കാതറീൻ ഓഫ് അലക്സാണ്ട്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെന്റ് കാതറീൻ ഓഫ് അലക്സാണ്ട്രിയ
ബെർണാർഡിനോ ലൂണി - അലക്സാണ്ട്രിയയിലെ കാതറിൻറെ ഛായാചിത്രം
(നാഷണൽ ആർട്ട് മ്യൂസിയം ഓഫ് അസർബൈജാൻ)
Martyr and Virgin
ജനനംc. 287
അലക്സാണ്ട്രിയ, റോമൻ ഈജിപ്ത്[1]
മരണംc. 305 (വയസ്സ് 17–18)
അലക്സാണ്ട്രിയ, ഈജിപ്ത്
വണങ്ങുന്നത്കോപ്റ്റിക് ഓർത്തഡോക്സ് പള്ളി
ഓർത്തഡോക്സ് പള്ളി
ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ
കിഴക്കൻ കത്തോലിക് ചർച്ചുകൾ
റോമൻ കത്തോലിക്കാ സഭ
ആംഗ്ലിക്കൻ സഭ
ലൂഥറനിസം
പ്രധാന തീർത്ഥാടനകേന്ദ്രംവിശുദ്ധ കാതറിൻ സന്യാസി മഠം
ഓർമ്മത്തിരുന്നാൾ
  • 25 November
  • 24 November (Orthodox churches of Russian background)
  • 29 Hathor (Coptic Orthodox church)[2]
പ്രതീകം/ചിഹ്നംthe "breaking wheel"; sword; with a crown at her feet; hailstones; bridal veil and ring; dove; scourge; book; woman arguing with pagan philosophers[3] decapitation
മദ്ധ്യസ്ഥംUnmarried girls, Aalsum; apologists; craftsmen who work with a wheel (potters, spinners); archivists; dying people; educators; girls; jurists; knife sharpeners; lawyers; librarians; libraries; Balliol College; Massey College; maidens; mechanics; millers; milliners; hat-makers; nurses; philosophers; preachers; scholars; schoolchildren; scribes; secretaries; spinsters; stenographers; students; tanners; theologians; University of Oviedo; University of Paris; haberdashers; wheelwrights; Żejtun, Malta; Żurrieq, Malta; Pagbilao, Quezon, Philippines; Carcar City, Cebu, Philippines; Katerini, Greece, Porac, Pampanga, Arayat, Pampanga, Philippines, Dumaguete City, Philippines, Santa Catalina, Negros Oriental, Philippines, Santa Catalina, Ilocos Sur, Philippines, Tayum, Abra, Diocese of Dumaguete, University of Santo Tomas

ക്രിസ്തീയ പാരമ്പര്യമനുസരിച്ച്, നാലാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ചക്രവർത്തിയായ മാക്സെൻഷിയസിൻറെ കൈകളാൽ രക്തസാക്ഷിയായ കന്യകയായ ഒരു ക്രിസ്തീയ വിശുദ്ധയായിരുന്നു "ദ ഗ്രേറ്റ് മാർട്ടിയർ സെയിൻറ് കാതറീൻ" അഥവാ "സെയിൻറ് കാതറീൻ ഓഫ് ദി വീൽ" എന്നും അറിയപ്പെടുന്ന അലക്സാണ്ട്രിയയിലെ വിശുദ്ധ കാതറീൻ (Coptic: Ϯⲁⲅⲓⲁ Ⲕⲁⲧⲧⲣⲓⲛ; ഗ്രീക്ക്: ἡ Ἁγία Αἰκατερίνη ἡ Μεγαλομάρτυς "Holy Catherine the Great Martyr"; ലത്തീൻ: Catharina Alexandrina). ഹാഗിയോഗ്രാഫി അനുസരിച്ച്, കാതറീൻ ഒരു രാജകുമാരിയും പ്രസിദ്ധ പണ്ഡിതയും ആയിരുന്നു. കാതറീൻ തന്റെ പതിനാലാമത്തെ വയസിൽ ക്രിസ്തുമതം സ്വീകരിക്കുകയും നൂറുകണക്കിനാളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തു. എന്നാൽ ഇതിനെതുടർന്ന് 18 വയസ്സുള്ളപ്പോൾ കാതറീൻ രക്തസാക്ഷിയായി.

