എച്ച്. 323

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോക്കല്‍ ഏരിയ നെറ്റ്‌വര്‍ക്കുകളിലൂടെ മള്‍ട്ടീമീഡിയ ആപ്ലിക്കേഷനുകള്‍ കൊണ്ടുപോകുന്നതിനായി ഐ.ടി.യു.-ടി.(ITU-T) (ഇന്റര്‍നാഷണല്‍ ടെലിക്കമ്യൂണിക്കേഷന്‍ യൂണിയന്‍ - ടെലിക്കമ്യൂണിക്കേഷന്‍ സ്റ്റാന്‍ഡാര്‍ഡൈസേഷന്‍ സെക്ടര്‍) വികസിപ്പിച്ചെടുത്ത ഒരു പ്രോട്ടോകോള്‍ ആണ്‌ എച്ച്. 323 (H.323). ഐ.എസ്.ഡി.എന്‍. ക്യു. 931 (ISDN Q.931) പ്രോട്ടോക്കോളിനെ ആസ്പദമാക്കിയാണ് എച്ച്. 323 പ്രോട്ടോക്കോള്‍ രൂപീകരിച്ചിരിക്കുന്നത്. അതുകൊണ്ട് പബ്ലിക്ക് സ്വിച്ചിംഗ് ടെലിഫോണ്‍ നെറ്റ്‌വര്‍ക്കുമായി (PSTN) ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് അതിന് യാതൊരു തടസ്സവുമില്ല.

നെറ്റ്മീറ്റിംഗ് പോലെയുള്ള ആപ്ലിക്കേഷനുകളില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിനായിട്ട് അത് ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, വോയിസ് ഓവര്‍ ഐ.പി. നെറ്റ്വര്‍ക്കുകളുടെ ആവശ്യങ്ങള്‍ നിറവേറ്റുവാനായ് എച്ച്. 323 പര്യാപ്തമാണ്.

[തിരുത്തുക] വിശദാംശങ്ങള്‍

കോള്‍ ട്രാന്‍സ്‌മിഷന്റെ എല്ലാ വശങ്ങളും വ്യക്തമായി നിര്‍വചിക്കുന്ന എച്ച്. 323 ഒരു അമ്പ്രല്ല പ്രോട്ടോക്കോള്‍ (Umbrella Protocol) എന്ന് അറിയപ്പെടുന്നു. എച്ച്. 323 താഴെ പറയുന്ന പ്രോട്ടോക്കോളുകളെ നിര്‍വചിക്കുന്നു:

  • എച്ച്. 235 (H.235) - എച്ച്. 323-ലെ സുരക്ഷാചട്ടങ്ങള്‍ നോക്കുന്ന പ്രോട്ടോക്കോള്‍
  • എച്ച്. 245 (H.245) - അഗ്രബിന്ദുക്കളിലെ (എന്‍ഡ് പോയിന്റ്) ഓഡിയോ, വീഡിയോ, കോഡര്‍-ഡീക്കോര്‍ഡര്‍ (കോഡക്ക്) (Codec) ശേഷി ഏര്‍പ്പാടാക്കുന്ന പ്രോട്ടോക്കോള്‍
  • എച്ച്. 225 (H.225) - കോള്‍ സിഗ്നലിംഗ് ചടങ്ങ് ഒരു അഗ്രബിന്ദുവിനെ കോള്‍ സിഗ്നലിംഗ് ചാനലിലൂടെ മറ്റൊന്നുമായി ബന്ധം സ്ഥാപിക്കാന്‍ ഉപയോഗിക്കുന്നതിനു വേണ്ടി സന്ദേശങ്ങള്‍ പുറപ്പെടുവിക്കുന്ന പ്രോട്ടോക്കോള്‍.
  • എച്ച്. 225.0 (H.225.0)- കോള്‍ റൂട്ടിംഗിനുള്ള രെജിസ്ട്രേഷന്‍, അഡ്‌മിഷന്‍, സ്റ്റാറ്റസ് (RAS) എന്നിവ ഒരു പ്രത്യേക സിഗ്നലിംഗ് ചാനലിലൂടെ (RAS Channel) നിയന്ത്രിക്കുന്ന പ്രോട്ടോക്കോള്‍.

%0

"http://ml.wikipedia.org/wiki/%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._323" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം