ടബാസ്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടബാസ്കോ
Estado Libre y Soberano
de Tabasco
—  സ്റ്റേറ്റ്  —

Flag

Coat of arms
Location within Mexico
Municipalities of Tabasco
Country Mexico
Capital Villahermosa
Municipalities 17 in 4 zones
Admission February 7, 1824[1]
Order 13th
ഭരണം
 • Governor Andrés Rafael Granier Melo (PRI)
 • Federal Deputies PRI: 6
 • Federal Senators PRD: 2
PRI: 1
വിസ്തീർണ്ണം
Ranked 24th
 • Total 25,267 km2 (9,755.6 sq mi)
ജനസംഖ്യ (2005)
 • Total 1
 • Demonym
സമയമേഖല CST (യു.ടി.സി.-6)
 • (വേനൽക്കാലസമയം) CDT (യു.ടി.സി.-5)
HDI 0.7960 - medium
Ranked 25th
ISO 3166-2 MX-TAB
Postal abbr. Tab.
വെബ്സൈറ്റ് Tabasco State Government

ടബാസ്കോ ഒരു ദക്ഷിണപൂർവ മെക്സിക്കൻ സംസ്ഥാനമാണ്.മെക്സിക്കൻ ഉൾക്കടലിന്റെ തീരത്തായി സ്ഥിതിചെയ്യുന്നു.

  • വിസ്തീർണം: 25,267 ച. കി. മീ.;
  • ജനസംഖ്യ: 1,989,969 (2005);
  • അതിരുകൾ: വടക്ക് മെക്സിക്കൻ ഗൾഫ്;
  • കിഴക്ക് കാംപീഷ്, ഗ്വാട്ടിമാല (Campeche and Guatemala);
  • തെക്ക് ചിയാപസ് (Chiapas);
  • പടിഞ്ഞാറ് വേ റാക്രൂസ് (Veracruz)
  • തലസ്ഥാനം: വില്ലെർമോസ (Villahermosa).

ഉള്ളടക്കം

[തിരുത്തുക] ഭൂപ്രകൃതി

ചിയാപസ് (Chiapas) ഉന്നതതടങ്ങളിൽ നിന്ന് മെക്സിക്കൻ തീരത്തേക്കു ചരിഞ്ഞിറങ്ങുന്നതാണ് ഇവിടത്തെ ഭൂപ്രകൃതി. ചതുപ്പുനിലങ്ങൾ, തടാകങ്ങൾ, ഇടതൂർന്ന ഉഷ്ണമേഖലാവനങ്ങൾ എന്നിവയാണ് ഇതിന്റെ ഭാഗങ്ങൾ. കനത്ത മഴയുടെ ലഭ്യതയും മണ്ണിന്റെ എക്കൽ നിറഞ്ഞ സ്വഭാവവും കാരണം ഉഷ്ണമേഖലാവിളകൾ സമൃദ്ധമാണ്. നേന്ത്രപ്പഴം; കൊക്കോ, കരിമ്പ്, കാപ്പി, പുകയില, നെല്ല്, പഴവർഗങ്ങൾ എന്നിവയാണ് പ്രധാന കാർഷിക വിഭവങ്ങൾ. കന്നുകാലി വളർത്തലും പ്രധാനം തന്നെ. എണ്ണയും പ്രകൃതിവാതകവും ഇവിടത്തെ പ്രധാന ഉൽപ്പന്നങ്ങളിൽപ്പെടുന്നു. ധാതുസമ്പത്തിന്റെ കാര്യത്തിൽ ടബാസ്കോ ദരിദ്രമാണ്.

[തിരുത്തുക] നദികൾ

പ്രധാന നദികളായ ഉസുമാസിന്തയും റിജാൽവയും (Usumacinta& Grijalwa) ഗതാഗതയോഗ്യങ്ങളാണ്. ഗതാഗതസൗകര്യങ്ങൾ പരിമിതമായിരുന്ന ഈ സംസ്ഥാനത്തിലൂടെ പൂർവ-പശ്ചിമ ദിശയിൽ ഒരു ഹൈവേയും, റെയിൽപ്പാതയും കടന്നുപോകുന്നു.

ടബാസ്കോയിൽ ജനസാന്ദ്രത വളരെ കുറവാണ്. ഈ സംസ്ഥാനത്തെ ജനങ്ങളിൽ ഏറിയ പങ്കും ഗ്രാമങ്ങളിൽ വസിക്കുന്നു. റിജാൽവ നദിക്കരയിൽ സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരമായ വില്ലെർമോസയാണ് പ്രധാന രാഷ്ട്രീയ-സാമ്പത്തിക കേന്ദ്രം. മറ്റൊരു പ്രധാനപട്ടണം ഫ്രണ്ടേറ (Frontera) ആണ്.

1938 മുതൽ 46 വരെ ടബാസ്കോയിലെ ലാ വെന്റയിൽ നടന്ന പര്യവേക്ഷണങ്ങളുടെ ഫലമായി പുരാതന ഓൽമെക് (Olmec) സംസ്കാരാവശിഷ്ടങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

[തിരുത്തുക] അവലംബം

  1. "La diputación provincial y el federalismo mexicano" (Spanish ഭാഷയിൽ). http://books.google.com.mx/books?id=i_GK_-6deKIC&pg=PA227&lpg=PA227&dq=22+De+Mayo+De+1824+durango&source=bl&ots=eyvDzsrMIz&sig=zYxzmtG7gTQgGV-WNDfHgqcG_kU&hl=es&ei=FtAxS9joN56ltgf-_ojFDg&sa=X&oi=book_result&ct=result&resnum=1&ved=0CAgQ6AEwAA#v=onepage&q=22%20De%20Mayo%20De%201824%20durango&f=false. 

[തിരുത്തുക] പുറംകണ്ണികൾ


Heckert GNU white.svg കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടബാസ്കോ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=ടബാസ്കോ&oldid=1309784" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