ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് ക്രിക്കറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യ-ശ്രീലങ്ക
രാജ്യങ്ങൾ ഇന്ത്യ
 ശ്രീലങ്ക
കാര്യനിർ‌വാഹകർഅന്താരാഷ്ട്ര ക്രിക്കറ്റ് സമിതി
ഘടനടെസ്റ്റ് ക്രിക്കറ്റ്
ആദ്യ ടൂർണമെന്റ്1982–83
ഏറ്റവുമധികം വിജയിച്ചത് ഇന്ത്യ (7 പരമ്പര വിജയങ്ങൾ)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര 1982-83 ൽ ഇന്ത്യയിൽ വെച്ചാണ് നടന്നത്.1982ലാണ് ശ്രീലങ്കയ്ക്ക് ടെസ്റ്റ് ക്രിക്കറ്റ് അംഗത്വം ലഭിച്ചത്.ശ്രീലങ്കയുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയവും ഇന്ത്യയ്ക്കെതിരെ ആയിരുന്നു.1985ൽ സ്വന്തം നാട്ടിൽ വെച്ചായിരുന്നു അത്.ഇതേ വരെ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ 14 ടെസ്റ്റ് പരമ്പരകൾ നടന്നിട്ടുണ്ട്.പരമ്പരകളിൽ 7 എണ്ണത്തിൽ ഇന്ത്യയും 3 എണ്ണത്തിൽ ശ്രീലങ്കയും ജയിച്ചപ്പോൾ 4 എണ്ണം സമനിലയിൽ കലാശിച്ചു.ഇന്ത്യയിൽ നടന്ന 7 പരമ്പരകളിൽ 5 എണ്ണം ഇന്ത്യ ജയിച്ചപ്പോൾ 2 എണ്ണം സമനിലയിലായി.ശ്രീലങ്കയിൽ നടന്ന 7 പരമ്പരകളിൽ 3 എണ്ണത്തിൽ ശ്രീലങ്കയും 2 എണ്ണത്തിൽ ഇന്ത്യയും വിജയിച്ചപ്പോൾ 2 എണ്ണം സമനിലയിലായി.

പരമ്പരകൾ[തിരുത്തുക]

പരമ്പര വർഷം ആതിഥേയ രാജ്യം ടെസ്റ്റുകൾ ഇന്ത്യ ശ്രീലങ്ക സമനില വിജയി ഇന്ത്യൻ നായകൻ ശ്രീലങ്കൻ നായകൻ പരമ്പരയിലെ കേമൻ
1 1982-83  ഇന്ത്യ 1 0 0 1 സമനില സുനിൽ ഗാവസ്കർ ബന്തുല വാർണപുര ദുലീപ് മെൻഡിസ്
(കളിയിലെ കേമൻ)
2 1985  ശ്രീലങ്ക 3 0 1 2  ശ്രീലങ്ക കപിൽ ദേവ് ദുലീപ് മെൻഡിസ്
3 1986-87  ഇന്ത്യ 3 2 0 1  ഇന്ത്യ കപിൽ ദേവ് ദുലീപ് മെൻഡിസ് ദിലീപ് വെംഗ്സർകർ
4 1990-91  ഇന്ത്യ 1 1 0 0  ഇന്ത്യ മൊഹമ്മദ് അസ്‌ഹറുദ്ദീൻ അർജുന രണതുംഗ വെങ്കടപതി രാജു (കളിയിലെ കേമൻ)
5 1993  ശ്രീലങ്ക 3 1 0 2  ഇന്ത്യ മൊഹമ്മദ് അസ്‌ഹറുദ്ദീൻ അർജുന രണതുംഗ അരവിന്ദ ഡിസിൽവ, മനോജ് പ്രഭാകർ
6 1994  ഇന്ത്യ 3 3 0 0  ഇന്ത്യ മൊഹമ്മദ് അസ്‌ഹറുദ്ദീൻ അർജുന രണതുംഗ മൊഹമ്മദ് അസ്‌ഹറുദ്ദീൻ
7 1997  ശ്രീലങ്ക 2 0 0 2 സമനില സച്ചിൻ തെൻഡുൽക്കർ അർജുന രണതുംഗ സനത് ജയസൂര്യ
8 1997  ഇന്ത്യ 3 0 0 3 സമനില സച്ചിൻ തെൻഡുൽക്കർ അർജുന രണതുംഗ സൗരവ് ഗാംഗുലി
9 2001  ശ്രീലങ്ക 3 1 2 0  ശ്രീലങ്ക സൗരവ് ഗാംഗുലി സനത് ജയസൂര്യ മുത്തയ്യ മുരളീധരൻ
10 2005  ഇന്ത്യ 3 2 0 1  ഇന്ത്യ രാഹുൽ ദ്രാവിഡ് / വിരേന്ദർ സെവാഗ് മാർവൻ അട്ടപ്പട്ടു അനിൽ കുംബ്ലെ
11 2008  ശ്രീലങ്ക 3 1 2 0  ശ്രീലങ്ക അനിൽ കുംബ്ലെ മഹേല ജയവർദ്ധനെ അജന്ത മെൻഡിസ്
12 2009  ഇന്ത്യ 3 2 0 1  ഇന്ത്യ മഹേന്ദ്ര സിങ് ധോണി കുമാർ സംഗക്കാര വിരേന്ദർ സെവാഗ്
13 2010  ശ്രീലങ്ക 3 1 1 1 സമനില മഹേന്ദ്ര സിങ് ധോണി കുമാർ സംഗക്കാര വിരേന്ദർ സെവാഗ്
14 2015  ശ്രീലങ്ക 3 2 1 0  ഇന്ത്യ വിരാട് കോഹ്‌ലി ഏഞ്ചലോ മാത്യൂസ് രവിചന്ദ്രൻ അശ്വിൻ

മത്സരഫലങ്ങളുടെ സംഗ്രഹം[തിരുത്തുക]

ആകെ[തിരുത്തുക]

ടെസ്റ്റുകൾ ഇന്ത്യ
ജയിച്ചത്
ശ്രീലങ്ക
ജയിച്ചത്
സമനില
37 16 7 14

ഇന്ത്യയിൽ[തിരുത്തുക]

ടെസ്റ്റുകൾ ഇന്ത്യ
ജയിച്ചത്
ശ്രീലങ്ക
ജയിച്ചത്
സമനില
17 10 0 7

ശ്രീലങ്കയിൽ[തിരുത്തുക]

ടെസ്റ്റുകൾ ഇന്ത്യ
ജയിച്ചത്
ശ്രീലങ്ക
ജയിച്ചത്
സമനില
20 6 7 7

അവലംബം[തിരുത്തുക]