തേന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Runny hunny.jpg

പുഷ്പങ്ങളില്‍ നിന്ന് തേനീച്ചകള്‍ ശേഖരിച്ച് ഉല്പാദിപ്പിക്കുന്ന കൊഴുപ്പുള്ള ദ്രാവകമാണ്‌ തേന്‍. മധുരമുള്ള ഒരു ഔഷധവും പാനീയവുമാണിത്. പുഷ്പങ്ങളില്‍ നിന്നും ശേഖരിച്ച് തേന്‍, ഈച്ചയുടെ ഉമിനീരുമായി യോജിപ്പിച്ച് വയറിനുള്ളില്‍ ആക്കി കൂട്ടിലേക്ക് കൊണ്ടുവരുന്നു. വയറില്‍ വച്ച് തേന്‍ ലെവ്ലോസ്, ഫ്രക്ടോസ് എന്നീ രണ്ട് തരം പഞ്ചസാരകളായി രൂപാന്തരം പ്രാപിക്കുന്നു. ഉള്ളില്‍ സംഭരിച്ചിട്ടുള്ള തേനും വഹിച്ചുകൊണ്ട് ദീര്‍ഘദൂരം സഞ്ചരിക്കുന്ന ഈച്ച, കൂട്ടില്‍ വന്നാല്‍ ജോലിക്കാരായ ഈച്ചകള്‍ക്ക് ഇതു കൈമാറുന്നു. 150 മുതല്‍ 250 തവണ വരെ തേനിനെ വയറിലേക്ക് വലിച്ചെടുക്കുകയും തികട്ടുകയും ചെയ്യുന്ന പ്രക്രിയയിലൂടെ നല്ലവണ്ണം ദഹിപ്പിച്ച് പാകം ചെയ്ത തേന്‍ തേനറകളില്‍ നിക്ഷേപിക്കപ്പെടുന്നു. അതിനു ശേഷം തേനില്‍ കടന്നുകൂടിയിട്ടുള്ള ജലാംശം വറ്റിക്കാന്‍ വേണ്ടി ചിറകുകള്‍ കൊണ്ട് വീശി ഉണക്കും. ഇങ്ങനെ സംഭരിക്കപ്പെടുന്ന തേനാണ്‌‍ വര്‍ഷങ്ങളോളം കേടുകൂടാതെ ഇരിക്കുന്നത്.

ഉള്ളടക്കം

[തിരുത്തുക] പോഷക മൂല്യം

തേന്‍
100 g (3.5 oz)-ല്‍ അടങ്ങിയ പോഷകമൂല്യം
ഊര്‍ജ്ജം 300 kcal   1270 kJ
അന്നജം     82.4 g
- പഞ്ചസാരകള്‍  82.12 g
- ഭക്ഷ്യനാരുകള്‍  0.2 g  
Fat 0 g
പ്രോട്ടീന്‍ 0.3 g
ജലം 17.10 g
റൈബോഫ്ലാവിന്‍ (ജീവകം B2)  .038 mg   3%
നയാസിന്‍ (ജീവകം B3)  .121 mg   1%
പാന്റോത്തെനിക്ക് അമ്ലം (B5)  .068 mg  1%
ജീവകം B6  .024 mg 2%
Folate (ജീവകം B9)  2 μg  1%
ജീവകം സി  0.5 mg 1%
കാല്‍സ്യം  6 mg 1%
ഇരുമ്പ്  .42 mg 3%
മഗ്നീഷ്യം  2 mg 1% 
ഫോസ്ഫറസ്  4 mg 1%
പൊട്ടാസിയം  52 mg   1%
സോഡിയം  4 mg 0%
സിങ്ക്  .22 mg 2%
Shown is for 100 g, roughly 5 tbsp.
Percentages are relative to US
recommendations for adults.
Source: USDA Nutrient database

[തിരുത്തുക] ചരിത്രം

വളരെ പുരാതനകാലം മുതല്‍ക്കുതന്നെ തേനിന്‍റെ മഹത്വവും ഔഷധമൂല്യവും മനസ്സിലാക്കപെട്ടിരിക്കുന്നു. വേദങ്ങളിലും ബൈബിളിലും ഖുറാനിലും തേനിന്റെ ഗുണവിശേഷങ്ങള്‍‍ വിവരിച്ചിട്ടുണ്ട്. ശവശരീരം കേടുകൂടാതിരിക്കുവാന്‍ വേണ്ടി തേന്‍ പുരട്ടി സൂക്ഷിക്കുന്ന രീതി പുരാതനകാലത്ത് ഉണ്ടായിരുന്നു. യുദ്ധത്തില്‍ മുറിവേറ്റവര്‍ക്ക് തേന്‍ നല്‍കുന്ന പതിവും ഉണ്ടായിരുന്നു. ബുദ്ധസന്യാസിമാര്‍ തേന്‍ ഒരു മരുന്നായി ഉപയോഗിച്ചിരുന്നു.

[തിരുത്തുക] വിവിധ തരങ്ങള്‍

  • വന്‍‌തേന്‍
ഞൊടിയല്‍ തേനട

ഞൊടിയല്‍ തേനിച്ചയുടെ (Apis cerana indica) തേനാണ് സാധാരണയായി വിപണനത്തിനെത്തുന്നത്. വ്യാവസായിക അടിസ്താനത്തില്‍ പെട്ടികളില്‍ വളര്‍ത്തുന്ന ഇവയെ തേന്‍ ലഭ്യതയുള്ള പ്രദേശങ്ങളലേക്ക് വാഹനങ്ങളില്‍ കൊണ്ടുപോയി സ്താപിച്ച് വന്തോതില്‍ തേന്‍ ഉല്പാദിപ്പിക്കുന്നു. റബര്‍, കശുവണ്ടി‍ തോട്ടങ്ങള്‍ കേന്ദ്രീകരിച്ചാണു ഇത്തരം തേനുല്പാദനം നടത്തുന്നത്.

പറങ്കാവിന്‍ തേന്‍ റബര്‍ തേനിനെ അപേക്ഷിച്ച് മികച്ചതാണ്.




  • ചെറുതേന്‍
ചെറുതേന്‍ കട്ട

കേരളത്തില്‍ കാണപ്പെടുന്ന പ്രത്യേക തരം തേനീച്ചയായ ചെറുതേനീച്ച (Trigona iridipennis) ഉല്പാദിപ്പിക്കുന്ന തേനാണു ചെറുതേന്‍. വലിപ്പത്തില്‍ വളരെ ചെറിയവയായതിനാല്‍ മറ്റുതേനീച്ചകള്‍ക്ക് കടക്കാന്‍ കഴിയാത്ത ചെറു പുഷ്പ്ങ്ങളിലെ തേനും ഇവക്ക് ശേഖരിക്കാന്‍ കഴിയും. അതിനാല്‍ത്തന്നെ ചെറുതേനിന് ഔഷധ ഗുണം കൂടുതലാണ്.





[തിരുത്തുക] ചിത്രങ്ങള്‍

[തിരുത്തുക] ഔഷധ ഗുണങ്ങള്‍

കാഞ്ഞിരത്തില്‍ വസിക്കുന്ന ഏറ്റവും ചെറിയ ഈച്ചകള്‍ സംഭരിക്കുന്നതാണ് ഔഷധ ഉപയോഗത്തിന് ശ്രേഷ്ഠമായ തേനെന്ന് പറയപ്പെടുന്നു.[1] സുശ്രുത സംഹിതയില്‍ എട്ടു തരം തേനിനെ പ്പറ്റി പറയുന്നു.

  • പൌത്തികം

പൂത്തികളെന്ന പേരുള്ളതും മഞ്ഞ നിറവുമുള്ള ഈച്ചകള്‍ സംഭരിക്കുന്ന തേന്‍.

  • ഭ്രാമരം

വണ്ടുകളെപ്പോലെ വലുപ്പമുള്ള ഈച്ചകള്‍ സംഭരിക്കുന്നത്. വഴുവഴുപ്പുള്ളതും, വളരെ മധുരമുള്ളതുമാണ്.

  • ക്ഷൌദ്രം

മഞ്ഞ നിറത്തിലുള്ള ചെറിയ ഈച്ചകള്‍ സംഭരിക്കുന്നത്.

  • മാഷികം (വന്‍‌തേന്‍)

തവിട്ടു നിറമുള്ള വലിയ ഈച്ചകള്‍ സംഭരിക്കുന്നത്.

  • ക്ഷാത്രം

കുടയുടെ ആകൃതിയില്‍ വട്ടത്തില്‍ പറക്കുന്ന ഈച്ചകള്‍ സംഭരിക്കുന്നത്. രക്തപിത്തവും, കൃമിയും, പ്രമേഹവും ചികിത്സിക്കുവാന്‍ ഉപയോഗിക്കുന്നു.

  • അര്‍ഘ്യം

പുറ്റുമണ്ണില്‍ കൂടുണ്ടാക്കി, തേന്‍ ശേഖരിക്കുന്നതും കൂര്‍ത്ത മുഖവും, വണ്ടിന്റെ സ്വഭാവത്തോടു കൂടിയ ഈച്ചകള്‍ (അര്‍ഘം) സംഭരിക്കുന്ന തേന്‍. ഇതിന് വെള്ള നിറമായിരിക്കും.

  • ഔദ്ദാലകം

തവിട്ടു നിറത്തിലുള്ള ചെറിയ ഈച്ചകള്‍(ഉദ്ദാലം) പുറ്റുകളില്‍ ശേഖരിക്കുന്ന തേന്‍. ഇതിന് ചവര്‍പ്പും പുളിയും ചെറിയ എരിവും ഉണ്ട്. കുഷ്ഠരോഗ, വിഷ ചികിത്സയില്‍ ഉപയോഗിക്കുന്നു.

  • ദാളം

തവിട്ടു നിറത്തിലുള്ള ചെറിയ ഈച്ചകള്‍ വൃക്ഷങ്ങളുടെ പൊത്തുകളില്‍ ശേഖരിക്കുന്ന തേന്‍. ച്ഛര്‍ദ്ദി, പ്രമേഹ ചികിത്സ തുടങ്ങിയ അസുഖങ്ങളില്‍ ഉപയോഗിക്കുന്നു.

[തിരുത്തുക] അവലംബം

  1. References

"http://ml.wikipedia.org/wiki/%E0%B4%A4%E0%B5%87%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം