ആഷസ് ക്രിക്കറ്റ് ടെസ്റ്റ്
| ആഷസ് | |
ആഷസ് ചെപ്പിൽ ക്രിക്കറ്റ് ബൈൽ കത്തിച്ചതിന്റെ ചാരമാണുള്ളത്. |
|
| കാര്യനിർവാഹകർ | ഐ.സി.സി |
| ക്രിക്കറ്റ് ഘടന | ടെസ്റ്റ് ക്രിക്കറ്റ് |
| ആദ്യ ടൂർണ്ണമെന്റ് | 1882/83 |
| ടൂർണ്ണമെന്റിന്റെ ഘടന | ടെസ്റ്റ് സീരീസ് |
| ആകെ പങ്കെടുത്തവർ | 2 |
| ഇപ്പോഴത്തെ ജേതാക്കൾ | |
| കൂടുതൽ തവണ ജേതാക്കൾ | |
| കൂടുതൽ റൺസ് | |
| കൂടുതൽ വിക്കറ്റ് | |
ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ വർഷങ്ങളായി നടന്നുവരുന്ന ടെസ്റ്റ് ക്രിക്കറ്റ് മത്സരമാണ് ആഷസ്. അന്താരാഷ്ട്രതലത്തിൽ നടക്കുന്ന ഏറ്റവും വാശിയേറിയതും ആഘോഷിക്കപ്പെടുന്നതുമായ ഒരു മത്സരമാണ് ആഷസ് ടെസ്റ്റ് മത്സരം. 1882 ൽ ആണ് ഇതിന്റെ തുടക്കം. ഇപ്പോൾ രണ്ടു വർഷം കൂടുമ്പോളാണ് മത്സരം നടക്കുന്നത്. ഒരു തവണ ഇംഗ്ലണ്ടിലാണ് മത്സരമെങ്കിൽ അടുത്ത തവണ ഓസ്ട്രേലിയയിലാവും മത്സരം. ഒരോ തവണയും മത്സര പരമ്പര ജയിക്കുന്ന രാജ്യത്തിന്റെ കൈയ്യിലാവും ആഷസ്, അടുത്ത തവണ ആഷസ് സ്വന്തമാക്കണമെങ്കിൽ പരാജയപ്പെട്ട രാജ്യം കപ്പ് കൈയ്യിലിരിക്കുന്ന രാജ്യം ജയിച്ചതിൽ കൂടുതൽ മത്സരങ്ങൾ ജയിച്ച് പരമ്പര സ്വന്തമാക്കേണ്ടിവരും. ടെസ്റ്റ് പരമ്പര സമനിലയിലാണ് അവസാനിക്കുന്നതെങ്കിൽ നിലവിലുള്ള ജേതാക്കൾ ആഷസ് നിലനിർത്തും.
ഏറ്റവും ഒടുവിൽ ആഷസ് ടെസ്റ്റ് മത്സരം നടന്നത് ഇംഗ്ലണ്ടിലാണ്, 2005 ൽ. ഈ മത്സരത്തിൽ 16 വർഷങ്ങൾക്കു ശേഷം ഇംഗ്ലണ്ട് ആഷസ് സ്വന്തമാക്കി. ഓസ്ട്രേലിയയെ ഒന്നിനെതിരേ രണ്ട് മത്സരങ്ങൾക്ക് (2-1) പരാജയപ്പെടുത്തിക്കൊണ്ടാണ് ഇംഗ്ലണ്ട് ജയിച്ചത്. അടുത്ത മത്സരപരമ്പര 2007 ൽ ഓസ്ട്രേലിയയിൽ വച്ചാണ് നടക്കുക.
[തിരുത്തുക] ചരിത്രം
1882 ൽ ഓവലിൽ നടന്ന ഒരു ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് ആദ്യമായി ഓസ്ത്രേലിയയോട് പരാജയപ്പെട്ടു, അതേത്തുടർന്ന് “ദ സ്പോർട്ടിങ്ങ് ടൈംസ്” എന്ന പത്രത്തിൽ ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ചരമക്കുറിപ്പ് പ്രത്യക്ഷപ്പെട്ടു. ഇംഗ്ലീഷ് ക്രിക്കറ്റ് മരിച്ചെന്നും, ശരീരം ദഹിപ്പിച്ചതിനു ശേഷം ചാരം(ആഷസ് - ashes) ഓസ്ട്രേലിയയിലേക്ക് കൊണ്ടു പോയെന്നുമായിരുന്നു ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ചരമക്കുറിപ്പിൽ.
|
||||||||