രക്തസാക്ഷിത്വം കഴിഞ്ഞ് ഏതാണ്ട് 1,100 വർഷങ്ങൾക്ക് ശേഷം, വിശുദ്ധ ജോൻ ഓഫ് ആർക്ക് കാതറീനെ വിശുദ്ധകളിൽ ഒരാളായി തിരിച്ചറിഞ്ഞു.[4]

പൗരസ്ത്യ ഓർത്തഡോക്സ് സഭ മഹതിയായ രക്തസാക്ഷിയായി അവരെ വാഴ്ത്തുകയും നവംബർ 24 അല്ലെങ്കിൽ 25ന് ഓർമ്മത്തിരുന്നാൾ ആഘോഷിക്കുകയും (പ്രാദേശിക പാരമ്പര്യമനുസരിച്ച്) ചെയ്യുന്നു. കത്തോലിക്കാ മതത്തിൽ അവരെ പതിനാല് വിശുദ്ധ സേവകരിൽ ഒരാളായി ആദരിക്കുന്നു. 1969-ൽ റോമൻ കത്തോലിക്ക സഭ വിശുദ്ധ കാതറീൻറെ ഓർമ്മത്തിരുന്നാൾ ജനറൽ റോമൻ കലണ്ടറിൽ നിന്നും മാറ്റി.[5] എന്നിരുന്നാലും നവംബർ 25 ന് റോമൻ രക്തസാക്ഷിത്വത്തിൽ കാതറീൻ അനുസ്മരിക്കപ്പെട്ടു.[6] 2002-ൽ, വിശുദ്ധ കാതറീൻറെ ഓർമ്മത്തിരുന്നാൾ ജനറൽ റോമൻ കലണ്ടറിലേക്ക് ഒരു ഓപ്ഷണൽ സ്മാരകമായി പുനഃസ്ഥാപിച്ചു.

ചില ആധുനിക പണ്ഡിതന്മാർ കാതറീൻറെ ഐതിഹ്യത്തെ ഗ്രീക്ക് തത്ത്വചിന്തകനായ ഹൈപ്പേഷിയയുടെ ജീവിതത്തെയും കൊലപാതകത്തെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കാം എന്നു കരുതുന്നു.[7]

ഐതിഹ്യം[തിരുത്തുക]

പരമ്പരാഗത വിവരണ പ്രകാരം, മാക്സിമിയൻ ചക്രവർത്തിയുടെ ഭരണകാലത്ത് (286-305) ഈജിപ്തിലെ അലക്സാണ്ട്രിയ ഗവർണറായിരുന്ന കോൺസ്റ്റസിൻറെ മകളായിരുന്നു കാതറീൻ.[8] ചെറുപ്പത്തിൽ തന്നെ കാതറീൻ സ്വയം പഠനത്തിനായി സമർപ്പിച്ചു. എന്നാൽ മറിയയുടെയും കുഞ്ഞിൻറെയും ദർശനം ഒരു ക്രിസ്ത്യാനിയാകാൻ അവരെ പ്രേരിപ്പിച്ചു. മാക്സെൻഷിയസ് ചക്രവർത്തി ക്രിസ്ത്യാനികളെ പീഡിപ്പിക്കാൻ തുടങ്ങിയപ്പോൾ കാതറീൻ ചക്രവർത്തിയുടെ അടുത്തെത്തുകയും അദ്ദേഹത്തിൻറെ ക്രൂരതകൾക്കെതിരെ ശാസിക്കുകയും ചെയ്തു.[9] ഇതിനെത്തുടർന്ന് ചക്രവർത്തി 50 ഏറ്റവും മികച്ച പേഗൻ തത്ത്വചിന്തകന്മാരെയും വാഗ്മികളെയും കാതറീൻറെ ക്രിസ്തീയ വാദങ്ങൾ തെറ്റാണെന്ന് തർക്കിക്കാൻ വിളിച്ചുവരുത്തി. എന്നിരുന്നാലും, കാതറിൻ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ പ്രചോദിതയാകുകയും അവരുടെ വിശ്വാസം സംരക്ഷിക്കുന്നതിൽ ന്യായയുക്തമായി സംസാരിച്ചു. കൂടാതെ പല എതിരാളികളും കാതറീൻറെ വാക്‌സാമർത്ഥ്യത്തിൽ കീഴടങ്ങി സ്വയം ക്രിസ്ത്യാനികളായി പ്രഖ്യാപിക്കുകയും ചക്രവർത്തിയുടെ കൈകളാൽ വധിക്കപ്പെടുകയും ചെയ്തു.[10]

പീഡനവും രക്തസാക്ഷിത്വവും[തിരുത്തുക]

Icon of Saint Catherine of Alexandria, with scenes from her martyrdom

കാതറീനെ പരാജയപ്പെടുത്താൻ കഴിയാതിരുന്ന മാക്സെൻഷിയസ് ചക്രവർത്തി അവരെ പീഡിപ്പിക്കാനും തടവിലാക്കാനും ഉത്തരവിട്ടു.[9] പീഡനത്തിന് ശേഷവും അവർ വിശ്വാസത്തെ ഉപേക്ഷിച്ചില്ല. കാതറീൻറെ അറസ്റ്റും വിശ്വാസത്തിന്റെ ശക്തിയും പെട്ടെന്ന് പരന്നു. 200-ലേറെ പേർ അവരെ സന്ദർശിച്ചു.

തുടർന്ന് അലക്സാണ്ട്രിയയിലെ വിശുദ്ധ കാതറീനെ ബ്രേക്കിംഗ് വീൽ ഉപയോഗിച്ച് വധിക്കുവാൻ വിധിയുണ്ടായി. എന്നാൽ, കാതറീൻ ചക്രത്തിൽ സ്പർശിച്ചപ്പോൾ അത്ഭുതകരമായി ചക്രം തകരുകയും അതിനാൽ മാക്സെൻഷിയസ് അവരെ ശിരഛേദം ചെയ്യാൻ ഉത്തരവിട്ടു.[10]

ശവസംസ്കാരം[തിരുത്തുക]

കാതറീൻറെ തിരുശേഷിപ്പുകൾ മാലാഖമാർ സീനായ് മലയിൽ കൊണ്ടുവച്ചു. പിന്നീട് 850-ൽ, സിനായ് ആശ്രമത്തിൽ നിന്നുള്ള സന്യാസിമാർ അവരുടെ അമൂല്യശരീരം കണ്ടെത്തുകയായിരുന്നു.[11]

അവലംബം[തിരുത്തുക]

  1. Self-Ruled Antiochian Orthodox Christian Archdiocese of North America. Accessed 11 December 2014.
  2. http://www.copts-united.com/Article.php?I=1010&A=48162
  3. "Liturgical Year : This Item Currently Unavailable".
  4. Williard Trask, Joan of Arc: In Her Own Words (Turtle Point Press, 1996), 99
  5. Calendarium Romanum (Libreria Editrice Vaticana, 1969), p. 147
  6. Martyrologium Romanum (Libreria Editrice Vaticana, 2001 ISBN 88-209-7210-7)
  7. See Christine Walsh: The Cult of St Katherine of Alexandria in Early Medieval Europe, Aldershot 2007, p. 3–26; Michael A. B. Deakin: Hypatia of Alexandria, Mathematician and Martyr, Amherst (New York) 2007, p. 135, 202; Maria Dzielska: Hypatia of Alexandria, Cambridge (Massachusetts) 1995, p. 21; Christian Lacombrade: Hypatia. In: Reallexikon für Antike und Christentum, Bd. 16, Stuttgart 1994, Sp. 956–967, here: 966; Gustave Bardy: Catherine d’Alexandrie. In: Dictionnaire d’histoire et de géographie ecclésiastiques, Bd. 11, Paris 1949, Sp. 1503–1505, here: 1504.
  8. "Great Martyr Catherine of Alexandria".
  9. 9.0 9.1 https://www.catholic.org/saints/saint.php?saint_id=341
  10. 10.0 10.1 "Clugnet, Léon. "St. Catherine of Alexandria." The Catholic Encyclopedia, Vol. 3. New York: Robert Appleton Company, 1908. 1 May 2013". Newadvent.org. 1908-11-01. Retrieved 2013-08-26.
  11. http://www.newadvent.org/cathen/03445a.htm

പുറം കണ്ണികൾ[തിരുത്തുക]