തലവേദന
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ICD-10 | R51. |
|---|---|
| ICD-9 | 784.0 |
| DiseasesDB | 19825 |
| MedlinePlus | 003024 |
| eMedicine | neuro/517 neuro/70 |
| MeSH | D006261 |
ഏറ്റവും ലളിതമായ നിര്‍വചനമനുസരിച്ച് തലക്കുണ്ടാകുന്ന വേദനയാണ് തലവേദന. ചിലപ്പോള്‍ കഴുത്തിലും മുതുകിന്റെ മുകള്‍ ഭാഗത്തും ഉണ്ടാകുന്ന വേദന തലവേദനയായി കരുതപ്പെടാറുണ്ട്. വൈദ്യശാസ്ത്രഭാഷയില്‍ തലവേദനയെ Cephalalgia എന്നു വിളിക്കുന്നു. അത്ര ഗൗരവമല്ലാത്ത കാരണങ്ങള്‍മൂലമാണ് പലപ്പോഴും തലവേദനയുണ്ടാകുന്നത്. എങ്കിലും തലവേദന ചില മാരകരോഗങ്ങളുടെ അടിസ്ഥാനലക്ഷണവുമാണ്. ഈ അവസരങ്ങളില്‍ തലവേദനയ്ക്ക് തീവ്രവൈദ്യപരിചരണം ആവശ്യമാണ്.
തലവേദനയ്ക്കുള്ള ചികിത്സ മിക്കപ്പോഴും അതിനു കാരണമായ രോഗത്തിനുള്ള ചികിത്സയാണ്. പല അവസരങ്ങളിലും തലവേദനയ്ക്ക് പരിഹാരമായി വേദനസംഹാരികളും ഉപയോഗിക്കാറുണ്ട്.
[തിരുത്തുക] വകഭേദങ്ങള്‍
- മൈഗ്രെയിന്‍
- തലക്കുള്ളിലെ അതിമര്‍ദ്ദം
- ക്ലസ്റ്റര്‍ തലവേദന