അരൂത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Garden Rue
അരൂത (Ruta chalepensis)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Sapindales
കുടുംബം: Rutaceae
ജനുസ്സ്: Ruta
Species

Between 8-40 species, including:
Ruta angustifolia - Egyptian Rue
Ruta chalepensis - Fringed Rue
Ruta corsica - Corsican Rue
Ruta graveolens - Common Rue
Ruta montana - Mountain Rue

അധികം ഉയരം വയ്ക്കാത്ത ഒരു ഔഷധസസ്യമാണ്‌ അരൂത. സംസ്കൃതത്തിൽ സന്താപഃ എന്ന് അറിയപ്പെടുന്ന അരൂതയുടെ ആംഗലേയ നാമം Garden Rue എന്നാണ്‌. ഈ സസ്യത്തിന്റെ ഇലകളും കൊമ്പുകളും വളരെ മൃദുവാണ്‌. അരൂതച്ചെടി തോട്ടങ്ങളിൽ വച്ചുപിടിപ്പിച്ചാൽ പാമ്പുകൾ വരില്ല എന്നാണ്‌ വിശ്വാസം[1].

ഉള്ളടക്കം

[തിരുത്തുക] പേരിനുപിന്നിൽ

അരൂത ഏതെങ്കിലും വീടുകളിൽ നിന്നാൽ ആ വീട്ടിൽ ആർക്കും അപസ്മാരം വരില്ല എന്നും വിശ്വസിക്കുന്നു, കാരണം ആർക്കെങ്കിലും അപസ്മാരം വന്ന് വീഴാൻ തുടങ്ങുമ്പോൾ അരുത് വീഴരുത് എന്നു പറയാൻതക്ക ഔഷധമൂല്യം ഉള്ള ചെടിയാണിത്[1]. ഇങ്ങനെ അരുത് എന്നുള്ളതിനാൽ അരൂത എന്നപേര്‌ വന്നെതെന്നാണ്‌ ഇതിന്റെ പേരിലെ ഐതീഹ്യം. ഇംഗ്ലീഷിൽ ഗാർഡൻ റൂ എന്നും സംസ്കൃതത്തിൽ സന്താപഃ എന്നും പറയുന്നു. റൂട്ടാഗ്രാവിയോലൻസ് എന്നാണ് ശാസ്ത്രനാമം. റൂട്ടേസി എന്ന കുടുംബത്തിൽ പെടുന്നു.

[തിരുത്തുക] സവിശേഷതകൾ

ഈ സസ്യത്തിന്റെ ഇലകൾ കൈക്കുള്ളിൽ വച്ച് തിരുമ്മിയാൽ അവയ്ക്ക് കാച്ചിയ വെളിച്ചെണ്ണയുടെ മണം അനുഭവപ്പെടുന്നു. കൂടാതെ ഈ ഇലകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണ ഔഷധഗുണമുള്ളതുമാണ്‌. നേത്രരോഗങ്ങൾക്ക് ഈ സസ്യത്തിന്റെ ഇലകൾ കഴുത്തിൽ കെട്ടിയിട്ടാൽ ആശ്വാസം ലഭിക്കും എന്നും വിശ്വസിക്കുന്നു. കുട്ടികൾക്കുണ്ടാകുന്ന അപസ്മാരത്തിന്‌ അരുതയിലയിൽ കാണപ്പെടുന്ന ഗുളിക രൂപത്തിലുള്ള പുഴുക്കളെ എണ്ണയിൽ തിളപ്പിച്ച് ദിവസത്തിൽ ഒരുനേരം 10 തുള്ളികൾ വീതം നൽകിയാൽ ആശ്വാസം ലഭിക്കും എന്ന് പറയപ്പെടുന്നു[1].

[തിരുത്തുക] ഔഷധങ്ങൾ

കുട്ടികളിലെ അപസ്മാരം പ്രതേകിച്ചും 10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളിലെ അപസ്മാരം, പനി, ശ്വാസംമുട്ടൽ എന്നീ അസുഖങ്ങൾക്ക്, അരൂത സമൂലം ഇടിച്ചുപിഴഞ്ഞെടുത്ത നീരിൽ സമം വെളിച്ചെണ്ണയും പശുവിൻ നെയ്യ്ചേർത്ത് അരൂതയുടെ ഇലതന്നെ അരച്ച് കൽക്കം ചേർത്ത് ചെറിയ ചൂടിൽ വേവിച്ച് കട്ടിയാകമ്പോൾ അരിച്ച് ; ഒരു തവണ ഏഴോ പതിനാലോ തുള്ളിവീതം കഴിക്കുകയും, ശരീരമാസകലം പുരട്ടുകയും ചെയ്താൽ ആശ്വാസം ലഭിക്കും. കൂടാതെ ഈ ഔഷധം അതിസാരം, വയറുവേദന തുടങ്ങിയ അസുഖങ്ങൾക്കും ഉപയോഗപ്രദമാണ്‌[1].

കുട്ടികൾക്കുണ്ടാകുന്ന ശ്വാസം മുട്ടലിന്‌ പ്രതിവിധിയായി അരൂതയില ഉണക്കി കത്തിച്ച ആവി ശ്വസിച്ചാൽ മതിയാകും. കുട്ടികളുടെ കോച്ചിവലി, ശ്വസന സംബന്ധമായ അസുഖം,കഫത്തിറ്റെ ജ്വരം എന്നിവയ്ക്കും ചിലതരം ഉന്മാദത്തിനും അരൂതയിലയുടെ നീര്‌ നൽകിയാൽ മതിയാകും[1]. അരൂതയില ഉണക്കിപ്പൊടിച്ച് ഏലത്തിരി, ജാതിക്ക, ഗ്രാമ്പു എന്നിവ ചേർത്ത് പൊടിച്ച് അജീർണ്ണം എന്ന അസുഖത്തിന്‌ നൽകുന്നു[1].

അരൂത

അരൂത ഒരു വിഷ സസ്യമാണു്. ആയതുകൊണ്ട് കുട്ടികൾക്ക് ഈ മരുന്നു് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണു്..[2]


അരൂത (Ruta graveolens)

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 1.4 1.5 ഡോ.കെ.ആർ.രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ. താൾ 26-27. H&C Publishers,Thrissure.
  2. ഔഷധസസ്യങ്ങളുടെ അത്ഭുതപ്രപഞ്ചം- മാത്യു മടുക്കക്കുഴി, കറന്റു് ബുക്സ്

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=അരൂത&oldid=1305669" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