ഗർഭകാല പ്രമേഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗർഭകാല പ്രമേഹം
മറ്റ് പേരുകൾGestational diabetes mellitus (GDM)
നീല നിറത്തിലുള്ള വൃത്തം, ആഗോള വ്യാപകമായി പ്രമേഹത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു[1]
സ്പെഷ്യാലിറ്റിObstetrics and endocrinology
ലക്ഷണങ്ങൾലക്ഷണങ്ങൾ കുറവായിരിക്കും[2]
സങ്കീർണതPre-eclampsia, stillbirth, depression, increased risk of requiring a Caesarean section[2]
സാധാരണ തുടക്കംഗർഭകാലത്തിന്റെ മൂന്നാം മാസം മുതൽ[2]
കാരണങ്ങൾആവശ്യമായ ഇൻസുലിന്റെ പോരായ്മ[2]
അപകടസാധ്യത ഘടകങ്ങൾഭാരക്കൂടുതൽ, മുൻപ് ഗർഭകാല പ്രമേഹം വന്നവർക്ക്, ടൈപ്പ് 2 പ്രമേഹത്തിന്റെ കുടുംബ പാരമ്പര്യം, പോളി സിസ്റ്റിക് ഓവേറിയൻ സിൻഡ്രം[2]
ഡയഗ്നോസ്റ്റിക് രീതിരക്ത പരിശോധന[2]
പ്രതിരോധംശരീരഭാരത്തെ നിയന്ത്രിക്കുക, ഗർഭാവസ്ഥയ്ക്ക് മുൻപ് വ്യായാമങ്ങൾ ചെയ്യുക[2]
TreatmentDiabetic diet, exercise, insulin injections[2]
ആവൃത്തി~6% ഗർഭാവസ്ഥയിൽ[3]

പ്രമേഹമില്ലാത്ത ഒരു സ്ത്രീക്ക് ഗർഭാവസ്ഥയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് ഗർഭകാല പ്രമേഹം എന്ന് പറയുന്നത്. [2] ഗർഭാവസ്ഥയിലുള്ള പ്രമേഹം സാധാരണയായി ചില ലക്ഷണങ്ങളേ കാണിക്കുന്നുള്ളൂ [2] എന്നിരുന്നാലും, ഇത് പ്രീ-എക്ലാംസിയ, വിഷാദ രോഗം, സിസേറിയൻതുടങ്ങിയവ ആവശ്യമായി വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. [2] ഗർഭകാല പ്രമേഹം ചികിഝിക്കാതിരുന്നാൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ജനനശേഷം മാക്രോസോമിയ, ഹൈപ്പോഗ്ലൈസീമിയ, മഞ്ഞപ്പിത്തം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. [2] കൂടാതെ കുഞ്ഞിന്റെ മരണത്തിനും കാരണമാകുന്നു. [2] പിന്നീട് ദീർഘകാലാടിസ്ഥാനത്തിൽ, കുട്ടികൾക്ക് അമിതഭാരവും ടൈപ്പ് 2 പ്രമേഹവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. [2]

ഇൻസുലിൻ പ്രതിരോധം മൂലമോ ഇൻസുലിൻ ഉത്പാദനം കുറയുന്നതിനാലോ ഗർഭാവസ്ഥയിൽ ഗർഭകാല പ്രമേഹം ഉണ്ടാകാം. [2] അമിതഭാരം, മുൻ ഗർഭകാല പ്രമേഹം, ടൈപ്പ് 2 പ്രമേഹമുള്ള കുടുംബ ചരിത്രം, പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം എന്നിവ സ്ഥിതി വഷളാക്കുന്നു. [2] രക്തപരിശോധനയിലൂടെയാണ് രോഗനിർണയം നടത്തുന്നത്. [2] സാധാരണ അപകടസാധ്യതയുള്ളവർക്ക്, ഗർഭാവസ്ഥയുടെ 24 മുതൽ 28 ആഴ്ചകൾക്കിടയിലുള്ള സ്ക്രീനിംഗ് ശുപാർശ ചെയ്യുന്നു. [2] [3] ഉയർന്ന അപകടസാധ്യതയുള്ളവർ പ്രസവത്തിന് മുമ്പേ തന്നെ പരിശോധന നടത്തേണ്ടത് ആവശ്യമാണ്. [2]

