ഉലുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
ഉലുവ
Uluva-001.jpg
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Plantae
തരം: Magnoliophyta
വര്‍ഗ്ഗം: Magnoliopsida
നിര: Fabales
കുടുംബം: Fabaceae
ജനുസ്സ്‌: Trigonella
വര്‍ഗ്ഗം: T. foenum-graecum
ശാസ്ത്രീയനാമം
Trigonella foenum-graecum
L.

കറികള്‍ക്ക് സ്വാദും മണവും ഉണ്ടാക്കുന്നതിനും ആയുര്‍വേദത്തില്‍ ഔഷധങ്ങളുടെ നിര്‍മ്മാണത്തിലും ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്‌ ഉലുവ. ഭാരതത്തില്‍ കാശ്മീര്‍,പഞ്ചാബ്, തമിഴ് നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ വ്യപകമായി കൃഷിചെയ്യുന്ന ഒരു സസ്യമാണ്‌. ഉലുവയുടെ ഇളം തൈകള്‍ ആഹാരത്തില്‍ ഉപയോഗിക്കുന്നു. ഉലുവ മൂത്രം വര്‍ദ്ധിപ്പിക്കുന്നതു കൂടാതെ ക്ഷോഭം കുറയ്ക്കുകയും ധാതുപുഷ്ടി ഉണ്ടാക്കുകയും ചെയ്യുന്നു[1].

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

അറബിയിലെ ഹുല്‍ബഹ് എന്ന പദത്തില്‍ നിന്നാണ് ഉലുവ രൂപമെടുത്തത്. [2]

[തിരുത്തുക] സവിശേഷതകള്‍

ഇത് ഒരു വാര്‍ഷിക വിളയായിട്ടാണ്‌ കൃഷിചെയ്യുന്നത്. ഏകദേശം 60 സെന്റീ മീറ്റര്‍ വരെ പൊക്കത്തില്‍ വളരുന്നു. ഇലകള്‍ ഒരു പത്രകക്ഷത്തില്‍ നിന്നും മൂന്ന് ഇലകളായി കാണുന്നു. പൂക്കള്‍ ചെറുതും മഞ്ഞ നിറത്തിലും ഉണ്ടാകുന്നു. വിത്തുകള്‍ നീളത്തിലുള്ള‍ കായ് കളില്‍ ഉണ്ടാകുന്നു. ഒരു കായില്‍ ഏകദേശം 10 മുതല്‍ 15 വരെ വിത്തുകള്‍ ഉണ്ടാകുന്നു. പാകമായ വിത്തുകള്‍ക്ക് ബ്രൗണ്‍ നിറമായിരിക്കും[3]. Fabaceae സസ്യകുടുബത്തില്‍ Trigonella foemum-graecum എന്ന ശാസ്ത്രീയനാമത്താല്‍ അറിയപ്പെടുന്ന ഉലുവ; മേത്തി എന്ന് ഹിന്ദിയിലും, Fenugreek എന്ന് ഇംഗ്ലീഷിലും മേതിക, മെതി, ഗന്ധഫാല, വല്ലരി, കുഞ്ചിക എന്നീ പേരുകളില്‍ സംസ്കൃതത്തിലും അറിയപ്പെടുന്നു[3].

[തിരുത്തുക] ഔഷധഗുണം

രക്താതിസാരം, അഗ്നിമാന്ദ്യം, മഹോദരം, വാതം, കഫദോഷങ്ങള്‍, ഛര്‍ദ്ദി, കൃമിശല്യം, അര്‍ശ്ശസ്, ചുമ, വാതരക്തം, പ്രമേഹം, കൊളസ്ടോള്‍ എന്നീ അസുഖങ്ങള്‍ക്ക് മരുന്നായി ഉപയോഗിക്കുന്നു. ദിപനശക്തി,ദേഹത്തിന്‌ കുളിര്‍മ്മ എന്നിവ ഉണ്ടാക്കുന്ന ഇത് ആയുസ്സുവര്‍ദ്ധിപ്പിക്കുന്ന ഒരു ഔഷധം കൂടിയാണ്‌. പ്രമേഹം, [3].

[തിരുത്തുക] ഔഷധം

പ്രസവശേഷം മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന്‌ അരിയോടൊപ്പം ഉലുവയും ചേര്‍ത്ത് കഞ്ഞിയുണ്ടാക്കി കുടിച്ചാല്‍ നല്ലതാണ്‌. ഉലുവ വറുത്തുപൊടിച്ച് പഞ്ചസാരയും ചേര്‍ത്ത് കഴിച്ചാല്‍ ധാതുപുഷ്ടിയുണ്ടാകും. ശരീരത്തിനുണ്ടാകുന്ന ദുര്‍ഗന്ധം മാറുന്നതിന്‌ ഉലുവ പതിവായി അരച്ച് ദേഹത്ത് പുരട്ടിക്കുളിച്ചാല്‍ ശമനമുണ്ടാകും. പ്രമേഹം ഉപ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്ക് ഫലപ്രദമായ ഒരു ഔഷധമാണ് ഉലുവ. രക്തത്തിലെ കൊളസ്ട്രോള്‍ ട്രൈഗ്ളിസറൈഡ് ഇവയുടെ അളവ് കുറയ്ക്കാനും ഉലുവ സഹായകരമാണ്. ഭക്ഷണത്തോടൊപ്പം 25 ഗ്രാം ഉലുവ സേവിക്കുത് പ്രമേഹരോഗത്തെ പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യുമൊണ് ഹൈദരാബാദിലെ നാഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്‍റെ നിഗമനം. അനീമിയക്കും ഉലുവ ഫലപ്രദമായ ഒരു ഔഷധമാണ്.[3].

[തിരുത്തുക] അവലംബം

  1. ആരോഗ്യവിജ്ഞാനകോശം. ഡോ.ഗോപാലകൃഷ്ണപിള്ള, വൈദ്യരത്നം വേലായുധന്‍ നായര്‍. ആരാധന പബ്ലിക്കേഷന്‍സ്, ഷോര്‍ണൂര്‍,പാലക്കാട്. താള്‍ 87-88.
  2. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങള്‍. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. 
  3. 3.0 3.1 3.2 3.3 Ayurvedic Medicinal Plants എന്നസൈറ്റില്‍ നിന്നും
"http://ml.wikipedia.org/wiki/%E0%B4%89%E0%B4%B2%E0%B5%81%E0%B4%B5" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം