കരിന്തരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിന്തരുവി

കരിന്തിരി
ഗ്രാമം
Map
കരിന്തരുവി is located in Kerala
കരിന്തരുവി
കരിന്തരുവി
കേരളത്തിലെ സ്ഥാനം
Coordinates: 9°39′57″N 77°0′12″E / 9.66583°N 77.00333°E / 9.66583; 77.00333
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി
താലൂക്ക്പീരുമേട്
പഞ്ചായത്ത്ഉപ്പുതറ
ഉയരം
773 മീ(2,536 അടി)
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം)
പിൻകോഡ്
685505
ടെലിഫോൺ കോഡ്04869
വാഹന കോഡ്KL-37 (വണ്ടിപ്പെരിയാർ)
നിയമസഭാ മണ്ഡലംപീരുമേട്
ലോക്സഭാ മണ്ഡലംഇടുക്കി

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കരിന്തരുവി. ഉപ്പുതറ പഞ്ചായത്തിന്റെ പരിധിയിലാണ് ഇവിടം വരുന്നത്. കരിന്തിരി എന്ന പേരിലും ഈ സ്ഥലം അറിയപ്പെടുന്നു.

സ്ഥാനം[തിരുത്തുക]

മലയോര ഹൈവേയിൽ കെ.ചപ്പാത്തിനും ഏലപ്പാറക്കും ഇടയ്ക്കാണ് കരിന്തരുവിയുടെ സ്ഥാനം. ഏലപ്പാറയിൽ നിന്ന് 8.4 km (5.2 mi) ഉം കട്ടപ്പനയിൽ നിന്ന് 22 km (14 mi) ഉം ദൂരമുണ്ട് ഇവിടേയ്ക്ക്.

വിദ്യാഭ്യാസം[തിരുത്തുക]

കരിന്തരുവി ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂൾ ആണ് ഇവിടുത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനം. 1966 ൽ സ്ഥാപിതമായ ഈ സ്കൂൾ പീരുമേട് വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലാണ്.[1]

കൃഷി[തിരുത്തുക]

തേയിലയാണ് ഈ പ്രദേശത്തെ പ്രധാന കൃഷി. കരിന്തരുവി എസ്റ്റേറ്റ് ആണ് ഇവിടുത്തെ പ്രധാന തേയില എസ്റ്റേറ്റ്.[2]

അവലംബം[തിരുത്തുക]

  1. "GUPS KARIMTHARUVI - Upputhara, District Idukki (Kerala)" (in ഇംഗ്ലീഷ്). Retrieved 2023-07-16.
  2. "Karintharuvi – a new Munnar in Idukki". Retrieved 2023-07-16.
"https://ml.wikipedia.org/w/index.php?title=കരിന്തരുവി&oldid=3944678" എന്ന താളിൽനിന്ന് ശേഖരിച്ചത്