സമ്പാളൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ കാടുകുറ്റി ഗ്രാമപഞ്ചായത്തിൽ പെടുന്ന ഒരു ഗ്രാമമാണ് സമ്പാളൂർ. ഇംഗ്ലീഷ്: Sampaloor. പോർത്തുഗീസുകാരുടെ കാലത്തെ പ്രശസ്തമായ സെയിൻ്റ് പോൾ സെമിനാരിയിൽ നിന്നാണ് (സാഒ പോൾ ഊർ) സമ്പാളൂർ എന്ന പേര് ലഭിച്ചത്. ഇന്ത്യയിലെ ആദ്യത്തെ അച്ചുകൂടം സ്ഥാപിക്കപ്പെട്ടതിവിടെയാണ്.

പേരിനു പിന്നിൽ[തിരുത്തുക]

ഡച്ചുകാർ കൊച്ചി കീഴടക്കിയപ്പോൾ അവിടെ ഉണ്ടായിരുന്ന ഈശോ സഭക്കർ അമ്പഴക്കട്ടേക്ക് മാറി.അവിടെ ഉണ്ടായിരുന്ന ആശ്രമത്തോടൊപ്പം സെമിനാരി ശ്ഥാപിച്ചു. സെമിനാരിയുടെ പേർ .സെന്റ് പോൾസ് കോളെജ് എന്നായിരുന്നു. പോർച്ചുഗീസ് ഭാഷയിൽ സാഒ പോൾ എന്നാൽ സെൻ്റ് പോൾ എന്നർത്ഥം.

ചരിത്രം[തിരുത്തുക]

കൊടുങ്ങല്ലൂർ കോട്ട ഡച്ചുകാർ പിടിച്ചെടുക്കുകയും[1] 1663 ൽ ഡച്ചുകാർ കൊച്ചി കീഴടക്കുകയും ചെയ്തപ്പോൾ ഈശോസഭക്കാർ വൈപ്പിൻകോട്ടയിലെ സെമിനാരി സമ്പാളൂരിലേക്ക് മാറ്റി സ്ഥാപിച്ചു. ഇവിടെയാണ് ഹംഗറിക്കാരനായ ജോൺ ഏണസ്റ്റ് ഹാങ്ങ്സിൽഡൺ (അർണോസ് പാതിരി) വൈദികപട്ടം സ്വീകരിച്ചതും അദ്ദേഹത്തിന്റെ കൃതികൾ എഴുതിയതും. അതുകൂടാതെ ഈശോസഭയിലെ പ്രശസ്തരായ വിശുദ്ധ ഫ്രാൻസിസ് സേവ്യർ‍, ജോൺ ബ്രിട്ടോ, ജോസഫ് കോൺസ്റ്റൻറയിൻ ബസ്കി തുടങ്ങിയവർ സമ്പാളൂർ സന്ദർശിച്ചിട്ടുണ്ട്. അക്കാലത്ത് ഗോവ കഴിഞ്ഞാൽ ഊശോസഭക്കാരുടെ മറ്റൊരു മത-സാംസ്ക്കാരിക കേന്ദ്രമായിരുന്നു സാമ്പാളൂർ. സെമിനാരിയോടനുബദ്ധിച്ച് സ്ഥാപിച്ചിരുന്ന അച്ചുകൂടത്തിൽ മലയാളത്തിലേയും തമിഴിലേയും ആദ്യകാല കൃതികൾ അച്ചടിച്ചിരുന്നു. [2] [3]

റഫറൻസുകൾ[തിരുത്തുക]

  1. "Kottappuram Fort - the ancient Cranganore fort built by Portuguese | Historic sites at Muziris Heritage Area, Ernakulam". Retrieved 2021-07-18.
  2. അർണ്ണോസ് പാതിരിയുടെ കാവ്യങ്ങൾ - ഡി.സി ബുക്ക്സ് , കോട്ടയം, 2002, ISBN 81-240-1116-8
  3. നവകേരള ശില്പികൾ : അർണ്ണോസ് പാതിരി - പ്രൊ: മാത്യു ഉലകംതറ , കേരള ഹിസ്റ്ററി അസോസിയേഷൻ, എറണാകുളം,1982
"https://ml.wikipedia.org/w/index.php?title=സമ്പാളൂർ&oldid=3608903" എന്ന താളിൽനിന്ന് ശേഖരിച്ചത്