അമേരിക്കൻ കാട്ടുപോത്ത്
| American Bison | |
|---|---|
| B. b. bison Alternate image Historic drawing Bison call audio |
|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Mammalia |
| നിര: | Artiodactyla |
| കുടുംബം: | Bovidae |
| ഉപകുടുംബം: | Bovinae |
| ജനുസ്സ്: | Bison |
| വർഗ്ഗം: | B. bison |
| ശാസ്ത്രീയ നാമം | |
| Bison bison (Linnaeus, 1758) |
|
| Subspecies | |
| Synonyms | |
|
Bos americanus |
|
വടക്കേ അമേരിക്കൻ പുൽമേടുകളിൽ (Prairie) കൂട്ടങ്ങളായി കണ്ടുവരുന്ന പ്രത്യേകതരം വന്യജന്തുവാണ് അമേരിക്കാൻ കാട്ടുപോത്ത്. ബൈസൺ ബൈസൺ (Bison bison) എന്ന് ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവ 'ബോവിഡേ' (Bovidae) എന്ന ജന്തുകുടുംബത്തിൽ ഉൾപ്പെടുന്നു. ഏഷ്യയിലും ആഫ്രിക്കയിലും കണ്ടുവരുന്ന കാട്ടുപോത്തുകൾ ഇവയിൽനിന്നും വ്യത്യസ്തങ്ങളാണ്.
[തിരുത്തുക] പ്രത്യേകതകൾ
അമേരിക്കൻ കാട്ടുപോത്ത് കരുത്തുറ്റ ഒരു മൃഗമാണ്. പൂർണവളർച്ചയെത്തുമ്പോൾ ഉദ്ദേശം 2 മീ. ഉയരവും 765 കി.ഗ്രാം തൂക്കവും വരും. തലയും കഴുത്തും ചുമലും ഇരുണ്ട തവിട്ടു നിറമുള്ള രോമത്താൽ ആവൃതമാണ്. തലയിലെ നീണ്ട രോമവും താടിരോമവും മൂലം തലയ്ക്ക് ഉള്ളതിലധികം വലുപ്പം തോന്നിക്കുന്നു. ചുമലിന് ഒരു കൂനുണ്ട്. ഉടലിന്റെ പിൻഭാഗം താരതമ്യേന കൃശമാണ്.
ഒരു കാലത്ത് ധാരാളമായുണ്ടായിരുന്ന കാട്ടുപോത്ത് ഇന്ന് യു.എസ്സിന്റെ പശ്ചിമഭാഗത്തും കാനഡയിലെ ചില സുരക്ഷിതമേഖലകളിലും മാത്രം കാണപ്പെടുന്നു. ഇവയുടെ മാംസം ആഹാരത്തിനും തുകൽ തൊപ്പികളുടെയും വസ്ത്രങ്ങളുടെയും നിർമാണത്തിനും ഉപയോഗപ്പെടുത്തിയിരുന്നതിനാൽ ഇവയെ വൻതോതിൽ വേട്ടയാടിയിരുന്നു. 18-ാം ശ.-ത്തിന്റെ അവസാനത്തോടെ മിസിസിപ്പിയുടെ പൂർവഭാഗങ്ങളിൽനിന്നും പൂർണമായി ഇവ അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. 1889-ൽ ഏതാണ്ട് ആയിരത്തോളം കാട്ടുപോത്തുകൾ മാത്രമേ ശേഷിച്ചിരുന്നുള്ളു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ന് സുരക്ഷിതമേഖലകളിലായി 20,000-ത്തോളം കാട്ടുപോത്തുകൾ യു.എസ്സിലും കാനഡയിലുമായി ഉണ്ടെന്നാണ് കരുതപ്പെടുന്നത്.
അമേരിക്കൻ കാട്ടുപോത്തിന്റെ അടുത്ത ബന്ധുവായി കണക്കാക്കപ്പെടുന്നത് യൂറോപ്യൻ ബൈസൺ (European Bison) മാത്രമാണ്.
[തിരുത്തുക] അവലംബം
- ↑ Gates, C. & Aune, K (2008). Bison bison. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 10 November 2008.Database entry includes a brief justification of why this species is of Near threatened.
| കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ കാട്ടുപോത്ത് അമേരിക്കൻ കാട്ടുപോത്ത് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |