കേരളത്തിലെ നീതിശാസ്ത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ നീതിശാസ്ത്രങ്ങൾ
ധർമ്മശാസ്ത്രങ്ങളുടെ പ്രാഗ്‌രൂപവും നീതിശാസ്ത്രങ്ങളുടെ കേരളീയ പരിപ്രേക്ഷ്യവും
കർത്താവ്എസ്. രാജേന്ദു
യഥാർത്ഥ പേര്ധർമ്മശാസ്ത്രങ്ങളുടെ പ്രാഗ്‌രൂപവും നീതിശാസ്ത്രങ്ങളുടെ കേരളീയ പരിപ്രേക്ഷ്യവും
നിലവിലെ പേര്ധർമ്മശാസ്ത്രങ്ങളുടെ പ്രാഗ്‌രൂപവും നീതിശാസ്ത്രങ്ങളുടെ കേരളീയ പരിപ്രേക്ഷ്യവും
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംചരിത്രം
പ്രസിദ്ധീകരിച്ച തിയതി
2022
മാധ്യമംഗ്രന്ഥം
ഏടുകൾ56

ദ്രാവിഡാനുശാസനത്തെ അടിസ്ഥാനമാക്കി മധ്യകാല കേരളത്തിൽ വളർന്നു വികസിച്ച നീതിശാസ്ത്രങ്ങളെയും അവയുടെ വ്യാഖ്യാനങ്ങളെയും കുറിച്ചുള്ള പഠനമാണ് നീതിശാസ്ത്രങ്ങളുടെ കേരളീയ പരിപ്രേക്ഷ്യം. [1] മദ്ധ്യകാല രേഖാപ്രമാണങ്ങളുടെ അടിത്തറയായതുകൊണ്ട് പുരാരേഖാ പഠിതാക്കൾക്ക് അത്യന്താപേക്ഷിതമായ ഒന്നാണ് നീതിശാസ്ത്രാവബോധം.[2]

പശ്ചാത്തലവും പാഠവും[തിരുത്തുക]

ബ്രിട്ടീഷ് കോടതികൾ സ്ഥാപിക്കപ്പെടുന്ന സി.ഇ. പത്തൊൻപതാം നൂറ്റാണ്ടുതൊട്ട് കേരളത്തിലെ സാമൂഹ്യ ഘടനയിൽ സ്വാധീനം ചെലുത്തിയ ഗ്രന്ഥമാണ് ആറ്റുകാൽ ശങ്കരപ്പിള്ളയുടെ ഹിന്ദു ശാസ്ത്രസാരസംഗ്രഹം. [3] ഹിന്ദു ശാസ്ത്രസാരസംഗ്രഹത്തെയും, [4] കാമന്ദകീയ നീതിസാരത്തെയും, ഡൊണാൾഡ് ആർ. ഡേവിസിന്റെ ധർമ്മശാസ്ത്ര പഠനങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഗ്രന്ഥമാണ് കേരളീയ നീതിസാര പഠനം. [5]

സി.ഇ. 1792 -ൽ മലബാർ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായതോടെ പ്രാദേശിക ഭരണാധികാരികൾക്ക് നീതി നടപ്പാക്കാനുള്ള അധികാരം ഇല്ലാതായി. [6] 1836 -നടുത്ത് കോടതികളും രജിസ്റ്റർ ഓഫീസുകളും [7] വ്യാപകമായി സ്ഥാപിക്കപ്പെട്ടു.[8] ബ്രിട്ടീഷ് നിയമങ്ങൾ മാത്രം അറിഞ്ഞിരുന്ന ജഡ്ജിമാർ നീതിശാസ്ത്ര ജ്ഞാനമുള്ള ഒരു വ്യക്തിയെ കൂടെ നിർത്തിയാണ് ആദ്യകാലത്ത് വിധി കല്പിച്ചിരുന്നത്. പിന്നീട് തിരുവിതാംകൂറിലും കൊച്ചിയിലും കോടതികൾ സ്ഥാപിക്കപ്പെട്ടു. നിയമ വിദഗ്ധരെ സഹായിക്കുന്നതിനായി എസ്സൻഷ്യൽസ് ഒഫ് ഹിന്ദു ലോ എന്നൊരു ഗ്രന്ഥം ഇംഗ്ലീഷിൽ തെയ്യാറാക്കി പ്രസിദ്ധീകരിച്ചു. ഇതിനു തിരുവിതാംകൂർ ജഡ്ജിയും പ്രസിദ്ധ കവിയുമായിരുന്ന ആറ്റുകാൽ ശങ്കരപ്പിള്ള തെയ്യാറാക്കിയ ഭാഷാരൂപമാണ് ഹിന്ദുശാസ്ത്രസാരസംഗ്രഹം.[9]

ദ്രാവിഡാനുശാസനത്തിലെ വിജ്ഞാനേശ്വര പ്രണീതമായ 'മിതാക്ഷരാ', ദേവനാഭട്ട പ്രണീതമായ 'സ്മൃതിചന്ദ്രികാ' തുടങ്ങിയ കൃതികൾ ഇതിന് ആധാരങ്ങളാകുന്നു. [10]

അർത്ഥശാസ്ത്രത്തെ [11] അടിസ്ഥാനമാക്കി [12] സി.ഇ. പത്താം നൂറ്റാണ്ടുതൊട്ട് കേരളത്തിൽ ധർമ്മശാസ്ത്രങ്ങളും നീതിസാര വ്യാഖ്യാനങ്ങളും ലഭ്യമായിരുന്നു. [13] ഇതിൽ കാമന്ദകീയ നീതിസാരം [14] എന്നൊരു ഗ്രന്ഥം പ്രചാരത്തിലുണ്ടായിരുന്നു. [15] അപ്രകാശിതമായ ഒരു ഓല ഗ്രന്ഥം ഇതിൽ പഠന വിധേയമാക്കിയിട്ടുണ്ട്.

കേരളത്തിൽ നിലവിലിരുന്ന നീതിശാസ്ത്രങ്ങളിൽ ഗവേഷണം നടത്തിയ പണ്ഡിതനാണ് ഡൊണാൾഡ് ആർ. ഡേവിസ് ജൂനിയർ. അദ്ദേഹത്തിന്റെ പ്രബന്ധവും ഗവേഷണ വിധേയമാക്കിയിട്ടുണ്ട്. [16]

ഇതിന്റെ ഉള്ളടക്കം ഇപ്രകാരമാകുന്നു.

1. ശാസ്ത്രോല്പത്തി 2. വിവാഹം 3. ദത്ത് 4. രക്ഷാകർത്തൃത്വം 5. അവകാശ യോഗ്യതകൾ
6. അന്യാധീകരണം 7. മരണപത്രം 8. വസ്തുവിന്മേലുള്ള ബാധ്യതകൾ 9. വസ്തു 10. ഭാഗം
11. പിന്തുടർച്ച അവകാശം 12. ബംഗാള നിയമം 13. മലയാളത്തിലെ നിയമം 14. കരാർ ഇടപാട്

അവലംബം[തിരുത്തുക]

  1. ധർമ്മശാസ്ത്രങ്ങളുടെ പ്രാഗ്‌രൂപവും നീതിശാസ്ത്രങ്ങളുടെ കേരളീയ പരിപ്രേക്ഷ്യവും, എസ്. രാജേന്ദു, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 2022. ISBN: 9788195747412
  2. Nitisara of Kamandaki
  3. ഹിന്ദു ശാസ്ത്രസാരസംഗ്രഹം, ആറ്റുകാൽ ശങ്കരപ്പിള്ള, തിരുവനന്തപുരം, 1874
  4. ഉള്ളൂർ, കേരളസാഹിത്യ ചരിത്രം
  5. ധർമ്മശാസ്ത്രങ്ങളുടെ പ്രാഗ്‌രൂപവും നീതിശാസ്ത്രങ്ങളുടെ കേരളീയ പരിപ്രേക്ഷ്യവും, എസ്. രാജേന്ദു, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 2022. ISBN: 9788195747412
  6. കാണുക: നെടുങ്ങനാട് ചരിത്രം, പ്രാചീനകാലം മുതൽ എ.ഡി. 1860 വരെ, എസ്. രാജേന്ദു, പബ്ലി: കെ. ശങ്കരനാരായണൻ, മാധവം, പെരിന്തൽമണ്ണ, 2012
  7. Logan, Malabar, 2 vols, 1887
  8. വള്ളുവനാട് ഗ്രന്ഥവരി, എസ്. രാജേന്ദു, പെരിന്തൽമണ്ണ, 2015
  9. ഹിന്ദു ശാസ്ത്രസാരസംഗ്രഹം, ആറ്റുകാൽ ശങ്കരപ്പിള്ള, തിരുവനന്തപുരം, 1874
  10. ധർമ്മശാസ്ത്രങ്ങളുടെ പ്രാഗ്‌രൂപവും നീതിശാസ്ത്രങ്ങളുടെ കേരളീയ പരിപ്രേക്ഷ്യവും, എസ്. രാജേന്ദു, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 2022. pp.14,15
  11. Kauṭalya, and Rudrapatna Shamasastry. 1967. Kauṭilya's Arthaśāstra. Mysore: Mysore Print. and Pub. House.
  12. 'ഭൂമി, ധനം മുതലായതു്. ഇവയെക്കുറിച്ചുള്ളശാസ്ത്രം അർത്ഥശാസ്ത്രം. ഇതു് അറിഞ്ഞിരുന്നെങ്കിലത്രേ ഭൂമി മുതലായ സ്വത്തുക്കളെ പരിപാലിപ്പാൻ കഴികയുള്ളു.' - ശബ്ദതാരാവലി
  13. കൗടില്യന്റെ അർത്ഥശാസ്‌ത്രം: ഭാരതീയരാഷ്ട്രസങ്കല്‌പത്തിലെ മൗലികസ്വാധീനം, എം.ജി.എസ്‌. നാരായണൻ, വള്ളത്തോൾ വിദ്യാപീഠം പ്രബന്ധാവലി (27), ശുകപുരം, 2014
  14. Kāmandaki. 1915. Kāmandakīya-nītīsāra: Gujarātī bhāshāntara sāthe. Mumbaī: "Gujarātī" Priṇṭiṅga Presamāṃ prakaṭa kīdhuṃ.
  15. കൗടില്യന്റെ അർത്ഥശാസ്ത്രം
  16. The spirit of Hindu law. 2015. Cambridge: Cambridge University Press.