അർണ്ണോസ് പാതിരി
ആധുനീക കേരളത്തിന്റെ സാംസ്കാരിക സാഹിത്യമേഖലകളിൽ ഏറെ സംഭാവനകൾ നൽകിയിട്ടുള്ള ഒരു വൈദേശിക സന്ന്യാസിയാണ് അർണ്ണോസ് പാതിരി അഥവാ ഫാദർ അർണ്ണോസ്. ആംഗലേയ നാമം Johann Ernst Hanxleden എന്നാണ്.(യൊവാൻ ഏർണസ് ഹാങ്സിൽഡൻ). ജെസ്യൂട്ട് (jesuit, യേശൂയി എന്ന് ഉച്ചാരണം) അഥവാ 'ഈശോ സഭ' സന്ന്യസിയായാണ് അദ്ദേഹം പ്രവർത്തിച്ചത്.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നിൽ
യൊവാൻ ഏർണസ് ഹാങ്സിൽഡൻ എന്നായിരുന്നു പേരെങ്കിലും ഏർണസ് എന്നതായിരുന്നു കേരളത്തിലെ നാട്ടുകാർ അദ്ദേഹത്തെ അഭിസംബോധന ചെയ്യാൻ ഉപയോഗിച്ചിരുന്ന നാമം. നാട്ടുഭാഷയിൽ അത് അർണ്ണോസ് എന്നായി
[തിരുത്തുക] ജനനം
1681-ല് ജർമ്മനിയിലെ ഹാനോവറിൽ ഓസ്നാബ്റൂക്കിനു സമീപമുള്ള ഓസ്റ്റർ കാപ്ലൻ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്.[1]എന്നാൽ അന്നാളുകളിൽ ഇത് ഹംഗറിയുടെ ഭാഗമായിരുന്നെന്നും അതിനാൽ അദ്ദേഹം ഹംഗറിക്കാരനാണേന്നു ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്.
[തിരുത്തുക] ചെറുപ്പകാലം
പ്രാഥമിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും ലഭ്യമല്ല. എങ്കിലും ഏതാണ്ട് പതിനെട്ടു ഇരുപതു വയസ്സുവരെ അന്നാട്ടിലെ നാട്ടുനടപ്പനുസരിച്ചുള്ള വിദ്യാഭ്യാസവും തത്ത്വശാസ്ത്രവും പഠിച്ചു എന്നു കരുതുന്നു.
[തിരുത്തുക] വഴിത്തിരിവ്
പഠിച്ചു കൊണ്ടിരിക്കുംപോൾ ഈശോ സഭാ സന്ന്യാസിയായ വെബ്ബർ പാതിരിയെ കാണാൻ ഇടയായതാണ് തന്നെയാണ് ജീവിതത്തിലെ വഴിത്തിരിവായി അർണ്ണോസ് പാതിരി കണക്കാക്കിയത്. ഇന്ത്യയിലെ ആത്മീയ പ്രവർത്തനങ്ങൾക്ക് സന്നദ്ധ പ്രവർത്തകരെ തിരഞ്ഞെടുക്കുവാനായാണ് അന്ന് വെബ്ബർ പാതിരി ഓസ്നാബ്രൂക്കിൽ എത്തുന്നത്. കോഴിക്കോട്ട് കേന്ദ്രമാക്കി അന്നു പ്രവർത്തിച്ചിരുന്ന ഈശോ സഭയുടെ അധികാരികളാൽ നിയുക്തനായിരുന്നു ഫാ. വെബ്ബർ. ഫാ, വെബ്ബറിന്റെ വ്യക്തി മഹാത്മ്യം ചെറുപ്പക്കാരനായ അർണ്ണോസിനെയും അർണ്ണോസിന്റെ വിനയവും വിജ്ഞാനതൃഷ്ണയും സ്നേഹശീലവും വെബ്ബർ പാതിരിയേയും ആകർഷിച്ചു. മാതാ പിതാക്കളോടും സഹോദരങ്ങളോടും വിടപറഞ്ഞ് അദ്ദേഹം വെബ്ബറിന്റെ സംഘത്തിൽ ചേർന്നു.
