തലക്കോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകുളം ജില്ലയിലെ ചോറ്റാനിക്കര പഞ്ചായത്തിൽ ഉൾപെട്ട ഒരു ഗ്രാമമാണ്‌ തലക്കോട്. തൃപ്പൂണിത്തുറയിൽ നിന്നും 10 കിലോമീറ്റർ റോഡ്‌ മാർഗ്ഗം സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം. ചോറ്റാനിക്കരയിൽ നിന്നും വെട്ടിക്കൽ, രാമമംഗലം, പിറവം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉള്ള റോഡ്‌ തലക്കോട് വഴി കടന്നു പോകുന്നു.

പേരിനു പിന്നിൽ[തിരുത്തുക]

പേരിന്റെ ഉദ്ഭവത്തെ പറ്റി ഇന്നും കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.രാജഭരണകാലത്ത് കുറ്റവാളികളെ തൂക്കിലേറ്റി കൊല്ലുന്ന സ്ഥലം ആയതിനാൽ തലയോട്ടികൾ ഉള്ള സ്ഥലത്തിന് തലക്കോട് എന്ന് പേര് വന്നത് എന്നും പറയുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

മാർ ഗ്രീഗോറിയോസ് ഐ ടി സി,സെന്റ്‌ മേരീസ് ഹയർ സെക്കണ്ടറീസ് സ്കൂൾ എന്നിവയാണ് ഇവിടുത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ. റവ: ഫാദർ ഒ.സി.കുരിയാക്കോസ് എപ്പിസ്കോപ്പ ആണ് ഇവയുടെ സ്ഥാപകൻ.

തലക്കോട് എന്ന പേരിൽ എറണാകുളം ജില്ലയിൽ തന്നെ മറ്റൊരു സ്ഥലവും ഉണ്ട്. കോതമംഗലം -മൂന്നാർ റോഡിൽ നേര്യമംഗലം എന്ന സ്ഥലത്തിന് മൂന്നു കിലോമീറ്റർ പടിഞ്ഞാറു ആണ് മറ്റൊരു തലക്കോട് ഉള്ളത്..

"https://ml.wikipedia.org/w/index.php?title=തലക്കോട്&oldid=3502323" എന്ന താളിൽനിന്ന് ശേഖരിച്ചത്