ഇബ്നു ഖൽദൂൻ
| മുസ്ലിം പണ്ഡിതൻ മദ്ധ്യ കാലഘട്ടം |
|
|---|---|
ഇബ്നു ഖൽദൂന്റെ തുനീഷിലെ പ്രതിമ |
|
| പൂർണ്ണനാമം | ഇബ്നു ഖൽദൂൻ |
| School/tradition | മാലികി മദ്‌ഹബ്, ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം |
| Main interests | സാമൂഹ്യ ശാസ്ത്രം, രേഖീയ ചരിത്രം, സാംസ്കാരിക ചരിത്രം, ചരിത്ര തത്ത്വശാസ്ത്രം, ജനസംഖ്യാ ശാസ്ത്രം, നയതന്ത്രം, സാമ്പത്തികശാസ്ത്രം, ഇസ്ലാമിക പഠനം, സൈനിക തന്ത്രം, തത്വശാസ്ത്രം, രാഷ്ട്ര തന്ത്രം, |
| Notable ideas | Forerunner of demography, historiography, cultural history, philosophy of history, sociology, social sciences, and modern economics. Developed theories of Asabiyyah and the rise and fall of civilizations. |
|
സ്വാധീനിച്ചവർ
|
|
|
സ്വാധീനിക്കപ്പെട്ടവർ
|
|
വടക്കേ ആഫ്രിക്കയിലെ തുനീഷ്യയിൽ[1] ജീവിച്ച ലോകപ്രസിദ്ധനായ ഒരു ബഹുമുഖ പ്രതിഭയാണ്[2][3] ഇബ്നു ഖൽദൂൻ (മേയ് 27, 1332 – മാർച്ച് 19, 1406). അബൂ സൈദ് അബ്ദുറഹ്‌മാൻ ഇബ്നു മുഹമ്മദ് ഇബ്നു ഖൽദൂൻ അൽ-ഹദ്റമി (അറബിക്:التعريف بابن خلدون ورحلته غربا وشرقا) എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവൻ പേര്. ചരിത്രകാരൻ,സാമ്പത്തിക ശാസ്ത്രജ്ഞൻ,ഇസ്ലാമിക പണ്ഡിതൻ,ജ്യോതിശാസ്ത്രജ്ഞൻ,നിയമ വിശാരദൻ,ഗണിതശാസ്ത്രജ്ഞൻ,സൈനിക തന്ത്രജ്ഞൻ,സാമുഹിക ശാസ്ത്രജ്ഞൻ,ന്യായാധിപൻ,തത്വജ്ഞാനി,പോശകാഹാര വിദഗ്ദൻ,ഹാഫിദ്(ഖുർആൻ മന:പാഠമാക്കിയ വ്യക്തി) എന്നീ നിലകളിൽ അറിയപ്പെട്ട അസാധാരണ പ്രതിഭാശാലിയായിരുന്നു ഇബ്നു ഖൽദൂൻ.
പല സാമൂഹ്യശാസ്ത്രശാഖകളുടേയും ഉപജ്ഞാതാവായി അദ്ദേഹം പരിഗണിക്കപ്പെടുന്നു.ജനസംഖ്യാ ശാസ്ത്രം[4],സാംസ്കാരിക ചരിത്രം[5], രേഖീയ ചരിത്രം[6][7],ചരിത്ര തത്ത്വജ്ഞാനം[8] എന്നിവ അവയിൽ പ്രധാനമാണ്. ഭാരതീയ തത്ത്വചിന്തകനായ ചാണക്യന് ശേഷം ജീവിച്ച ഇബ്നു ഖൽദൂൻ[9] ആധുനിക ധനതത്വശാസ്ത്രത്തിന്റെ ഉപജ്ഞാതാവായും വിലയിരുത്തപ്പെടുന്നു[7][10][11]. സാമൂഹ്യ ശാസ്ത്രത്തിന്റെ പല ശാഖകളുടേയും പിതാവായി ഗണിക്കപ്പെടുന്ന അദ്ദേഹം[12][13],പാശ്ചാത്യരാജ്യങ്ങളിൽ ഈ ശാഖകൾ സ്ഥാപിക്കപ്പെടുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ അവയിലെ പലഘടകങ്ങളെയും മുൻകൂട്ടി കണ്ടിരുന്നു. "കിതാബുൽ ഇബർ" എന്ന മനുഷ്യ ചരിത്രത്തെ കുറിച്ചുള്ള ഗ്രന്ഥത്തിന്റെ ആദ്യ ഖണ്ഡമായ "മുഖദ്ദിമ" എന്ന ഗ്രന്ഥത്തിലൂടെയാണ് ഇബ്നു ഖൽദൂൻ ഏറെ അറിയപ്പെട്ടത്.
[തിരുത്തുക] അവലംബം
- ↑ Adem, Seifudein (2004). "Decolonizing Modernity Ibn-Khaldun and Modern Historiography". International Seminar on Islamic Thought. pp. 570–587 [580–1]. http://alambuku.tripod.com/pdf/ISoITCD%20XP.pdf#page=590, ശേഖരിച്ചത്: 2008-09-19.
- ↑ Liat Radcliffe, Newsweek (cf. The Polymath by Bensalem Himmich, The Complete Review).
- ↑ Marvin E. Gettleman and Stuart Schaar (2003), The Middle East and Islamic World Reader, p. 54, Grove Press, ISBN 0-8021-3936-1.
- ↑ H. Mowlana (2001). "Information in the Arab World", Cooperation South Journal 1.
- ↑ Mohamad Abdalla (Summer 2007). "Ibn Khaldun on the Fate of Islamic Science after the 11th Century", Islam & Science 5 (1), p. 61-70.
- ↑ Salahuddin Ahmed (1999). A Dictionary of Muslim Names. C. Hurst & Co. Publishers. ISBN 1-85065-356-9.
- ↑ 7.0 7.1 Enan, Muhammed Abdullah (2007). Ibn Khaldun: His Life and Works. The Other Press. താൾ. v. ISBN 9839541536.
- ↑ Dr. S. W. Akhtar (1997). "The Islamic Concept of Knowledge", Al-Tawhid: A Quarterly Journal of Islamic Thought & Culture 12 (3).
- ↑ L. K. Jha, K. N. Jha (1998). "Chanakya: the pioneer economist of the world", International Journal of Social Economics 25 (2-4), p. 267-282.
- ↑ I. M. Oweiss (1988), "Ibn Khaldun, the Father of Economics", Arab Civilization: Challenges and Responses, New York University Press, ISBN 0-88706-698-4.
- ↑ Jean David C. Boulakia (1971), "Ibn Khaldun: A Fourteenth-Century Economist", The Journal of Political Economy 79 (5): 1105-1118.
- ↑ Smith, Jean Reeder; Smith, J.; Smith, Lacey Baldwin (1980). Essentials of World History. Barron's Educational Series. താൾ. 20. ISBN 0812006372.
- ↑ Akbar Ahmed (2002). "Ibn Khaldun’s Understanding of Civilizations and the Dilemmas of Islam and the West Today", Middle East Journal 56 (1), p. 25.