[തിരുത്തുക] ഇന്ത്യയിലേയ്ക്ക്
ആഗ്സ്ബർഗിലെത്തി പ്രഥമിക പരീക്ഷ തൃപ്തികരമായി വിജയിച്ചു അദ്ദേഹം സന്ന്യാസാർത്ഥിപട്ടം നേടി. വെബ്ബർ അദ്ദേഹത്തിന്റെ അദ്ധ്യാത്മിക പിതൃത്വം ഏറ്റെടുത്തു. 1699 ഒക്ടൊബർ 3 ന് ഇന്ത്യയിലേയ്ക്ക് തിരിച്ചു. ആദ്യഘട്ടത്തിൽ വെബ്ബറും അർണോസും മാത്രമായിരുന്നു 8 ന് മറ്റൊരു വൈദികനായിരുന്ന വില്യം മേയറും, ഫ്രാൻസ് കാസ്പർ ഷില്ലിങർ എന്നൊരു ക്ഷുരകനു അവരുടെ ഒപ്പം ചേർന്നു. ലിവെർണൊയിലേയ്ക്കായിരുന്നു അടുത്ത യാത്ര. ഇൻസ്ബ്രൂക്ക്, റ്റ്രെൻറ്, വെനിക്എ, ഫൊറാറാ, ബൊളോഞ്ഞോ, ഫ്ലോറൻസ് എന്നീ സ്ഥലങ്ങളിലൂടെ നാലാഴ്ച്കഒണ്ട് അവർ ലിവെർണൊയില് എത്തി. യാത്രയിലെല്ലാം വൈദിക പഠനവും നടക്കുന്നുണ്ടായിരുന്നു. ലിവെർണോയിൽ ഒരു ഫ്രഞ്ചുകപ്പിത്താൻ അവരെ സിറിയിഅയിൽ എത്തിക്കമെന്നേറ്റു. എന്നാൽ ഭക്ഷണാവശ്യത്തിലെയ്ക്കായി ആടിനേയും 48 പൂവൻ കോഴിയേയും അവർ കൊണ്ടുപോവേണ്ടതായി വന്നു. യാത്രാ ആറാഴച കഴിഞ്ഞപ്പോൾ അലക്സാണ്ഡ്റിയയിൽ എത്തിച്ചേർന്നു. ന്വംബർ 3 ന് ആരംബിച്ചി ഡിസംബർ 15 ന് അവസാനിച്ചു. ഈ യാത്രക്കിടയിൽ വെബ്ബർ ഈശോ സഭയൂടെ സന്ന്യാസ മുറകളിലും നിയമാവലികളിലും ഉള്ള അവശ്യ വിജ്ഞാനം ആ യുവാവിൻ പകർന്നു കൊടുത്തു. ഈ യാത്രക്കിടയിൽ 1699 നവംബർ 30 ന് അർണ്ണോസ് ഈശൊ സഭാംഗമായി സന്യാസ വ്രതവാഗ്ദാനം ചെയ്തു.
സിറ്യയിൽ നിന്ന് അർമേനിയ പേർഷ്യയിലൂടെ ഗൾഫിലെ ബന്ദർ അബ്ബാസ് തുറമുഖത്തേക്ക് കരമാർഗ്ഗം സഞ്ചരിച്ചു. അവിടെ നിന്ന് സൂറത്തിലേയ്ക്ക് കപ്പൽ കയറി. കർമാർഗ്ഗം സഞ്ചരിക്കുന്നതിനിടയിൽ തുർക്കിയിൽ വച്ച കോർസാ (corsa) നദി കടക്കുന്നതിനിടെ അധിക ചുങ്കം കൊടുക്കേണ്ടിവരികയും പിന്നീട് തുർക്കി പട്ടാളത്റ്റിന്റെ കിരാതമായ ചോദ്യം ചെയ്യലുകൾക്ക് വിധേയരാവേണ്ടിവന്നതുമെല്ലാം ഷില്ലിങര്റിന്റെ കുറിപ്പുകളിൽ നിന്ന് മനസ്സിലാക്കാം. സഞ്ചാരത്റ്റിനിടയിൽ വച്ച വില്യം പാതിരിയും വെബ്ബറും പുതിയ സന്യാസാർത്ഥികൾക്ക് നിരന്തര തത്ത്വദീക്ഷ നൽകിയിരുന്നു. ബന്ദർ അബ്ബാസിലെത്തിയേപ്പൊഴേയ്ക്കും യാത്രക്കാരിൽ പലരും രോഗഗ്രസ്തരായിക്കഴിഞ്ഞിരുന്നു.
