സിര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിര
ശരീരത്തിലെ പ്രധാന സിരകൾ
ലാറ്റിൻ vena
രീതി Circulatory system


രക്തചംക്രമണവ്യൂഹത്തിൽ ഹൃദയത്തിലേക്ക് രക്തംകൊണ്ടു പോകുന്ന രക്തക്കുഴലുകളാണ് സിരകൾ. കാപ്പില്ലറി കുഴലുകൾ തീരുന്നിടത്തുനിന്ന് സിരകൾ തുടങ്ങുന്നു. ശ്വാസകോശസിരകളും ( pulmonary veins) അമ്പിലിക്കൽസിരകളും ഒഴികെ എല്ലാ സിരകളും ഓക്സിജന്റെ അളവു കുറഞ്ഞതും വിസർജ്യവസ്തുക്കൾ അലിഞ്ഞുചേർന്നതുമായ രക്തമാണ് വഹിക്കുന്നത്.

ഇവ ത്വക്കിനോട് കൂടുതൽ അടുത്ത് കാണുന്നു. ഇവ ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്നതിന് അനുസൃതമയ തരത്തിലുള്ള വാൽവുകളോട് കൂടിയവയാണ്. സിരകളിൽ രക്തത്തിന് മർദ്ദം കുറവായിരിക്കും. സിരകളുടെ ഭിത്തിയ്ക്ക് കട്ടി കുറവായിരിക്കും.

അവലംബം[തിരുത്തുക]

  • ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
"https://ml.wikipedia.org/w/index.php?title=സിര&oldid=1966149" എന്ന താളിൽനിന്ന് ശേഖരിച്ചത്