2008 നവംബറിലെ മുംബൈ ഭീകരാക്രമണ പരമ്പര
| 2008 നവംബറിലെ മുംബൈ ഭീകരാക്രമണ പരമ്പര | |
|---|---|
ആക്രമണം നടന്ന ചില സ്ഥലങ്ങൾ |
|
| സ്ഥലം | മുംബൈ, ഇന്ത്യ |
| തീയതി | നവംബർ 26, 2008 10:30pm[1] (ഇന്ത്യൻസമയം, UTC+5:30) |
| ആക്രമണരീതി | ബോംബേറ്, ഷൂട്ടിംഗ്, ബന്ദിയാക്കൽ[2] |
| ആയുധം | ആർ.ഡി.എക്സ്., എ.കെ.-47, ഗ്രനേഡ്[3] |
| മരണം | 174[4] |
| പരിക്കേറ്റവർ | 239+[5] |
| സംശയിക്കപ്പെടുന്നവർ | ഡെക്കാൻ മുജാഹിദ്ദീൻ,[3] ഇന്ത്യൻ മുജാഹിദ്ദീന്റെ ഒരു വിഭാഗമാണെന്ന് കരുതുന്നു[6] |
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവും, ഏറ്റവും വലിയ നഗരവും ആയ മുംബൈയിൽ 2008 നവംബർ 26-ന് തീവ്രവാദികൾ ആസൂത്രിതമായ 10 ഭീകരാക്രമണങ്ങൾ നടത്തി. 2008 നവംബർ 26-ന് തുടങ്ങിയ ഈ ആക്രമണം ഏതാണ്ട് 60 മണിക്കൂറുകളോളം പിന്നിട്ട് 2008 നവംബർ 29-ന് ഇന്ത്യൻ ആർമി അക്രമിക്കപ്പെട്ട സ്ഥലങ്ങൾ തിരിച്ചു പിടിക്കുന്നതു വരെ നീണ്ടു നിന്നു.[7][8][8][9] 22വിദേശികളടക്കം ഏതാണ്ട് 195 പേരെങ്കിലും ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.[10] ഏതാണ്ട് 327 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.[11] ദക്ഷിണ മുംബൈയിലാണ് ഈ ആക്രമണങ്ങളിൽ കൂടുതലും നടന്നത്. ഛത്രപതി ശിവജി റെർമിനസ് റെയിൽവേ സ്റ്റേഷൻ, നരിമാൻ പോയന്റിലെ ഒബ്റോയി ട്രിഡന്റ്, ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ടാജ് മഹൽ പാലസ് & ടവർ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകൾ, ലിയോപോൾഡ് കഫേ എന്ന മുംബൈയിലെ കൊളാബയിലെ ഒരു ടൂറിസ്റ്റ് റെസ്റ്റോറന്റ്, കാമ ഹോസ്പിറ്റൽ, മുംബൈ ചബാദ് ഹൗസിന്റെ നിയന്ത്രണത്തിലുള്ള ഓർത്തഡോക്സ് ജ്യൂയിഷ്; മെട്രോ ആഡ്ലാബ്‌സ് തീയേറ്റർ; പോലീസ് ഹെഡ് ക്വോർട്ടേസ് എന്നീ സ്ഥലങ്ങളിലാണ് ഭീകരാക്രമണങ്ങൾ നടന്നത്. പോലീസ് ഹെഡ് ക്വാർട്ടേർസിൽ നടന്ന വെടിവെപ്പിൽ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിലെ ചീഫ് ഓഫീസറടക്കം 3 ഉന്നത പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പത്താമത്തെ സ്ഫോടനം നടന്നത് മുംബൈ വിമാനത്താവളത്തിനു സമീപത്തുള്ള വിലെ പാർലെ എന്ന ഉണ്ടായ കാർ ബോബ് സ്ഫോടനം ഈ അക്രമണ പരമ്പരയുമായി ബന്ധപ്പെട്ടതാണെന്ന സ്ഥീതികരണം ഉണ്ടായിട്ടില്ല[12]. ഏതാണ്ട് 50-നും 60-നും ഇടയിൽ തീവ്രവാദികൾ ഈ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചതായി കരുതുന്നു[13].