തുടർന്ന് അഞ്ച് ആഴ്ചയും അഞ്ചുദിവസവും കപ്പലിൽ യാത്ര ചെയ്താണ് സൂറത്തിലെത്തി വെബ്ബർ പാതിരിയും ഫാ. വില്യം മേയറും മൃതിയടഞ്ഞു.
1700 ഡിസംബർ 13 ന് സൂരത്തിലെത്തിച്ചേർന്നു. അവൈടെനിന്ന് ഗോവയിലേയ്ക്ക് യാത്ര തിരിച്ചു. 1701 ഗോവയിൽ റെത്തി. അവിടെയുള്ള പോർട്ടുഗീസ് മിഷണറിയിൽ തന്റെ സന്യാസ പരിശീലനം പൂർത്തിയാക്കി. റോമൻ പ്രൊപ്പഗാന്താ മിഷനിൽ പെട്ട അർണ്ണോസിനെ പാദ്രുവാഡോയുടെ കീഴിലുള്ള പോർട്ടുഗീസ് സന്യാസ മഠത്റ്റിൽ പരിശീലനം നൽകിയത് അവിടത്തെ അധികാരിയുടെ മഹാമൻസ്കതയും അർണ്ണോസിന്റെ വിനയവും മൂലമാണ് എന്ന് കരുതുന്നു.
[തിരുത്തുക] കേരളത്തിൽ
ഗോവയിൽ നിന്ന് അർണ്ണോസ് കൊച്ചി രാജ്യത്തിലുള്ള അമ്പഴക്കാട് എത്തുകയും (ഇന്ന് മാളയിൽ ) വൈദിക പട്ടം സ്വീകരിക്കുകയും ചെയ്തു. ഭാഷാ പഠനത്തിൽ മുൻപന്തിയിലായിരുന്ന അദ്ദേഹം സംസ്കൃതം പഠിക്കാൻ കാണിച്ചിരുന്ന താല്പര്യം മാനിച്ച് അന്നത്തെ സാംസ്കാരിക പണ്ഡിതന്മാരുടെ ആസ്ഥാനമായിരുന്ന തൃശൂരിലേയ്ക്ക് അയച്ചു. അന്നത്തെ സംസ്കൃത പരിഷത്തിൻ തൃശ്ശിവപേരൂർ സർവ്വകലാശാല എന്ന് പേരുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. അദ്ദേഹം പല സാഹിത്യകാരന്മാരോടും സുഹൃദ്ബന്ധം സ്ഥാപിച്ചു. എഴുത്തച്ഛന്റെ ശിഷ്യന്മാരും ഇക്കൂട്ടത്തിൽ പെടുന്നു. എന്നാൽ സംസ്കൃതം പഠിക്കുക അത്ര എളുപ്പമല്ലായിരുന്നു. അന്ന് ശൂദ്രന്മാരെപോലും സംസ്കൃതം പഠിക്കാൻ സമ്മതിച്ചിരുന്നില്ല. എഴുത്തച്ഛൻ ഇതിനു തക്ക മറുപടി കൊടുത്തിരുന്നു. അങ്ങനെയാണ് എഴുത്തച്ഛന്റെ ശിഷ്യഗണവുമാറ്റി അദ്ദേഹം അടുക്കുന്നത്. കടൽ കടന്നു വന്ന ഒരു മ്ലേഛനെ അഭ്യസിപ്പിക്കാൻ അന്നത്തെ നമ്പൂരിമാർ ഒട്ടും തയ്യാറായില്ല. എന്നാൽ പാതിരിയുടെ വ്യക്തിപ്രഭാവത്തിലും വിനയ, വിജ്ഞാനത്തിലും പ്രാഭാവിതരായ അവരെല്ലാം മനസ്സുകൊണ്ട് അദ്ദേഹവുമായി അടുത്തുകഴിഞ്ഞിരിന്നു. പിന്നീട് അങ്കമാലിക്കാരായ കുഞ്ഞൻ, കൃഷണൻ എന്നീ രണ്ടു നമ്പൂതിരിമാർ പാതിരിയുടെ ചങ്ങാതിമാരായി മാറി. അവർ അദ്ദേഹത്തിനെ സംസ്കൃതം അഭ്യസിപ്പിച്ചു. താളിയോലയിലെഴുതിയ സിദ്ധരൂപം അവർ അദ്ദേഹത്തിന് നൽകി. മഹാഭാരതം, രാമായണം എന്നീ ഇതിഹാസകൃതികൾ പഠിച്ചു. ഒട്ടു മിക്ക യൂറോപ്യന്മാർക്കു ബാലികേറാമലയായിരുന്ന സംസ്കൃതം അദ്ദേഹം ഗുരുമുഖത്തുനിന്നുതന്നെ പഠിച്ചെടുത്തു. അതു പോരാഞ്ഞ് യൂറോപ്യൻ ഭാഷയിൽ സംസ്കൃതത്തിനു വ്യാകരണഗ്രന്ഥവും എഴുതി. ഇതിനു അദ്ദേഹത്തിന്റെ നമ്പൂതിരി ചങ്ങാതിമാർ നല്ലവണ്ണം സഹായം ചെയ്തിരുന്നു.
[തിരുത്തുക] അദ്ദേഹത്തിന്റെ സംഭാവനകൾ
[തിരുത്തുക] സാഹിത്യത്തിൽ
മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ പാതിരിയെ പറ്റി പറയുന്നത് ഇപ്രകാരമാണ് “ വിദേശീയനായ ക്രിസ്ത്യനികളിൽ കവിത്വം കൊണ്ട് പ്രഥമഗണനീയനായി പരിശോഭിക്കുന്നത് അർണ്ണോസു പാതിരിയാകുന്നു..” അതയ്ക്കും നിസ്തുലമാണ് പദ്യസാഹിത്യത്തിൽ അർണ്ണോസ് പാതിരിയുടെ സംഭാവനകൾ . ഗദ്യഗ്രന്ഥങ്ങൾ ഒന്നും എഴുതിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സംസ്കൃത വ്യാകരണഗ്രന്ഥവും (സിദ്ധ രൂപത്തെ അടിസ്ഥാനമാക്കിയിട്ടുള്ളത്) പോർട്ടുഗീസ്-മലയാള നിഘണ്ടുവും ആ വിടവു നികത്തുന്നവണ്ണം ഉള്ളതാണ്. മലയാളഭാഷയിൽ ‘ത’ എന്നക്ഷരം അദ്ദേഹത്റ്റിന്റെ സംഭാവനയാണ്. ആ നിഘണ്ടു പൂര്ത്തിയാക്കിയത് അടുത്ത നൂറ്റാണ്ടിൽ ജീവിച്ച ബിഷപ്പ് പി. മെൻറൽ ആണ്. നാനാജാതി മതസ്ഥരായ കേരളീയ വിദ്യാർത്ഥികൾ വളരെക്കാലം ആധാരമാക്കിയിരുന്നത് പാതിരിയുടെ വൃക്ഷസിദ്ധരൂപമാണെന്ന് മഹാകവി ഉള്ളൂർ പറയുന്നുണ്ട്. അന്ന് നിലവിലുണ്ടായിരുന്ന ഗദ്യങ്ങൾ സംസ്കൃതത്തിന്റെ അതി പ്രസരം മൂലം സാധാരണക്കാർക്ക് മൻസ്സിലാക്കാൻ പറ്റാത്തവയായിരുന്നു. ഇതിനു മാറ്റം വരുത്തിയ അന്നത്തെ പാശ്ചാത്യ സന്ന്യാസിമാരിൽ അഗ്രഗണ്യൻ പാതിരി ആയിരുന്നു.
മലയാള പദ്യ സാഹിത്യത്തിൽ അഹൈന്ദവമായ വിഷയങ്ങൾ അവതരിപ്പിച്ചത് അദ്ദേഹമാണ്. അദ്ദേഹത്റ്റിന്റെ പ്രധാനകൃതികൾ താഴെപറയുന്നവയാണ്
- 1. ചതുരന്ത്യം മലയാള കാവ്യം
- 2. പുത്തൻ പാനമലയാള കാവ്യം
- 3. ഉമ്മാപർവ്വംമലയാള കാവ്യം
- 4. വ്യകുലപ്രബന്ധംമലയാള കാവ്യം
- 5. ആത്മാനുതാപം മലയാള കാവ്യം
- 6. വ്യാകുലപ്രയോഗംമലയാള കാവ്യം
- 7. ജനോവ പർവ്വംമലയാള കാവ്യം
- 8. മലയാള-സംസ്കൃത നിഘണ്ടു
- 9. മലയാളം-പോർട്ടുഗീസു നിഘണ്ടു
- 10. മലയാളം-പോർട്ടുഗീസ് വ്യാകരണം (Grammatica malabarico-lusitana)
- 11. സംസ്കൃത-പോർട്ടുഗീസ് നിഘണ്ടു (Dictionarium samscredamico-lusitanum)
- 12. അവേ മാരീസ് സ്റ്റെല്ലാ ( സമുദ്ര താരമേ വാഴ്ക]] ഇതു കണ്ടു കിട്ടിയിട്ടില്ല.
സംസ്കൃതഭാഷയെ അധികരിച്ച് ലത്തീൻ ഭാഷയിൽ എഴുതിയ പ്രബന്ധങ്ങൾ
- 1) വാസിഷ്ഠസാരം
- 2) വേദാന്തസാരം
- 3) അഷ്ടാവക്രഗീത
- 4) യുധിഷ്ടിര വിജയം
മറ്റൊരു സംഭാവന ഭാഷാ പഠനത്തിലാണ്. നേരിട്ടല്ലെങ്കിൽ കൂടിയും പാതിരിയുടെ സംസ്കൃത നിഘണ്ടുവും രചനകളും കാണാനിടയായ സർ വില്യം ജോൺസ് ലത്തീൻ ഭാഷയിലും സംസ്കൃതത്തിലുമുള്ള സാമ്യങ്ങൾ ശ്രദ്ധിക്കുകയും അതു വഴി ഭാഷയുടെ വികാസത്തെപറ്റി പഠിക്കുകയും ചെയ്തു. ഇത് ഭാഷാ പഠനത്തിലെ ഒരു വഴിത്തിരിവാണ്. [2]
[തിരുത്തുക] ആദ്ധ്യാത്മികം
അന്നത്തെ കാലത്ത് കലങ്ങിമറിഞ്ഞ അന്തരീക്ഷമായിരുന്നു ഇവിടത്തെ ക്രിസ്ത്യാനികളുടെ ഇടയിൽ ഉണ്ടായിരുന്നത തന്നെയുമല്ല ഇന്നാടുകാരായവരുടെ എതിർപ്പും ശക്തമായിരുന്നു ചില സ്ഥലങ്ങളിൽ. അദ്ദേഹം മലയാളഭാഷയിലും അഗാധമായ പാണ്ഡിത്യം നേടിയിരുന്നതിനാൽ സുവിശേഷം പ്രസംഗിക്കുവാൻ അദ്ദേഹത്തിന് അസാമാന്യമായ കഴിവുണ്ടായിരുന്നു. വാമൊഴിയായും വർമൊഴിയായും അദ്ദേഹം സുവിശേഷം എത്റ്റിച്ചു. പ്രാർത്ഥനചൊല്ലുവാനായി ആദ്യമായി മലയാളഭാഷയി പാട്ടുകൾ അദ്ദേഹം ചിട്ടപ്പെടുത്തി. ഇന്നും അനേകം ക്രിസ്തീയ ഭവനങ്ങളിൽ അദ്ദേഹം ചിട്ടപ്പെടുത്റ്റിയ പ്രാർത്ഥനാ ഗാനങ്ങൾ കേൾക്കുവാൻ സാധിക്കും. അജപാലനകർമ്മത്തിലും ആത്മീയ ശുശ്രൂഷയിലും അദ്ദേഹം വ്യാപരിച്ചു. അമ്പഴക്കാട്ടുനിന്നും പുത്തഞ്ചിറയിലേയ്ക്ക് കൊടുങ്ങല്ലൂർ മെത്രോപൊലീത്തയുടെ സെക്രട്ടറി (കാര്യസ്ഥൻ) ആയപ്പോൾ താമസം മാറി. പാദ്രുവാഡോയുടെ കീഴിലിരുന്ന മെത്രൊപോലീത്തയെ സഹായിക്കുന്നതിൽ അർണ്ണോസ് പാതിരിക്ക് വലിയ മടിയൊന്നും ഇല്ലായിരുന്ന്. അന്നത്തെ കാലത്തെ വിവിധ സഭകളുടെ ശിത സമരമൊന്നും അദ്ദേഹം കണക്കാകിയതേ ഇല്ല. ഉദയംപേരൂർ തുടങ്ങിയ പള്ളികളിൽ അദ്ദേഹം തുടർന്ന് സേവനം അനുഷ്ഠിച്ചു. പിന്നീട് വേലൂരിലേയ്ക്ക് താമസം മാറ്റി [3]അവിടെ അദ്ദേഹം ഒരു ദേവാലയവും മേടയും പണികഴിപ്പിച്ചു. അവിടെ വച്ചാണ് അദ്ദേഹത്റ്റിന്റെ സാഹിത്യ സൃഷ്ടികൾ ഉണ്ടായതെന്ന് കരുതപ്പെടുന്നു. അദ്ദേഹം കേരളത്തിൽ വച്ച് പഠിച്ച ച്അതുരംഗക്കളിയുടെ ഒരു വലിയ മാതൃക തന്നെ അദ്ദേഹം തറയിൽ ചെയ്യിച്ചു. അദ്ദേഹം ഇതിനിടയ്ക്ക് രോഗഗ്രസ്തനായിക്കഴിഞ്ഞിരുന്നു. ഇതേ മാതൃകയിൽ തലപ്പള്ളിയിലെ പള്ളിയും അദ്ദേഹം നിർമ്മിച്ചതാണ്[4]
[തിരുത്തുക] മരണം
മുപ്പതു വർഷത്തോളം സേവന നിരതവും തേജോമയവുമായ ഒരു താപസ ജീവിതം നയിച്ച് ഒരു കേരളീയനായിത്തന്നെ ജീവിച്ച അദ്ദേഹം പഴയൂർ( പഴുവിൽ) പള്ളിയിൽ വച്ച് കാലം ചെയ്തു [5]. അതേ പള്ളിയിൽ തന്നെ സംസ്കരിച്ചു എന്നും കരുതുന്നു.എന്നാൽ വേലൂർ വച്ചാണ് മരിച്ചതെന്നും അഭിപ്രായമുണ്ട്. [6]ആർച്ച് ബിഷപ്പ് പി. മെൻറൽ പൊട്ടിക്കരഞ്ഞുവെന്നും കൊച്ചി രാജാവ് വരെ അനുശോചനം അറിയിച്ചുവെന്നും ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.
[തിരുത്തുക] പാതിരിയെപറ്റി ചരിത്രകാരന്മാർ പറഞ്ഞത്
- മാക്സ് മുള്ളർ:
- ഷ്ളീഗൽ
- ശൂരനാട്ട് കുഞ്ഞൻ പിള്ള:‘കേരള സാഹിത്യം എന്നും കൃതജ്ഞതയോടെ ഓർമ്മിക്കേണ്ട സേവനങ്ങൾ കൊണ്ട് അനശ്വര കീർത്തി നേടിയിട്ടുള്ള ഒരു ധന്യനാണ് അർണ്ണോസ് പാതിരി... ഈ മഹാനെ പറ്റി ഇന്നും കേരളീയർ, പ്രത്യേകിച്ച് ക്രിസ്ത്യാനികൾ വേണ്ട പോലെ അറിഞ്ഞിട്ടില്ലാ എന്നത് ഖേദകരമാണ്. ‘
[തിരുത്തുക] അവലംബം
- നവകേരള ശില്പികൾ- അർണ്ണോസ് പാതിരി എന്ന പുസ്തകം, എഴുതിയത്:പ്രൊ: മാത്യു ഉലകംതറ; പ്രസാധകർ: കേരള ഹിസ്റ്ററി അസോസിയേഷൻ, എറണാകുളം, കേരള., 1982.
- ↑ കത്തോലിക്കാ എൻസൈക്ലോപീഡിയ
- ↑ [ http://language-directory.50webs.com/languages/sanskrit.htm സംസ്കൃതത്തെപറ്റ്റിയുള്ള സൈറ്റ്]
- ↑ http://www.namboothiri.com/articles/chathurangam.htm. ചതുരംഗത്തെ പറ്റിയുള്ള സൈറ്റ്
- ↑ നരവംശശസ്ത്രശാഖയുടെ സൈറ്റ്
- ↑ പ്രൊ: മാത്യു ഉലകംതറ; നവകേരള ശില്പികൾ- അർണ്ണോസ് പാതിരി, പ്രസാധകർ: കേരള ഹിസ്റ്ററി അസോസിയേഷൻ, എറണാകുളം, കേരള; 1982.
- ↑ http://www.economicexpert.com/a/Johann:Ernest:Hanxleden.htm
