വിരേന്ദർ സെവാഗ്
| വ്യക്തിഗതവിവരങ്ങൾ | ||||
|---|---|---|---|---|
| മുഴുവൻ പേര് | Virender Sehwag | |||
| ജനനം | 20 ഒക്ടോബർ 1978 Delhi NCR (Haryana), India |
|||
| വിളിപ്പേര് | Viru, Nawab of Najafgarh (Haryana) | |||
| ഉയരം | 5 ft 7 in (1.70 m) | |||
| ബാറ്റിംഗ് രീതി | Right-handed | |||
| ബൗളിംഗ് രീതി | Right arm off break | |||
| റോൾ | Opening batsman, occasional offspinner | |||
| അന്താരാഷ്ട്ര തലത്തിൽ | ||||
| ദേശീയ ടീം | India | |||
| ആദ്യ ടെസ്റ്റ് (87-ആമൻ) | 3 November 2001 v South Africa | |||
| അവസാന ടെസ്റ്റ് | 3 September 2012 v New Zealand | |||
| ആദ്യ ഏകദിനം (228-ആമൻ) | 1 April 1999 v Pakistan | |||
| അവസാന ഏകദിനം | 31 July 2012 v Sri Lanka | |||
| ഏകദിന ഷർട്ട് നം: | 44[1] | |||
| പ്രാദേശികതലത്തിൽ | ||||
| വർഷങ്ങൾ | ||||
| 1997 – present | Delhi | |||
| 2003 | Leicestershire | |||
| 2008 – present | Delhi Daredevils | |||
| ഔദ്യോഗിക സ്ഥിതിവിവരങ്ങൾ | ||||
| മത്സരങ്ങൾ | Test | ODI | FC | LA |
| കളികൾ | 98 | 249 | 162 | 319 |
| നേടിയ റൺസ് | 8,306 | 8,238 | 12,811 | 10,191 |
| ബാറ്റിംഗ് ശരാശരി | 50.64 | 35.20 | 49.15 | 34.66 |
| 100-കൾ/50-കൾ | 23/32 | 15/38 | 36/50 | 16/55 |
| ഉയർന്ന സ്കോർ | 319 | 219 | 319 | 219 |
| എറിഞ്ഞ പന്തുകൾ | 3,725 | 4,392 | 8,464 | 5,997 |
| വിക്കറ്റുകൾ | 40 | 96 | 105 | 142 |
| ബൗളിംഗ് ശരാശരി | 47.32 | 40.13 | 41.83 | 36.23 |
| ഇന്നിംഗ്സിൽ 5 വിക്കറ്റ് | 1 | 0 | 1 | 0 |
| മത്സരത്തിൽ 10 വിക്കറ്റ് | 0 | n/a | 0 | n/a |
| മികച്ച ബൗളിംഗ് | 5/104 | 4/6 | 5/104 | 4/6 |
| ക്യാച്ചുകൾ/സ്റ്റംപിംഗ് | 80/– | 91/– | 139/– | 115/– |
| ഉറവിടം: Cricinfo, 18 September 2012 | ||||
ഡൽഹിയിൽ നിന്നുള്ള ഇന്ത്യൻ ക്രിക്കറ്ററാണ് വീരേന്ദർ സേവാഗ് (ജനനം : 1978 ഒക്ടോബർ 20). വീരു എന്ന് സ്നേഹത്തോടെ വിളിക്കുന്ന സെവാഗിന് നജാഫ്ഗർഹിന്റെ രാജകുമാരൻ എന്നും വിളിപ്പേരുണ്ട്. ആധുനിക യുഗത്തിലെ വിവിയൻ റിച്ചാർഡ്സൺ ആയിട്ടാണ് പല പ്രമുഖരും വീരുവിനെ വിലയിരുത്തുന്നത്. അക്രമണോത്സുകനായ വലം കയ്യൻ ബാറ്റ്സ്മാനും, വലം കയ്യൻ ഓഫ് സ്പിൻ ബൗളറുമാണ് സേവാഗ്. തന്റെ ആദ്യത്തെ അന്താരാഷ്ട്ര ഏകദിന മത്സരം 1999-ലും ആദ്യ ടെസ്റ്റ് മത്സരം 2001-ലുമാണ് സേവാഗ് കളിച്ചത്. വിസ്ഡന്റെ ലീഡിംഗ് ക്രിക്കറ്റേഴ്സ് പുരസ്കാരം ലഭിച്ച ഏക ഇന്ത്യൻ താരമാണ് സേവാഗ്. 2008ലായിരുന്നു ഈ നേട്ടം.[2]
ഒട്ടനവധി റെക്കോർഡുകൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഏകദിന ക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗത സ്കോർ വീരേന്ദർ സേവാഗിന്റെ പേരിലാണ്(2011 ഡിസംബർ 8-നു് ഇൻഡോറിൽ വെച്ച് വെസ്റ്റ് ഇൻഡീസിനെതിരെ 149 പന്തുകളിൽ നിന്നു നേടിയ 219 റൺസ്[3]). ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ട്രിപ്പിൾ സെഞ്ച്വറിയും ഏറ്റവും വേഗമേറിയ 250 റൺസും സെവാഗിന്റെ പേരിലാണ്. 2008 മാർച്ച് 28-ന് ചെന്നൈയിലെ ചെപ്പോക്ക് ക്രിക്കറ്റ് ഗ്രൗണ്ടിൽ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു 319 റൺസ് നേടിയത്. 278 പന്തിൽ നിന്നാണ് സേവാഗ് 300 റൺസ് നേടിയത്. ഒരു ഇന്ത്യൻ താരത്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ഉയർന്ന സ്കോറാണിത്.[4] . ഡോൺ ബ്രാഡ്‌മാനും, ബ്രയൻ ലാറക്കും ശേഷം 2 ട്രിപ്പിൾ സെഞ്ച്വറികൾ നേടുന്ന ക്രിക്കറ്റ് കളിക്കാരനുമായി സേവാഗ് [4]. സേവാഗിന്റെ ആദ്യ ട്രിപ്പിൾ സെഞ്ച്വറി 2004 മാർച്ച് 28-ന് പാകിസ്താനിലെ മുൾട്ടാനിൽ പാകിസ്താനെതിരെയായിരുന്നു [4]. 2009 ഡിസംബർ 3 ന് മുംബൈയിൽ വച്ച് ശ്രീലങ്കയ്ക്കെതിരെയായിരുന്നു ടെസ്റ്റ് ക്രിക്കറ്റിലെ വേഗമേറിയ 250 റൺസ് നേടിയത്, 207 ബോളുകളിൽ നിന്നായിരുന്നു നേട്ടം. 2009 മാർച്ചിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ ഏകദിന ക്രിക്കറ്റ് സ്വെഞ്ചുറി നേടി. 60 ബോളുകളിൽ നിന്നായിരുന്നു നേട്ടം.
ഉള്ളടക്കം |
പുരസ്കാരങ്ങൾ[തിരുത്തുക]
അവാർഡുകൾ[തിരുത്തുക]
- അർജ്ജുന അവാർഡ് (2012)[5]
- വിസ്ഡൻ ലീഡിംഗ് ക്രിക്കറ്റർ ഇൻ ദി വേൾഡ് 2008, 2009
- ഐസിസി ടെസ്റ്റ് പ്ലെയർ ഓഫ് ദി ഇയർ (2010)[6]
- പദ്മശ്രീ 2010[7]
അവലംബം[തിരുത്തുക]
- ↑ ""Search" Virender Sehwag | Cricket Photo". ESPNcricinfo. ശേഖരിച്ചത് 12 February 2012.
- ↑ TNN, 9 April 2009, 12:16 am IST (9 April 2009). "Sehwag is world's top cricketer for 2008". Cricket.timesofindia.indiatimes.com. ശേഖരിച്ചത് 12 February 2012.
- ↑ Virender Sehwag slams maiden double century in ODIs, scripts history
- ↑ 4.0 4.1 4.2 fastest triple from sehwag
- ↑ "Cricinfo – Sehwag 'thrilled' at getting Arjuna Award". Content-www.cricinfo.com. ശേഖരിച്ചത് 12 February 2012.
- ↑ Virender Sehwag | India Cricket | Cricket Players and Officials | ESPN Cricinfo
- ↑ Padma Bhushan for Aamir, Padma Shri for Sehwag – Hindustan Times
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]
- ഔദ്യോഗിക വെബ്സൈറ്റ്
- Cricinfo Player Profile
- Virender Sehwag featured as an Asian hero[പ്രവർത്തിക്കാത്ത കണ്ണി] by Time magazine (Asia issue dated 28 April 2003)