ഇൻസുലിൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാൻക്രിയാസ് ഗ്രന്ഥിയിൽ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഒരു പ്രധാന ഹോർമോൺ ആണ് ഇൻസുലിൻ. ജന്തുക്കളിൽ കരളിലേയും പേശികളിലേയും കോശങ്ങളെ; ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആയും കൊഴുപ്പിനെ ട്രൈഗ്ലിസറൈഡുകളായും മാറ്റാൻ പ്രേരിപ്പിക്കുന്ന ഹോർമോൺ ഇൻസുലിനാണ്. പ്രമേഹരോഗത്തെ പ്രതിരോധിക്കാൻ പൊതുവായി ഉപയോഗിച്ചു വരുന്ന ഇൻസുലിൻ, 51 അമിനോ ആസിഡുകൾ ചേർന്ന് ഉണ്ടാകുന്നൊരു പെപ്റ്റൈഡ് ഹോർമോൺ ആണ്.