ഇയാൻ ചാപ്പൽ
![]() |
||||
| വ്യക്തിഗതവിവരങ്ങൾ | ||||
|---|---|---|---|---|
| മുഴുവൻ പേര് | ഇയാൻ മൈക്കിൾ ചാപ്പൽ | |||
| ജനനം | 26 സെപ്റ്റംബർ 1943 അൺലി, സൗത്ത് ഓസ്ട്രേലിയ, ഓസ്ട്രേലിയ |
|||
| വിളിപ്പേര് | ചാപ്പലി | |||
| ഉയരം | 1.80 m ([[) | |||
| ബാറ്റിംഗ് രീതി | വലം കൈ | |||
| ബൗളിംഗ് രീതി | വലം കൈ ലെഗ് സ്പിൻ | |||
| റോൾ | മുൻനിര ബാറ്റ്സ്മാൻ | |||
| അന്താരാഷ്ട്ര തലത്തിൽ | ||||
| ദേശീയ ടീം | ഓസ്ട്രേലിയ | |||
| ആദ്യ ടെസ്റ്റ് (231-ആമൻ) | 4 ഡിസംബർ 1964 v പാകിസ്താൻ | |||
| അവസാന ടെസ്റ്റ് | 6 ഫെബ്രുവരി 1980 v ഇംഗ്ലണ്ട് | |||
| ആദ്യ ഏകദിനം (2-ആമൻ) | 5 ജനുവരി 1971 v ഇംഗ്ലണ്ട് | |||
| അവസാന ഏകദിനം | 14 ജനുവരി 1980 v ഇംഗ്ലണ്ട് | |||
| പ്രാദേശികതലത്തിൽ | ||||
| വർഷങ്ങൾ | ||||
| 1962–1980 | സൗത്ത് ഓസ്ട്രേലിയ | |||
| 1963 | ലങ്കാഷെയർ | |||
| ഔദ്യോഗിക സ്ഥിതിവിവരങ്ങൾ | ||||
| മത്സരങ്ങൾ | ടെസ്റ്റ് | ODI | FC | LA |
| കളികൾ | 75 | 16 | 262 | 37 |
| നേടിയ റൺസ് | 5345 | 673 | 19680 | 1277 |
| ബാറ്റിംഗ് ശരാശരി | 42.42 | 48.07 | 48.35 | 39.90 |
| 100-കൾ/50-കൾ | 14/26 | 0/8 | 59/96 | 0/13 |
| ഉയർന്ന സ്കോർ | 196 | 86 | 209 | 93* |
| എറിഞ്ഞ പന്തുകൾ | 2873 | 42 | 13143 | 202 |
| വിക്കറ്റുകൾ | 20 | 2 | 176 | 5 |
| ബൗളിംഗ് ശരാശരി | 65.80 | 11.50 | 37.57 | 28.40 |
| ഇന്നിംഗ്സിൽ 5 വിക്കറ്റ് | 0 | – | 2 | 0 |
| മത്സരത്തിൽ 10 വിക്കറ്റ് | 0 | n/a | 0 | n/a |
| മികച്ച ബൗളിംഗ് | 2/21 | 2/14 | 5/29 | 2/14 |
| ക്യാച്ചുകൾ /സ്റ്റംപിംഗ് | 105/– | 5/– | 312/1 | 20/– |
| ഉറവിടം: Cricinfo, 13 നവംബർ 2007 | ||||
സൗത്ത് ഓസ്ട്രേലിയക്ക് വേണ്ടിയും ഓസ്ട്രേലിയക്ക് വേണ്ടിയും കളിച്ചിട്ടുള്ള ഒരു ക്രിക്കറ്റ് കളിക്കാരനാണ് ഇയാൻ മൈക്കിൾ ചാപ്പൽ. 1971 മുതൽ 1975 വരെ ഇദ്ദേഹം ഓസ്ട്രേലിയയുടെ നായകനുമായിരുന്നു. വേൾഡ് സീരീസ് ക്രിക്കറ്റ് സംഘടനയുടെ തിരോധാനത്തിൽ ഇദ്ദേഹം മുഖ്യ പങ്കുവഹിച്ചു. ക്രിക്കറ്റുമായി ബന്ധമുള്ളൊരു കുടുംബത്തിലാണ് ചാപ്പൽ ജനിച്ചത്. അദ്ദേഹത്തിന്റെ സഹോദരനും മുത്തച്ഛനും ഓസ്ട്രേലിയയെ നയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നല്ലതല്ലാത്തൊരു തുടക്കമായിരുന്നു ചാപ്പലിന്റേത്. തുടക്ക കാലത്ത് ചാപ്പൽ മധ്യനിര ബാറ്റ്സ്മാനും സ്പിൻ ബൗളറുമായിരുന്നു. മൂന്നാം സ്ഥാനത്തിൽ ബാറ്റ് ചെയ്യാൻ തുടങ്ങിയതു മുതൽ ചാപ്പൽ മികച്ച കളി പുറത്തെടുക്കാൻ തുടങ്ങി. ഇദ്ദേഹം ചാപ്പലി എന്ന് അറിയപ്പെടാൻ തുടങ്ങി. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച നായകന്മാരിൽ ഒരാളായി ഇദ്ദേഹം വിലയിരുത്തപ്പെട്ടു.[1][2][3][4] അദ്ദേഹത്തിന്റെ തുറന്നടിച്ചുള്ള പദപ്രയോഗങ്ങൾ വിവാദങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചു. 1970 കളിൽ ഓസ്ട്രേലിയയെ മികച്ചൊരു നിലയിലെത്തിയതിനു പിന്നിലെ പ്രേരകശക്തി ചാപ്പലായിരുന്നു.[5]
ജോൺ ആർലോട്ട് അദ്ദേഹത്തെ ഇങ്ങനെ വിശേഷിപ്പിച്ചു, "ശോഭയേക്കാൾ കൂടുതൽ പ്രഭാവമുള്ള ഒരു ക്രിക്കറ്ററാണ് അദ്ദേഹം".[6] ബാറ്റിങ്ങ് ക്രീസിൽ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ വസ്ത്രവും ബാറ്റിങ്ങ് ഉപകരണങ്ങളും അടിക്കടി ശരിയാക്കുന്നത് അദ്ദേഹത്തിന്റെ ഒരു ശീലമായിരുന്നു. ബൗളിങ്ങിനായി ബൗളർ ഓടിവരുമ്പോൾ ക്രീസിൽ ബാറ്റ് കുത്തിക്കൊണ്ടേ നിൽക്കുന്നതും അദ്ദേഹത്തിന്റെ ഒരു ശീലമായിരുന്നു. ബാല്യകാല പാഠങ്ങളിലെ കരുത്തുൾക്കൊണ്ട് ഡ്രൈവുകളും സ്ക്വയർ കട്ടുകളും പൂർണ്ണ തികവോടു കൂടി പ്രയോഗിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.[5] ഫുൾ ലെങ്ങ്ത് പന്തുകളെ മിഡ് ഓണിലേക്കും വിക്കറ്റിനു പിറകിലേക്കും പായിക്കുവാൻ അദ്ദേഹത്തിന് പ്രത്യേക മികവുണ്ടായിരുന്നു.[7] എന്നാൽ അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഷോട്ട് ഹുക്ക് ആയിരുന്നു. തന്റെ ആ ഷോട്ടിനെപ്പറ്റി അദ്ദേഹം തന്നെ പറഞ്ഞ പ്രസിദ്ധമായ വാക്കുകൾ, "ഒരോവറിൽ 3 ബൗൺസറുകളുണ്ടെങ്കിൽ എന്റെ റണ്ണുകളുടെ കൂടെ ഒരു 12 റണ്ണുകൾ കൂടിയേനേ".[8] അദ്ദേഹം സ്ലിപ്പിൽ തന്നെ ഫീൽഡ് ചെയ്യുന്നൊരു വ്യക്തിയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 100 ക്യാച്ചുകൾ നേടുന്ന നാലാമത്തെ കളിക്കാരനാണ് ചാപ്പൽ.
1980 ൽ അദ്ദേഹം ക്രിക്കറ്റിൽ നിന്ന് വിരമിച്ചതു മുതൽ ചാനൽ 9 എന്ന ടി.വി. ചാനലിലെ ക്രിക്കറ്റ് കമന്റേറ്ററായും കായിക പത്രപ്രവർത്തകനായും മികച്ചൊരു വ്യക്തിഗത ജീവിതമാണ് ചാപ്പൽ നയിക്കുന്നത്.[4] ഓസ്ട്രേലിയൻ ക്രിക്കറ്റിലെ മഹത്തായൊരു വ്യക്തിത്വമായി അദ്ദേഹം ഇപ്പോഴും പരിഗണിക്കപ്പെടുന്നു. 2006 ൽ, തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിയായി ഷെയ്ൻ വോൺ ചാപ്പലിനെ വിശേഷിപ്പിച്ചു.[9] 2009 ജൂലൈ 9 ന് ചാപ്പൽ ICC ക്രിക്കറ്റ് ഹാൾ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[10]
ഉള്ളടക്കം |
കുടുംബവും ആദ്യകാല കരിയറും [തിരുത്തുക]
മാർട്ടിൻ-ജിന്നി ദമ്പതികളുടെ മൂന്ന് ആൺകുട്ടികളിൽ ആദ്യത്തേതായി അഡ്‌ലൈഡിലായിരുന്നു ചാപ്പലിന്റെ ജനനം. വളരെ ചെറുപ്പത്തിൽ തന്നെ ചാപ്പൽ കളിയിലേക്ക് കാലെടുത്തു വെച്ചു. അദ്ദേഹത്തിന്റെ പിതാവ് അഡ്‌ലൈഡിലെ അറിയപ്പെടുന്നൊരു ക്രിക്കറ്റ് കളിക്കാരനായിരുന്നു. നടക്കാനുള്ള പ്രായമായപ്പോൾ തന്നെ അച്ഛൻ ചാപ്പലിന്റെ കൈയിൽ ബാറ്റ് വെച്ചുകൊടുത്തു.[4] അദ്ദേഹത്തിന്റെ മുത്തച്ഛനായിരുന്ന വിക് റിച്ചാർഡ്സണും പ്രസിദ്ധനായൊരു കളിക്കാരനും ഓസ്ട്രേലിയയുടെ നായകനുമായിരുന്നു. അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയറിൽ 19 ടെസ്റ്റുകളേ ഉണ്ടായിരുന്നുള്ളു.[11] അഞ്ചാം വയസ്സ് മുതൽ തന്നെ ചാപ്പലിന് ആഴ്ചകളിൽ ക്രിക്കറ്റ് പരിശീലനം ലഭിച്ചിരുന്നു. അദ്ദേഹത്തിന് ഗ്രെഗ് എന്നും ട്രെവർ എന്നും പേരുള്ള രണ്ട് അനുജന്മാരുണ്ടായിരുന്നു. അവരും പിന്നീട് ഓസ്ട്രേലിയക്ക് വേണ്ടി കളിച്ചു.[12]
ഗ്ലെനെൽഗിന്റെ തീരപ്രദേശങ്ങളിലാണ് ചാപ്പൽ വളർന്നത്. ആ പ്രദേശത്തു തന്നെയുള്ള സെന്റ്. ലിയൊനാർഡ്സ് പ്രൈമറി സ്കൂളിൽ അദ്ദേഹം ചേർക്കപ്പെട്ടു.അവിടെ വെച്ച് ഏഴാം വയസ്സിൽ തന്റെ ആദ്യ മത്സരം ചാപ്പൽ കളിച്ചു. അതിനു ശേഷം സൗത്ത് ഓസ്ട്രേലിയയുടെ സ്കൂൾ ബോയ്സ് ടീമിലേക്ക് ചാപ്പൽ തിരഞ്ഞെടുക്കപ്പെട്ടു.[13] ഓസ്ട്രേലിയയുടെ നായകരായിരുന്ന ജോ ഡാർലിങ്ങ്, ക്ലെം ഹിൽ മുതലായ ഒട്ടനവധി ടെസ്റ്റ് ക്രിക്കറ്റർമാരെ വാർത്തെടുത്തിട്ടുള്ള പ്രിൻസ് ആൽഫ്രഡ് കോളേജിൽ സെക്കണ്ടറി വിദ്യാഭ്യാസത്തിനായി ചാപ്പൽ ചേർക്കപ്പെട്ടു. ക്രിക്കറ്റിനു പുറമേ ഓസ്ട്രേലിയൻ ഫുട്ബോളിലും ബേസ്ബോളിലും അദ്ദേഹത്തിനു താല്പര്യമുണ്ടായിരുന്നു. ക്ലാക്സ്റ്റൺ ഷീൽഡിൽ സ്വന്തം സംസ്ഥാനത്തിനു വേണ്ടിയുള്ള ചാപ്പലിന്റെ പ്രകടനം അദ്ദേഹത്തിന് 1964 ലും 1966 ലും ക്യാച്ചറായി ഓൾ ഓസ്ട്രേലിയൻ സെലക്ഷൻ നേടിക്കൊടുത്തു.[14] 18 ആം വയസ്സിൽ ഗ്ലെനെൽഗിനു വേണ്ടി ഗ്രേഡ് ക്രിക്കറ്റിൽ നടത്തിയ മികച്ച പ്രകടനം അദ്ദേഹത്തിന്റെ ഫസ്റ്റ് ക്ലാസ്സ് തരത്തിലുള്ള അരങ്ങേറ്റത്തിന് വഴിയൊരുക്കി. 1962 ന്റെ തുടക്കത്തിൽ ടാസ്മാനിയക്കെതിരായി നടന്ന മത്സരത്തിൽ സൗത്ത് ഓസ്ട്രേലിയക്ക് (SA) വേണ്ടിയായിരുന്നു ചാപ്പലിന്റെ അരങ്ങേറ്റം. വെസ്റ്റ് ഇൻഡീസിന്റെ ഒരു ടെസ്റ്റ് മത്സരത്തിനു വേണ്ടി ഗാരി സോബേഴ്സ് പോയ ഒഴിവിലേക്കായിരുന്നു ചാപ്പൽ തിരഞ്ഞെടുക്കപ്പെട്ടത്.[15]
സോബേഴ്സിന്റേയും SA നായകൻ ലെസ് ഫാവെലിന്റേയും ആക്രമണാത്മക ബാറ്റിംഗ് ശൈലി കരിയറിന്റെ തുടക്കക്കാലത്ത് ചാപ്പലിനെ വളരെയധികം സ്വാധീനിച്ചിരുന്നു.[16] 1962-63 ൽ നിലവിലെ ഓസ്ട്രേലിയൻ നായകനായിരുന്ന റിച്ചി ബെനോഡ് നയിച്ചിരുന്ന ന്യൂ സൗത്ത് വെയിൽസിനെതിരെ അദ്ദേഹം തന്റെ ആദ്യ ഫസ്റ്റ് ക്ലാസ്സ് ശതകം നേടി. അതിനു ശേഷം ചാപ്പൽ പല്ലിറുമ്മിയത് ഒരു കളിയാക്കി ചിരിയായി ബെനോഡിനു അനുഭവപ്പെട്ടു.[17] 1963 ലെ വേനൽക്കാലം ഇംഗ്ലണ്ടിലെ ലങ്കാഷെയർ ലീഗിലെ റാംസ്ബോട്ടം എന്ന ക്ലബ്ബിനോടൊപ്പം ചാപ്പൽ ചിലവഴിച്ചു. അതിനിടയിൽ ലങ്കാഷെയറിനു വേണ്ടി ഒരു ഫസ്റ്റ് ക്ലാസ്സ് മത്സരവും ചാപ്പൽ കളിച്ചു.[18]
അന്താരാഷ്ട്ര കരിയർ [തിരുത്തുക]
1963-64 സീസണിൽ ബ്രിസ്ബേനിൽ വെച്ച് ക്വീൻസ്‌ലാന്റിനെതിരെ നടന്ന മത്സരത്തിൽ അദ്ദേഹം ആദ്യമായി സൗത്ത് ഓസ്ട്രേലിയക്ക് വേണ്ടി മൂന്നാമതിറങ്ങുകയും 205 റണ്ണുകൾ നേടി പുറത്താവാതെ നിൽക്കുകയും ചെയ്തു.[19] ആ സീസണിൽ SA ഷെഫീൽഡ് ഷീൽഡ് നേടിയതോടെ പ്രസ്തുത കിരീടം ലഭിക്കുന്ന ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ചാപ്പൽ.[20] അടുത്ത സീസണിന്റെ തുടക്കത്തിൽ വിക്ടോറിയക്കെതിരെ നേടിയ ശതകം അദ്ദേഹത്തിന് ദേശീയ ടീമിലേക്കുള്ള വാതിൽ തുറന്നുകൊടുത്തു. 1964 ഡിസംബറിൽ മെൽബണിൽ വെച്ച് പാകിസ്താനെതിരെ നടക്കാനിരുന്ന ടെസ്റ്റ് മത്സരത്തിലേക്കായിരുന്നു ചാപ്പൽ തിരഞ്ഞെടുക്കപ്പെട്ടത്. ചാപ്പൽ മത്സരത്തിൽ 11 റണ്ണുകളേ നേടിയുള്ളൂയെങ്കിലും 4 ക്യാച്ചുകൾ അദ്ദേഹം സ്വന്തമാക്കി.[21] അതിനു ശേഷം 1965-66 ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് വരെ ചാപ്പൽ ടീമിലുണ്ടായിരുന്നില്ല. തന്റെ ആക്രമണാത്മക ബാറ്റിങ്ങിനു പുറമേ സ്ലിപ്പിൽ മികച്ചൊരു ഫീൽഡറും നല്ലൊരു ലെഗ് സ്പിന്നറുമായിരുന്നു ചാപ്പൽ.[4] ഇതോടെ സെലക്ടർമാരും നായകനായിരുന്ന ബോബ് സിംസണും അദ്ദേഹത്തെ ഒരു ഓൾ റൗണ്ടറായി കണക്കാക്കാൻ തുടങ്ങി. ഏഴാമനായാണ് ചാപ്പൽ ബാറ്റ് ചെയ്തത്. അതിനു പുറമേ അദ്ദേഹം 26 ഓവറുകൾ (ഒരോവറിൽ 8 പന്തുകൾ) പന്തെറിയുകയും ചെയ്തു.[19]
മോശം തുടക്കം [തിരുത്തുക]
ആഷസ് പരമ്പരയിലെ അടുത്ത ടെസ്റ്റിലും 1966-67 ലെ വേനൽക്കാലത്ത് നടന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും ചാപ്പലിന്റെ സാന്നിധ്യം ഓസ്ട്രേലിയൻ ടീമിലുണ്ടായിരുന്നു. ആ പരമ്പരയിൽ ഓസ്ട്രേലിയ 1-3 ന് പരാജയപ്പെടുകയും ചാപ്പലിന് മികച്ച പ്രകടനം നടത്താൻ കഴിയാതെ വരുകയും ചെയ്തു. അവിടെ വെച്ച് നടന്ന 10 ടെസ്റ്റ് ഇന്നിംഗ്സുകളിൽ അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ വെറും 49 ആയിരുന്നു. ബൗളിങ്ങിലും തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അദ്ദേഹം നേടിയ 5 വിക്കറ്റുകൾ 59 റൺസ് ശരാശരിയിലായിരുന്നു.[22] സിംസണിന്റെ ഉപദേശപ്രകാരം അദ്ദേഹം ഹുക്ക് ഷോട്ടുകൾ കളിക്കുന്നത് നിയന്ത്രിച്ചു. എന്തുകൊണ്ടെന്നാൽ, ആ ഷോട്ട് പലപ്പോഴും അദ്ദേഹത്തിന്റെ പുറത്താകലിന് വഴിയൊരുക്കിയിരുന്നു.[23] 1967-68 ൽ ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിംഗ്സിലും മധ്യനിരയിൽ ബാറ്റ് ചെയ്യാനിറങ്ങിയ ചാപ്പലിന്റെ ബാറ്റിങ്ങ് പരാജയമായിരുന്നു. മെൽബണിൽ നടന്ന രണ്ടാം ടെസ്റ്റിലേക്കെത്തുമ്പോഴേക്കും ടീമിൽ ചാപ്പലിന്റെ സ്ഥാനം പരുങ്ങലിലായിരുന്നു. എന്നാൽ ആ മത്സരത്തിൽ ഭാഗ്യത്തിന്റെ സഹായത്തോടെ അദ്ദേഹം 151 റണ്ണുകൾ ഒരിന്നിംഗ്സിൽ നേടി. ആ ഇന്നിംഗ്സിനിടയിൽ ഇന്ത്യൻ ഫീൽഡർമാർ ചാപ്പലിന് അഞ്ചുപ്രാവശ്യം ജീവൻ നൽകിയിരുന്നു.[19] പരമ്പരയിൽ ബാക്കിയുണ്ടായിരുന്ന നാല് ഇന്നിംഗ്സുകളിൽ നിന്നായി അദ്ദേഹത്തിന് 46 റണ്ണുകൾ മാത്രമാണ് നേടാനായത്.[24] തീർത്തും നിറം മങ്ങിയ പ്രകടനങ്ങളാണ് കാഴ്ചവെച്ചതെങ്കിലും 1968 ലെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ ചാപ്പലിനെ ഉൾപ്പെടുത്തിയത് കഴിവുള്ള കളിക്കാരൻ എന്ന നിലക്ക് മാത്രമാണ്.
സെലക്ടർമാർ തന്നിലർപ്പിച്ച വിശ്വാസത്തെ ശരി വെക്കുന്ന പ്രകടനമായിരുന്നു ഇംഗ്ലണ്ടിൽ ചാപ്പൽ കാഴ്ചവെച്ചത്. ആ പരമ്പരയിലെ ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റണ്ണുകൾ നേടിയത് ചാപ്പലായിരുന്നു (വാർവിക്ക്ഷെയറിനെതിരെ നേടിയ 202* ഉൾപ്പെടെ 1,261 റണ്ണുകൾ). ടെസ്റ്റ് മത്സരങ്ങളിൽ 43.50 ശരാശരിയിൽ 348 റണ്ണുകൾ നേടിയ ചാപ്പൽ തന്നെയായിരുന്നു ഓസ്ട്രേലിയയുടെ ആ പരമ്പരയിലെ കൂടിയ റൺവേട്ടക്കാരൻ.[25] ലീഡ്സിൽ നടന്ന നാലാം ടെസ്റ്റിൽ നേടിയ 81 റണ്ണാണ് ആ പരമ്പരയിലെ അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ. വിസ്ഡൺ ചാപ്പലിന്റെ ബാക്ക് ഫുട്ട് ഷോട്ടുകളെ പ്രശംസിക്കുകയും ഓസ്ട്രേലിയൻ നിരയിൽ പുറത്താക്കാൻ ഏറ്റവും വിഷമമുള്ള കളിക്കാരൻ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.[26] മഴ കാര്യമായി ഇടപെട്ട ആ പരമ്പര ഓസ്ട്രേലിയ സമനിലയിൽ പിടിക്കുകയും ആഷസ് നിലനിർത്തുകയും ചെയ്തു.