ഡെക്കാൻ മുജാഹദ്ദീൻ എന്ന അപരിചിതമായ ഭീകര സംഘടന ഉത്തരവദിത്വം ഏറ്റെടുത്തതായി വാർത്താ മാദ്ധ്യമങ്ങൾക്ക് ഇ മെയിൽ സന്ദേശം ലഭിച്ചിട്ടുണ്ട്[3]. ഈ ഇമെയിന്റെ ഉറവിടം പാകിസ്താൻ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് കണ്ടെത്തി[14]. ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യത്തോടായി നടത്തിയ പ്രസംഗത്തിൽ ഈ അക്രമണങ്ങൾക്ക് പിന്നിൽ വിദേശ ശക്തികൾ പ്രവർത്തിച്ചുവെന്നും, പുറത്തുനിന്നുള്ളവരുടെ സഹായമില്ലാതെ ഇത്തരമൊരു പ്രവർത്തനം അസാദ്ധ്യമെന്നുമാണ്. [15]
എന്നാൽ ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു പ്രകാരം ലഷ്‌കർ ഇ തോയ്‌ബ എന്ന പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരവാദി സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്നാണ്. [16][17]
ഉള്ളടക്കം |
പശ്ചാത്തലം [തിരുത്തുക]
ഈ പതിറ്റാണ്ടിൽ മുംബൈ പല ഭീകരാക്രമണങ്ങൾക്കും ഇരയായിട്ടുണ്ട്. 2002 ഡിസംബർ 6-ന് ബ്രിഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആന്റ് ട്രാൻസ്പോർട്ടിന്റെ ആളില്ലാത്ത ഒരു ബസിന്റെ സീറ്റിനടിയിൽ വച്ച ഒരു ബോംബ് ഘട്കോപറിൽ വച്ച് പൊട്ടിത്തെറിച്ചു. 2 പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.[18] അയോധ്യയിലെ ബാബറി മസ്ജിദ് സംഭവത്തിന്റെ പത്താം വാർഷിക ദിനത്തിലാണ് ഈ സ്ഫോടനം നടന്നത്.[19] 2003 ജനുവരി 27-ന് വൈൽ പാർക്കിനടുത്ത് ഒരു സൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചു. ഇതിൽ ഒരാൾ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയുടെ മുംബൈ സന്ദർശനത്തിന്റെ തലേദിവസമാണ് ഈ സ്ഫോടനം നടന്നത്.[20] 2003 മാർച്ഛ് 13-ന് മുംബൈയിലെ മുലുംട് സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരുന്ന ഒരു ട്രെയിനിൽ ബോംബ് സ്ഫോടനം നടന്നു. 10 പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 1993-ലെ ബോംബെ സ്ഫോടന പരമ്പരയുടെ 10-ആം വാർഷികത്തിന്റെ തൊട്ടടുത്ത ദിവസമാണ് ഈ ദുരന്തമുണ്ടായത്.[21] 2003 ജൂലൈ 28-ന് ഘട്കോപറിൽ വച്ച് തന്നെ ബെസ്റ്റിന്റെ ഒരു ബസിൽ സ്ഫോടനമുണ്ടായി. സ്ഫോടനത്തിൽ 4 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.[22]
ആക്രമണം നടന്ന സ്ഥലങ്ങൾ [തിരുത്തുക]
| സ്ഥലം | ആക്രമണസ്വഭാവം |
|---|---|
| വെടിവയ്പ്, ഗ്രനേഡ്. | |
| തെക്കൻ മുംബൈ പോലീസ് ആസ്ഥാനം | വെടിവയ്പ്[23] |
| വെടിവയ്പ്. | |
| വെടിവയ്പ്,[24] ആറ് സ്ഫോടനങ്ങൾ, മുകൾ നിലയിൽ അഗ്നിബാധ, ബന്ധികൾ,[8] സമീപത്തുനിന്നും ആർ.ഡി.എക്സ്. കണ്ടെത്തി.[25] | |
| വെടിവയ്പ്, സ്ഫോടനം, ബന്ധികൾ, അഗ്നിബാധ. | |
| മാസഗോൺ തുറമുഖം | സ്ഫോടനം, ആയുധങ്ങൾ അടങ്ങിയ ബോട്ട് പിടിച്ചെടുത്തു. |
| കാമ ആശുപത്രി | വെടിവയ്പ്, ബന്ധികൾ.[26] |
| നരിമാൻ ഹൗസ് | ആക്രമണം, വെടിവയ്പ്,[27] |
| വൈൽ പാർലെ, വടക്കൻ മുംബൈ | കാർ ബോംബ് സ്ഫോടനം .[28] |
| ഗിർഗൗം ചൗപതി | 2 തീവ്രവാദികൾ കൊല്ലപ്പെട്ടു.[29] |
| ടർഡിയൊ | 2 തീവ്രവാദികൾ അറസ്റ്റ് ചെയ്യപ്പെട്ടു. |
സംഭവങ്ങൾ നടന്ന ക്രമത്തിൽ [തിരുത്തുക]
താജ് മഹൽ പാലസ് & ടവർ ഹോട്ടലിൽ നടന്ന സംഭവങ്ങൾ [തിരുത്തുക]
| തിയതി | സമയം | സംഭവം |
|---|---|---|
| നവം 27 | 3:30 എഎം | നേവൽ കമാണ്ടോകൾ ഹോട്ടലിലേക്ക് |
| നവം 27 | 4:30 എഎം | 200 ലധികം ആളുകളെ ഒഴിപ്പിച്ചു |
| നവം 27 | 6:35 എഎം | ആർമി കടലിന്റെ നിയന്ത്രണം ഏറ്റെടുത്തു, എൻ.എസ്.ജി ഹോട്ടലിലേക്ക് |
| നവം 27 | 10:30 എഎം | തോക്കു പോരാട്ടം ഹോട്ടലിനകത്ത് നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. |
| നവം 27 | 12 ഉച്ച | 50 പേരെ ഒഴിപ്പിച്ചു. |
| നവം 27 | 4:30 പിഎം | തീവ്രവാദികൾ 4-)ം നിലയിലെ ഒരു റൂമിന് തീയ്യിടുന്നു. |
| നവം 27 | 7:20 പിഎം | കൂടുതൽ എൻ.എസ്.ജി കമാണ്ടോകൾ എത്തി, ഹോട്ടലിലേക്ക് കയറുന്നു. |
| നവം 27 | 11:00 പിഎം | ഓപ്പറേഷൻ തുടരുന്നു. |
| നവം 27 | 14:53 പിഎം | ആറ് മൃതശരീരങ്ങൾ കണ്ടെടുത്തു. |
| നവം 27-28 | 14:53 പിഎം - 15:59 | പത്ത് ഗ്രനേഡ് പൊട്ടിത്തെറികൾ |
| നവം 28 | 3:00 പിഎം | മറൈൻ കമാണ്ടോകൾ സ്ഫോടനവസ്തുക്കൾ താജ് ഹോട്ടലിൽ നിന്ന് കണ്ടെടുക്കുന്നു. |
| നവം 28 | 4.00 പിഎം | 12-15 മൃതശരീരങ്ങൾ താജിൽ നിന്നും നേവൽ കമാണ്ടോകൾ കണ്ടെടുക്കുന്നു. |
| നവം 28 | 7:30 പിഎം | പുതിയ സ്ഫോടനങ്ങൾ, വെടിവക്കൽ തുടരുന്നു. പോരാട്ടം തുടരുന്നു. |
| നവം 28 | 8:30 പിഎം | ഒരു തീവ്രവാദി കൂടി താജിൽ ബാക്കി ഉള്ളതായി വാർത്ത . |
| നവം 29 | 3:40 എഎം - 4:10 എഎം | താജിൽ അഞ്ച് സ്ഫോടനങ്ങൾ കൂടി ഉണ്ടായതായി റിപ്പോർട്ട്. |
| നവം 29 | 5:05 എഎം | മൂന്ന് തീവ്രവാദികൾ കൂടി താജിൽ ഉള്ളതായി റിപ്പോർട്ട് . |
| നവം 29 | 7:54 എഎം | ഒന്നാം നിലയിൽ തീപ്പിടുത്തം. രണ്ടാം നിലയിൽ കറുത്ത പുകപടലം. വെടിയൊച്ചകൾ കേൾക്കുന്നു. |
ഒബറോയി ട്രൈഡന്റ് ഹോട്ടലിലെ സംഭവങ്ങൾ [തിരുത്തുക]
| തിയതി | സമയം | സംഭവം |
|---|---|---|
| നവം 27 | 6 എഎം | എൻ.എസ്.ജി ഹോട്ടലിൽ എത്തുന്നു . |
| നവം 27 | 8:40 എഎം | വെടിയൊച്ചകൾ, ഉയർന്ന ആർമി, നേവി ഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നു. |
