അജ്മൽ കസബ്
| മുഹമ്മദ് അജ്മൽ അമീർ കസബ് | |
|---|---|
| ജനനം | 1987 സെപ്റ്റംബർ 13[1] Faridkot, Okara, Pakistan |
| മരണം | 2012 നവംബർ 21 (പ്രായം 25) പൂനെ, മഹാരാഷ്ട്ര[2] |
| ലക്ഷ്യം | തീവ്രവാദം |
| ചുമത്തിയ വകുപ്പുകൾ | കൊലപാതകം ഗൂഢാലോചന ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യൽ സ്ഫോടകവസ്തുക്കൾ കൈവശം വയ്ക്കൽ |
| ശിക്ഷ | വധശിക്ഷ |
| നിജസ്ഥിതി | തൂക്കിലേറ്റി |
അജ്മൽ കസബ് എന്നു കൂടുതലായറിയപ്പെടുന്ന മുഹമ്മദ് അജ്മൽ അമീർ കസബ്(ഉർദു: محمد اجمل امیر قصاب; 1987 ജൂലൈ 13 - 2012 നവംബർ 21) 2008-ലെ മുംബൈ അക്രമണപരമ്പരയിൽ പങ്കാളിയായ ഒരു പാകിസ്താൻ പൗരനാണ്.[3][4]
ഈ ആക്രമണ പരമ്പരക്കു ശേഷം ജീവനോടെ പിടിയിലായ ഏക വ്യക്തി കസബാണ്. കസബ് ഒരു പാകിസ്താൻ പൗരനാണെന്ന കാര്യം പാകിസ്താൻ ആദ്യം നിഷേധിച്ചുവെങ്കിലും 2009 ജനുവരിയിൽ അക്കാര്യം അവർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.[5] 2010 മേയ് 3-നു് മുംബൈയിലെ ആർതർ റോഡ് ജയിലിലെ പ്രത്യേക കോടതി കസബ് കൊലപാതകം, രാജ്യത്തിനെതിരെയുള്ള യുദ്ധം, ആയുധങ്ങൾ സൂക്ഷിക്കൽ, തുടങ്ങിയ കാരണങ്ങൾ ചുമത്തി കുറ്റക്കാരനാണെന്ന് കണ്ടെത്തി.[6] 2010 മേയ് 6-ന് ഇതേ കോടതി നാല് കുറ്റങ്ങൾക്ക് വധശിക്ഷ, അഞ്ച് കുറ്റങ്ങൾക്ക് ജീവപര്യന്തം എന്ന രീതിയിൽ ശിക്ഷ പ്രഖ്യാപിച്ചു.
2011 ഫെബ്രുവരി 21 ന് മുംബൈ ഹൈക്കോടതി വധശിക്ഷ ശരിവെച്ചു. ഇതിനെ തുടർന്ന് വധശിക്ഷ റദ്ദുചെയ്യുന്നതിനായി സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഒക്ടോബർ 21 ന് സുപ്രീംകോടതിയും കീഴ്ക്കോടതി വിധികൾ ശരിവെച്ചു. ഇതിനെതിരായി 2012 ആഗസ്റ്റ് 29 ന് സമർപ്പിച്ച പുന:പ്പരിശോധനാ ഹർജിയും സുപ്രീംകോടതി തള്ളി. തുടർന്ന് രാഷ്ട്രപതി പ്രണബ് മുഖർജി മുൻപാകെ കസബ് ദയാഹർജി സമർപ്പിച്ചുവെങ്കിലും നവംബർ 5 ന് അദ്ദേഹവും അത് നിരാകരിച്ചു. ഇതിനെ തുടർന്ന് അജ്മൽ കസബിനെ 2012 നവംബർ 21ന് രാവിലെ 7.30ന് പുനെയിലെ യെർവാദ ജയിലിൽ തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കി. [7] [8]
അവലംബം[തിരുത്തുക]
- ↑ Megha Bahree (July 15, 2011). "Kasab’s Birthday Is Sept. 13: Mumbai Police". The Wall Street Journal. Unknown parameter
|http://blogs.wsj.com/indiarealtime/2011/07/15/kasabs-birthday-is-sept-13-mumbai-terror-chief/?mod=ignored (help); - ↑ Mumbai gunman Kasab hanged on four year anniversary of attack, Business Week
- ↑ "Planned 9/11 at Taj: Caught Terrorist". Zee News. 2008-11-29.
- ↑ "'Please give me saline'". Bangalore Mirror. 2008-11-29.
- ↑ "Surviving gunman's identity established as Pakistani". Dawn (Pakistani Newspaper). 2009-01-07. ശേഖരിച്ചത് 2009-01-07.
- ↑ Irani, Delnaaz (3 May 2010). "Surviving Mumbai gunman convicted over attacks". BBC News. ശേഖരിച്ചത് 3 May 2010.
- ↑ അജ്മൽ കസബ്: കഥ ഇതുവരെ, ശേഖരിച്ചത് 2012 നവംബർ 21
- ↑ timesofindia (21 നവംബർ 2012). "പൂനയിലെ യർവാഡാ ജെയിലിൽ അജമൽ കസബിനെ തൂക്കിക്കൊന്ന്, മറവുചെയ്തു". ടൈംസ് ഓഫ് ഇന്ത്യ. ശേഖരിച്ചത് 21 നവംബർ 2012.