ആരോഗ്യകരമായ ഭാരവും ഗർഭധാരണത്തിനു മുമ്പുള്ള വ്യായാമവും പ്രതിരോധത്തിന് സഹായിക്കുന്നു. [2] ഗർഭകാല പ്രമേഹത്തെ പ്രമേഹ ഭക്ഷണക്രമം, വ്യായാമം, മരുന്നുകൾ ( മെറ്റ്ഫോർമിൻ പോലുള്ളവയാൽ അകറ്റി നിർത്താൻ സാധിക്കും. ഇൻസുലിൻ കുത്തിവയ്പ്പുകൾ എന്നിവ ഉപയോഗിച്ചാണ് ഇതിനുള്ള ചികിത്സ. [2] മിക്ക സ്ത്രീകളും ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നുണ്ട്. [3] രോഗം ബാധിച്ചവരിൽ രക്തത്തിലെ പഞ്ചസാര പരിശോധന ഒരു ദിവസം നാല് തവണ നിർദ്ദേശിക്കപ്പെടുന്നു. [3] പ്രസവശേഷം എത്രയും വേഗം മുലയൂട്ടാൻ ശുപാർശ ചെയ്യുന്നു. [2]

ഗർഭകാല പ്രമേഹം 3-9% ഗർഭിണികളെ ബാധിക്കുന്നു. [3] മൂന്നാം മാസത്തിൽ ഇത് സാധാരണമാണ്. [2] 20 വയസ്സിന് താഴെയുള്ളവരിൽ [3] 1% പേരെയും 44 വയസ്സിന് മുകളിലുള്ളവരിൽ 13% പേരെയും ഇത് ബാധിക്കുന്നു. ഏഷ്യക്കാർ, അമേരിക്കൻ ഇന്ത്യക്കാർ, തദ്ദേശീയരായ ഓസ്‌ട്രേലിയക്കാർ, പസഫിക് ദ്വീപുകാർ എന്നിവരുൾപ്പെടെ നിരവധി വംശീയ വിഭാഗങ്ങൾക്ക് അപകടസാധ്യത കൂടുതലാണ്. [3] [2] 90% കേസുകളിലും, കുഞ്ഞ് ജനിച്ചതിനുശേഷം ഗർഭകാല പ്രമേഹം പരിഹരിക്കപ്പെടുന്നതായി കാണുന്നുണ്ട്. [2] എന്നിരുന്നാലും, സ്ത്രീകൾക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. [3]

അപകടസാധ്യത ഘടകങ്ങൾ മുൻപ്[തിരുത്തുക]

ഗർഭകാല പ്രമേഹം വരാനുള്ള കാരണങ്ങൾ ഇവയാണ്: [4]