മൂന്നാം നമ്പറിലേക്കുള്ള സ്ഥാനക്കയറ്റം [തിരുത്തുക]
തുടർച്ചയായ വലിയ സ്കോറുകളും 1968-69 സീസണിൽ നേടിയ ക്യാച്ചുകളുടെ എണ്ണത്തിലെ റെക്കോർഡും ചാപ്പലിന് ഓസ്ട്രേലിയൻ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം നേടിക്കൊടുത്തു.[27] പുതുവർഷത്തിനു മുമ്പ് വെസ്റ്റ് ഇൻഡീസിനെതിരായി നടന്ന പരമ്പരയിൽ ചാപ്പൽ 188*, 123, 117, 180, 165 എന്നിങ്ങനെ മികച്ച സ്കോറുകൾ കണ്ടെത്തി. ഇതിലെ രണ്ട് ശതകങ്ങൾ ടെസ്റ്റ് പരമ്പരയിലായിരുന്നു. 68.50 ശരാശരിയിൽ 548 റൺസാണ് ചാപ്പൽ നേടിയത്.[22] ഇതോടെ ചാപ്പൽ ടീമിലെ മൂന്നാം നമ്പർ ബാറ്റ്സ്മാനായി മാറി. ബൗൾ ചെയ്യുന്നതു കുറക്കുകയും ടീമിന്റെ ഉപനായകനായി സ്ഥാനമേൽക്കുകയും ചെയ്തു.[5]
1969 ന്റെ അവസാന സമയത്ത് നടന്ന ഇന്ത്യൻ പര്യടനം ഒരു വിജയമായിത്തീർന്നു. ആ പരമ്പരയിൽ ഡെൽഹിയിൽ വെച്ച് 138 റണ്ണും കൊൽക്കത്തയിൽ വെച്ച് 99 റണ്ണും നേടിയതു വഴി സ്പിന്നിനെ നേരിടാനുള്ള തന്റെ പ്രാഗത്ഭ്യം ചാപ്പൽ തെളിയിച്ചു. സ്പിന്നിനേയും ഫാസ്റ്റ് ബൗളിങ്ങിനേയും ഒരേപോലെ നേരിടാനുള്ള ചാപ്പലിന്റെ കഴിവ് വളരെയധികം പ്രശംസ നേടിക്കൊടുത്തു.[28] അദ്ദേഹത്തിന്റെ നായകനായ ബിൽ ലാറി ചാപ്പലിനെ വളരെയധികം പ്രശംസിച്ചു. ഇന്ത്യക്ക് മേൽ വിജയം നേടിയതിനു ശേഷം പര്യടനത്തിനായി ദക്ഷിണാഫ്രിക്കയിലെത്തിയപ്പോൾ, പ്രാദേശിക മാധ്യമങ്ങളോടായി ബിൽ ലാറി ഇങ്ങനെ പറഞ്ഞു, "ചാപ്പലാണ് ലോകത്തെ ഏറ്റവും മികച്ച ഓൾ റൗണ്ടർ ബാറ്റ്സ്മാൻ".[29] എന്നാൽ ആ പരമ്പര ഓസ്ട്രേലിയ 0-4 ന് പരാജയപ്പെട്ടു. 11.5 ശരാശരിയിൽ 34 റണ്ണിന്റെ ഉയർന്ന സ്കോറോടെ 92 റണ്ണുകൾ നേടാനേ ആ പരമ്പരയിൽ ചാപ്പലിനു കഴിഞ്ഞുള്ളൂ.[29]
അധികവേതനത്തിന്റെ പേരിലും നിബന്ധനകളുടെ പേരിലും ക്രിക്കറ്റ് മേലധികാരികളുമായി ചാപ്പൽ ആദ്യമായി തർക്കിച്ചത് ഈ പരമ്പരയിലായിരുന്നു.[19] ദക്ഷിണാഫ്രിക്കൻ അധികാരികൾ പരമ്പരയിലേക്ക് ഒരു ടെസ്റ്റ് അധികമായി ഉൾപ്പെടുത്തട്ടേയെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് സമിതിയോട് ആവശ്യപ്പെടുകയും അവരത് സമ്മതിക്കുകയും ചെയ്തു. ഈ മാറ്റത്തെപ്പറ്റി കളിക്കാർ അറിഞ്ഞില്ലെന്നതിനാൽ ഇയാൻ ചാപ്പൽ സഹകളിക്കാരോടൊപ്പം സംഘടിച്ച് അധിക മത്സരം കളിക്കാൻ അധികതുക വേണമെന്നാവശ്യപ്പെട്ടു. ചാപ്പലും സഹകളിക്കാരും തങ്ങളുടെ ആവശ്യത്തിൽ നിന്നും പിന്മാറാത്തതിനാൽ അധിക മത്സരം ഉപേക്ഷിക്കപ്പെട്ടു.[30]
നായകത്വം [തിരുത്തുക]
സൗത്ത് ഓസ്ട്രേലിയക്ക് വേണ്ടി ധാരാളം കാലം കളിച്ച ലെസ് ഫാവൽ 1970-71 സീസണിന്റെ തുടക്കത്തിൽ വിരമിച്ചതോടെ ചാപ്പൽ സൗത്ത് ഓസ്ട്രേലിയയുടെ പുതിയ നായകനായി അവരോധിക്കപ്പെട്ടു.