ഇടവരരുതു." ബൈബിൾ -സദൃശ്യവാക്യങ്ങൾ:20:25:16 | ” |
അവലംബം [തിരുത്തുക]
- ↑ ഖുർആൻ 16:68-69
- ↑ http://www.harunyahya.com/books/science/honeybee_miracle/honeybee_miracle01.php
- ↑ References
- ↑ തേനീച്ചയിലെ വിസ്മയം വീഡിയോ
- ↑ http://malayalambible.in/bible/20:25:16.htm#
പുറമേക്കുള്ളകണ്ണി [തിരുത്തുക]