അഡിഡാസ്
| തരം | Aktiengesellschaft |
|---|---|
| Traded as | FWB: ADS, ഫലകം:OTCQX |
| വ്യവസായം | Apparel, accessories |
| സ്ഥാപിക്കപ്പെട്ടത് | 1924 as Gebrüder Dassler Schuhfabrik (registered in 1949)[1] |
| സ്ഥാപകൻ | അഡോൾഫ് ഡാസ്‌ലർ |
| ആസ്ഥാനം | Herzogenaurach, Germany Portland, Oregon, USA |
| Area served | ആഗോളം |
| പ്രധാന ആളുകൾ | Igor Landau (Chairman) Herbert Hainer (CEO) |
| ഉൽപ്പന്നങ്ങൾ | Footwear, sportswear, sports equipment, toiletries |
| വരുമാനം | €11.99 billion (2010)[2] |
| പ്രവർത്തന വരുമാനം | €894 million (2010)[2] |
| ആകെ വരുമാനം | €567 million (2010)[2] |
| ആസ്തി | €10.62 billion (end 2010)[2] |
| Total equity | €4.616 billion (end 2010)[2] |
| ജീവനക്കാർ | 42,540 (end 2010)[2] |
| വെബ്‌സൈറ്റ് | adidas-group.com |
ജർമനി ആസ്ഥാനമായുള്ള ഒരു ബഹുരാഷ്ട്ര കായികഉല്പന്ന നിർമ്മാതാക്കൾ ആണ് അഡിഡാസ്. 1948ൽ അഡൊൾഫ് ഡാസ്ലർ എന്ന വ്യവസായി ആണ് ഇതു സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ പേരിന്റെ ആദ്യാക്ഷരങ്ങളിൽ നിന്നാണ് ഈ പേരിന്റെ ഉത്ഭവം. പലരും ഈ പേരിന്റെ ഉത്ഭവം ആൾ ഡേയ് ഐ ഡ്രീം എബൗട്ട് സ്പോർട്സ് (All Day I Dream About Sport) എന്നതിൽ നിന്നാണെന്നു തെറ്റിധരിച്ചിരിക്കപ്പെട്ടിറ്റുണ്ട്. റീബോക്ക്, ടെയലർമെയഡ്-അഡിഡാസ് ഗോൾഫ്, റോക്ക്പോർട്ട് എന്നീ കമ്പനികളുടെ മാതൃ സ്ഥാപനം ആണിത്. കായിക പാദുകങ്ങൾ ആണു ഇവരുടെ മുഖ്യ ഉല്പന്നം എങ്കിലും സഞ്ചി, കണ്ണട, മറ്റു തുണിത്തരങ്ങളും ഇവർ നിർമിക്കുന്നു. അഡിഡാസ് ഇന്നു യൂറോപ്പിലെ ഏറ്റവും വലിയ കായിക ഉല്പന്ന കമ്പനി ആണ്. ലോകത്തെ രണ്ടാമത്തെയും. 2010 ൽ അവരുടെ വാർഷിക വരുമാനം 11.99 ബില്ല്യൺ ആയിരുന്നു.
ചരിത്രം [തിരുത്തുക]
ആദ്യ കാലത്ത് തന്റെ സഹോദരൻ റുഡോൾഫ് ഡാസ്ലരുമൊത്തയിരുന്നു അഡൊൾഫ് ഡാസ്ലരിന്റെ പ്രവർത്തനം. ഡാസ്ലർ ബ്രദേർസ് ഷൂ ഫാക്ടറി എന്നായിരുന്നു അന്നതിന്റെ പേര്. 1936 -ൽ സമ്മർ ഒളിമ്പിക് മത്സരത്തിൽ ജെസീ ഓവെൻ പങ്കെടുത്തത് അഡോൾഫ് ഡാസ്ലറിന്റെ സ്പോൺസർഷിപ്പിൽ ആയിരുന്നു. ജെസീ ഓവെന്റെ വിജയം അവരുടെ കമ്പനിക്കു കൂടുതൽ മാന്യത നേടിക്കൊടുത്തു. രണ്ടാം ലോക മഹായുദ്ധത്തോടനുബന്ധിച്ചു നാസി പാർട്ടിയും ആയിട്ട് കൂടുതൽ അടുപ്പത്തിൽ ആയിരുന്നു റുഡോൾഫ് ഡാസ്ലർ. അതുമായി ബന്ധപ്പെട്ട ചില സംഭവങ്ങളാൽ അവർ തെറ്റിപ്പിരിക്കുകയും റുഡോൾഫ് ഡാസ്ലർ 1949-ൽ പൂമ കായിക ഉല്പന്ന കമ്പനി ആരംഭിക്കുകയും ചെയ്തു.
അവലംബം [തിരുത്തുക]
- ↑ "Adidas Group History". Adidas-group.com. ശേഖരിച്ചത് 26 September 2010.
- ↑ 2.0 2.1 2.2 2.3 2.4 2.5 "Annual Report 2010". Adidas. ശേഖരിച്ചത് 31 March 2011.