മാക്സ് മുള്ളർ
ലോകപ്രശസ്തനായ ഭാഷാതത്ത്വജ്ഞനും, പൗരസ്ത്യപൈതൃക ഗവേഷകനുമായിരുന്നു മാക്സ് മുള്ളർ എന്നറിയപ്പെട്ടിരുന്ന ജർമൻകാരനായിരുന്ന 'ഫ്രീഡ്റിക് മാക്സ് മുള്ളർ (ജ. ഡിസംബർ 6 1823, മ. ഒക്ടോബർ 28, 1900). പാശ്ചാത്യലോകത്ത് പൌരസ്ത്യ തത്വചിന്തയെക്കുറിച്ചും ഭാരതത്തെക്കുറിച്ചുമുള്ള പഠനങ്ങൾക്ക് തുടക്കമിട്ട വ്യക്തിയെന്ന നിലയിലും മാക്സ് മുള്ളറെ കരുതുന്നവരുണ്ട്.
ഋഗ്വേദത്തിന്റെ സംസ്കൃത വ്യാഖ്യാനവും പഠനങ്ങളും മാക്സ് മുള്ളറെ പ്രശസ്തനാക്കുകയുണ്ടായി. 1850 ൽ മാക്സ് മുള്ളർ നവീന യൂറോപ്യൻ ഭാഷകൾക്കായുള്ള പ്രൊഫസ്സറായി ഓക്സ് ഫോഡ് സർവ്വകലാശാലയിൽ നിയമിയ്ക്കപ്പെട്ടു. കമ്പാരറ്റീവ് ഫിലോളജിയുടെ ഓക്സ്ഫോഡിലെ ആദ്യത്തെ പ്രൊഫസ്സറും മാക്സ് മുള്ളർ ആയിരുന്നു. 1844 ൽ ഓക്സ്ഫോഡിൽ തന്റെ ധൈഷണിക ജീവിതം ആരംഭിയ്ക്കുന്നതിനു മുൻപ് തന്നെ ഉപനിഷത്തുക്കൾ തർജ്ജമ ചെയ്യാനും, ഫ്രാൻസ് ബോപ്പിന്റെ കീഴിൽ സംസ്കൃതഭാഷയിൽ ഗവേഷണം നടത്തുവാനും തുടങ്ങിയിരുന്നു. ഫ്രീഡ്റിക്ക് ഷെല്ലിങ്ങുമായി സഹകരിച്ചാണ് അദ്ദേഹം ബർലിൻ സർവ്വകലാശാലയിൽ പ്രവർത്തിച്ചിരുന്നത്. ഇക്കാലത്തു തന്നെയാണ് അദ്ദേഹത്തിന്റെ ആദ്യ ഗ്രന്ഥമായ ഹിതോപദേശകഥകളുടെ ജർമ്മൻ ഭാഷാന്തരം പ്രസിദ്ധീകൃതമായത്.
പഠനങ്ങളും ഗ്രന്ഥങ്ങളും [തിരുത്തുക]
മുള്ളറുടെ പഠനങ്ങളും ഗ്രന്ഥങ്ങളും 18 വാല്യങ്ങളിലായി ലഭ്യമാണ്. താഴെക്കാണുന്നവ അവയിൽ ചിലതാണ്.
- A History of Ancient Sanskrit Literature So Far As It Illustrates the Primitive Religion of the Brahmans (1859), 1859
- Lectures on the Science of Language (1864, 2 vols.), Fifth Edition, Revised 1866
- Chips from a German Workshop (1867–75, 5vols.)
- Introduction to the Science of Religion (1873)
- Lectures on the Origin and Growth of Religion as Illustrated by the Religions of India (1878) [1]
- India, What can it Teach Us? (1883) [2]
- Biographical Essays (1884)
- Upanishads. Wordsworth Editions. 2001 (first 1884). ISBN 184022102. http://books.google.co.in/books?id=-dq1_WC-Y5gC&pg=PA3&dq=katha+upanishad&cd=2#v=onepage&q=katha%20upanishad&f=false.
- The German Classics from the Fourth to the Nineteenth Century (1886,2Vols) [3]
- The Science of Thought (1887,2Vols)
- Studies in Buddhism (1888) [4] [5]
- Six Systems of Hindu Philosophy (1899)
- Gifford Lectures of 1888–92 (Collected Works, vols. 1-4)
- Auld Lang Syne (1898,2 Vols), a memoir
- My Autobiography: A Fragment (1901) [9]
- The Life and Letters of the Right Honourable Friedrich Max Müller (1902, 2 vols.) Vol I [10], Vol II
| Persondata | |
|---|---|
| NAME | Müller, Max |
| ALTERNATIVE NAMES | Friedrich Max Müller |
| SHORT DESCRIPTION | German philologist |
| DATE OF BIRTH | December 6, 1823 |
| PLACE OF BIRTH | Dessau, Germany |
| DATE OF DEATH | October 28, 1900 |
| PLACE OF DEATH | Oxford, England |