[31] റേയ് ഇല്ലിങ്ങ്‌വർത്ത് നയിച്ച ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ചാപ്പലിന്റെ ഇളയ അനുജനായ ഗ്രെഗും അരങ്ങേറ്റം കുറിച്ചു. ഫാസ്റ്റ് ബൗളറായ ജോൺ സ്നോ നയിച്ച ഇംഗ്ലണ്ട് ബൗളിംഗിനെതിരെ ആദ്യ രണ്ട് മത്സരങ്ങളിലും അർദ്ധശതകം നേടാൻ ചാപ്പലിനായി. എന്നാൽ ലഭിച്ച തുടക്കം മുതലാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. എന്നാൽ തന്റെ ആദ്യ ഇന്നിംഗ്സിൽ തന്നെ ഗ്രെഗ് ചാപ്പൽ 108 റണ്ണുകൾ നേടി.[32] മഴ മൂലം ഒരു പന്തു പോലും എറിയാതെ മൂന്നാം മത്സരം ഉപേക്ഷിക്കേണ്ടതായി വന്നു. ഓസ്ട്രേലിയ പരാജയപ്പെട്ട നാലം മത്സരത്തിൽ അദ്ദേഹത്തിനു താൽക്കാലികമായി ഓപ്പണിങ്ങ് സ്ഥാനത്ത് ഇറങ്ങേണ്ടി വരികയും ആ പരീക്ഷണം ഒരു പരാജയമായിത്തീരുകയും ചെയ്തു. മെൽബണിൽ നടന്ന അഞ്ചാം മത്സരത്തിൽ അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയെങ്കിലും തുടക്കം പേടിയോടെയായിരുന്നു. 0 റണ്ണിൽ നിൽക്കുമ്പോഴും 14 റണ്ണുകളിൽ നിൽക്കുമ്പോഴും അദ്ദേഹത്തെ ഇംഗ്ലീഷ് ഫീൽഡർമാർ കൈവിട്ടു. പിന്നീട് അദ്ദേഹം ഫോം കണ്ടെത്തുകയും തന്റെ ആദ്യ ആഷസ് ശതകം തികക്കുകയും ചെയ്തു (212 പന്തുകളിൽ നിന്ന് 111 റണ്ണുകൾ).[33] ആറാം ടെസ്റ്റിലും അദ്ദേഹം ആ മികവ് തുടരുകയും 28, 104 എന്നീ റണ്ണുകൾ രണ്ടിന്നിംഗ്സുകളിലായി നേടുകയും ചെയ്തു.[24]
മഴമൂലം ഉപേക്ഷിക്കപ്പെട്ട ടെസ്റ്റ് 1971 ഫെബ്രുവരിയിൽ സിഡ്നിയിൽ വെച്ച് നടത്താൻ തീരുമാനിച്ചു.[34] പരമ്പരയിൽ 0-1 ന് പുറകിലായിരുന്ന ഓസ്ട്രേലിയക്ക് ആ മത്സരം ജയിച്ചാൽ ആഷസ് നിലനിർത്താനുള്ള അവസരമുണ്ടായിരുന്നു. പ്രതിരോധാത്മകവും പതുക്കെയുമുള്ള ക്രിക്കറ്റായിരുന്നു ഓസ്ട്രേലിയ കളിച്ചുകൊണ്ടിരുന്നത്. ടീമിന്റെ ആക്രമണോത്സുകത വർദ്ധിപ്പിക്കാനായി സെലക്ടർമാർ ബിൽ ലാറിയെ നായകസ്ഥാനത്ത് നിന്ന് നീക്കുകയും പകരം അവിടെ ചാപ്പലിനെ അവരോധിക്കുകയും ചെയ്തു.[35] ലാറിയെ പുറത്താക്കിയ തീരുമാനത്താൽ, ചാപ്പൽ ആക്രമണാത്മക രീതിയാണ് കളിയിൽ അവലംബിച്ചത്.[36] അദ്ദേഹം ടോസ് നേടുകയും ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയും ചെയ്തു. ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ 184 റണ്ണുകൾക്ക് പുറത്താക്കുകയും 80 റൺ അധികം നേടുകയും ചെയ്തെങ്കിലും ഇംഗ്ലണ്ടുയർത്തിയ 223 എന്ന വിജയലക്ഷ്യത്തിനു മുമ്പിൽ 160 റണ്ണുകൾ നേടാനേ ഓസ്ട്രേലിയക്ക് കഴിഞ്ഞുള്ളൂ. അതോടെ ഓസ്ട്രേലിയക്ക് ആ മത്സരവും 12 വർഷം കാത്തുസൂക്ഷിച്ച ആഷസ് പരമ്പരയും നഷ്ടമാവുകയും ചെയ്തു. ആ വേനലിന്റെ അവസാനം നടന്ന ഷെഫീൽഡ് ഷീൽഡ് ദക്ഷിണ ഓസ്ട്രേലിയക്ക് നേടിക്കൊടുത്തതു വഴി ചാപ്പൽ കുറച്ച് ആശ്വാസം നേടി. ഏഴ് വർഷത്തിനിടെ അവർ നേടിയ ആദ്യ വിജയമായിരുന്നു അത്.[37]
ആ സീസണിൽ സ്നോ എറിഞ്ഞ ഷോർട്ട്-പിച്ച് പന്തുകൾക്കെതിരായുള്ള പോരാട്ടം സ്വന്തം കളിയെ വീണ്ടും മൂല്യനിർണ്ണയം ചെയ്യാൻ അദ്ദേഹത്തെ നിർബന്ധിതനാക്കി.
അവലംബം [തിരുത്തുക]
- ↑ MCG biography: Ian Chappell. Retrieved 20 August 2007. ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും
- ↑ Cricinfo: An Aussie to the core. Retrieved 30 September 2007.
- ↑ The Hindu: ESPN-STAR sports sign Ian Chappell. Retrieved 2 October 2007.
- ↑ 4.0 4.1 4.2 4.3 Sport Australia Hall of Fame: Ian Chappell. Retrieved 12 November 2007.
- ↑ 5.0 5.1 5.2 Cashman et al. (1996), p 103.
- ↑ Cricinfo: Ian Chappell player profile. Retrieved 17 August 2007.
- ↑ Simpson (1996), p 54.
- ↑ p37, David Gower, Heros and Contemporaries, Granada Publishing Ltd, 1985
- ↑ The Age: In Warne's Words. Retrieved 8 October 2007.
- ↑ "Chappell, May, Graveney inducted into Hall of Fame".
- ↑ Australian Dictionary of Biography: Richardson, Victor York. Retrieved 11 October 2007.
- ↑ Mallett (2005), pp 7–8.
- ↑ Mallett (2005), p 11.
- ↑ WA Claxton Shield club. Retrieved 18 August 2007.
- ↑ Chappell (1976), p 39.
- ↑ Chappell (1976), pp 40–41.
- ↑ Mallett (2005), p 20.
- ↑ Lancashire Telegraph: Where are they now? Ian Chappell. Retrieved 13 November 2007.
- ↑ 19.0 19.1 19.2 19.3 Brayshaw (1984), pp 30–33.
- ↑ Cricinfo: 1963–64 Sheffield Shield winning team reunites. Retrieved 19 August 2007.
- ↑ Wisden, 1966 edition: Australia v Pakistan scorecard. Retrieved 17 August 2007.
- ↑ 22.0 22.1 Cricinfo Statsguru: Ian Chappell. Retrieved 11 November 2007.
- ↑ Mallett (2005), p 26.
- ↑ 24.0 24.1 "Statsguru - IM Chappell - Test matches - All-round analysis". Cricinfo. ശേഖരിച്ചത് 2008-04-15.
- ↑ Mallett (2005), p 30.
- ↑ Wisden, 1969 edition: The Australians in England 1968. Retrieved 19 August 2007.
- ↑ Chappell (1976), p 80.
- ↑ Wisden, 1971 edition: The Australians in Ceylon and India 1969–70. Retrieved 20 August 2007.
- ↑ 29.0 29.1 Cricinfo: When they were kings. Retrieved 17 August 2007.
- ↑ Cricinfo: A tour too far. Retrieved 19 August 2007.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Harte (1993), p 531.
- ↑ Wisden, 1972 edition: 2nd Test Australia v England, match report. Retrieved 13 November 2007.
- ↑ Wisden, 1972 edition: 5th Test Australia v England, match report. Retrieved 17 August 2007.
- ↑ Wisden, 1972 edition: The MCC in Australia and New Zealand 1970–71. Retrieved 17 August 2007.
- ↑ Cricinfo: The end of a Victorian hero. Retrieved 17 August 2007.
- ↑ ABC TV: 7.30 Report (transcript). Retrieved 20 August 2007.
- ↑ Mallett (2005), p 55.