  • പോളിസിസ്റ്റിക് ഓവറി സിൻഡ്രോം [5]
  • ഗർഭകാലത്തെ പ്രമേഹം അല്ലെങ്കിൽ പ്രീ ഡയബറ്റിസ്, ഗ്ലൂക്കോസ് ടോളറൻസ്, അല്ലെങ്കിൽ വൈകല്യമുള്ള ഫാസ്റ്റിംഗ് ഗ്ലൈസീമിയ എന്നിവ
  • ടൈപ്പ് 2 പ്രമേഹമുള്ള ഒരു കുടുംബ ചരിത്രം
  • പ്രസവിക്കാനുള്ള പ്രായമാകുമ്പോൾ ഒരു സ്ത്രീക്ക് അസുഖം വരാനുള്ള സാധ്യത വർദ്ധിക്കുന്നു (പ്രത്യേകിച്ച് 35 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക്).
  • [6]
  • വംശീയത (അപകടസാധ്യത കൂടുതലുള്ളവരിൽ ആഫ്രിക്കൻ-അമേരിക്കക്കാർ, ആഫ്രോ-കരീബിയക്കാർ, തദ്ദേശീയരായ അമേരിക്കക്കാർ, ഹിസ്പാനിക്കുകൾ, പസഫിക് ദ്വീപുകാർ, ദക്ഷിണേഷ്യയിൽ നിന്നുള്ള ആളുകൾ എന്നിവർ ഉൾപ്പെടുന്നു)
  • അമിതഭാരം, പൊണ്ണത്തടി എന്നിവ യഥാക്രമം 2.1, 3.6, 8.6 എന്നീ ഘടകങ്ങളാൽ അപകടസാധ്യത വർദ്ധിപ്പിക്കുന്നു. [7]
  • ഒരു കുട്ടിക്ക് മാക്രോസോമിയ ഉണ്ടെങ്കിൽ  
  • മുമ്പത്തെ മോശം പ്രസവ ചരിത്രം
  • മറ്റ് ജനിതക അപകട ഘടകങ്ങളായ കുറഞ്ഞത് 10 ജീനുകളിൽ ചില പോളിമോർഫിസം ഗർഭകാല പ്രമേഹ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് TCF7L2 . [8]
2006-ലെ ലോകാരോഗ്യ സംഘടനയുടെ പ്രമേഹ മാനദണ്ഡങ്ങൾ[9]  edit
അവസ്ഥ ആഹാരത്തിന് 2 മണിക്കൂർ ശേഷം ആഹാരത്തിന് മുമ്പ്
mmol/l(mg/dl) mmol/l(mg/dl)
സാധാരണ അളവ് <7.8 (<140) <6.1 (<110)
Impaired fasting glycaemia <7.8 (<140) ≥ 6.1(≥110) & <7.0(<126)
Impaired glucose tolerance ≥7.8 (≥140) <7.0 (<126)
Diabetes mellitus ≥11.1 (≥200) ≥7.0 (≥126)

അവലംബം[തിരുത്തുക]

  1. "Diabetes Blue Circle Symbol". International Diabetes Federation. 17 March 2006. Archived from the original on 5 August 2007.
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 2.12 2.13 2.14 2.15 2.16 2.17 2.18 2.19 2.20 2.21 2.22 2.23 2.24 "Gestational Diabetes". NIDDK. September 2014. Archived from the original on 16 August 2016. Retrieved 31 July 2016. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "NIH2014" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  3. 3.0 3.1 3.2 3.3 3.4 3.5 3.6 3.7 "Drugs for gestational diabetes". Australian Prescriber. 33 (5): 141–144. October 2010. doi:10.18773/austprescr.2010.066. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "AP2010" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  4. "Gestational diabetes". Australian Family Physician. 35 (6): 392–6. June 2006. PMID 16751853.
  5. "Risk of gestational diabetes mellitus in women with polycystic ovary syndrome: a systematic review and a meta-analysis". Fertility and Sterility. 92 (2): 667–77. August 2009. doi:10.1016/j.fertnstert.2008.06.045. PMID 18710713.
  6. "Association of paternal age with perinatal outcomes between 2007 and 2016 in the United States: population based cohort study". BMJ. 363: k4372. October 2018. doi:10.1136/bmj.k4372. PMC 6207919. PMID 30381468.
  7. "Maternal obesity and risk of gestational diabetes mellitus". Diabetes Care. 30 (8): 2070–6. August 2007. doi:10.2337/dc06-2559a. PMID 17416786.
  8. "Genetic variants and the risk of gestational diabetes mellitus: a systematic review". Human Reproduction Update. 19 (4): 376–90. 2013. doi:10.1093/humupd/dmt013. PMC 3682671. PMID 23690305.
  9. "Definition and Diagnosis of Diabetes Mellitus and Intermediate Hyperglycemia" (pdf). World Health Organization. www.who.int. 2006. Retrieved 2011-02-20.
"https://ml.wikipedia.org/w/index.php?title=ഗർഭകാല_പ്രമേഹം&oldid=3864150" എന്ന താളിൽനിന്ന് ശേഖരിച്ചത്