| നവം 27 | 1:30 പിഎം | രണ്ട് ചെറിയ സ്ഫോടനങ്ങൾ, കൂടുതൽ സേന ഹോട്ടലിലേക്ക്. |
| നവം 27 | 3:25 പിഎം | കുറച്ച് വിദേശ ബന്ദികളെ മോചിപ്പിക്കുന്നു. |
| നവം 27 | 5:35 പിഎം | സിഖ് റെജിമെന്റ് എത്തുന്നു, വെടിവക്കൽ തുടരുന്നു. |
| നവം 27 | 6 പിഎം | 27 ബന്ദികൾ പുറത്തു വരുന്നു, 4 വിദേശികളായവരെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. |
| നവം 27 | 6:45 പിഎം | ഹോട്ടലിനകത്ത് നിന്ന് പൊട്ടിത്തെറികൾ കേൾക്കുന്നി, രണ്ട് എൻ.എസ്.ജി ഗാർഡുകൾ, 25 ആർമി എന്നിവർക്ക് പരിക്കേറ്റതായി സംശയം, 31ബന്ദികൾ മോചിപ്പിക്കപ്പെടുന്നു. |
| നവം 27 | 7:10 പിഎം | ഒരു തീവ്രവാദി അറസ്റ്റിലാകുന്നു. |
| നവം 27 | 7:25 പിഎം | നാലാം നിലയിൽ തീപിടുത്തം |
| നവം 27 | 11 പിഎം | ഓപ്പറേഷൻ തുടരുന്നു |
| നവം 28 | 3:00 പിഎം | കമാണ്ടോ ഓപ്പറേഷൻ ഒബറൊയി ഹോട്ടലിലെ അവസാനിക്കുന്നു. 24 മൃതശരീരങ്ങൾ കണ്ടെടുത്തു. [30] |
നരിമാൻ ഹൌസിലെ സംഭവങ്ങൾ [തിരുത്തുക]
| തിയതി | സമയം | സംഭവം |
|---|---|---|
| Nov 27 | 7 AM | പോലീസ് സമീപ പ്രദേശ കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നു. |
| Nov 27 | 11 AM | പോലീസും തീവ്രവാദികളും പോലീസും തമ്മിൽ വെടിവപ്പ്, ഒരു തീവ്രവാദിക്ക് പരിക്കേൽക്കുന്നു. |
| Nov 27 | 2:45 PM | തീവ്രവാദികൾ സമീമസ്ഥലത്തേക്ക് ഗ്രനേഡ് ആക്രമണം നടത്തുന്നു. അപകടങ്ങൾ ഇല്ല. |
| Nov 27 | 5:30 PM | എൻ.എസ്.ജി കമാണ്ടോകൾ എത്തുന്നു. നേവൽ ഹെലികോപ്ടറുകൾ മുകളിലൂടെ എത്തുന്നു. |
| Nov 27 | 11 PM | ഓപ്പറേഷൻ തുടരുന്നു. |
| Nov 28 | 7:30 AM | എൻ.എസ്.ജി കമാണ്ടോകൾ മുകളിൽ ഹെലികോപ്ടർ വഴി ഇറങ്ങുന്നു. |
| Nov 28 | 7:30 PM | ആകെ ബന്ദികളാക്കിയിരുന്നു 5 പേരെ മോചിപ്പിക്കുന്നു. ഇതിൽ മരിച്ച റബ്ബി എന്നയാളും ഭാര്യയും ഉൾപ്പെടൂന്നു. [31][32] |
| Nov 28 | 8:30 PM | ഓപ്പറേഷൻ കഴിഞ്ഞതായി എൻ.എസ്.ജി പ്രഖ്യാപിക്കുന്നു. 2 തീവ്രവാദികൾ കൊല്ലപ്പെട്ടു. |
അത്യാഹിതങ്ങൾ [തിരുത്തുക]
| പൌരത്വം | മരണങ്ങൾ | പരിക്കുപറ്റിയവർ |
|---|---|---|
| 96 | 300+ | |
| 5 | - | |
| 4[33] | 2 | |
| 3[33] | 3 | |
| 2[34] | 3 | |
| 2[35] | 0 | |
| 1 | 7 | |
| 1 | 2 | |
| 1 | 1 | |
| 1 | - | |
| 1[36] | - | |
| - | 2[33] | |
| - | 1[37] | |
| - | 1[33] | |
| - | 1[33] | |
| - | 1[33] | |
| - | 1[38] |
ഈ തീവ്രവാദി ആക്രമണത്തിൽ 160 പേരിലധികം മരിച്ചതായും 327 പേർക്ക് പരിക്കേറ്റതായിട്ടാണ് ഇതുവരെയുള്ള റിപ്പോർട്ട്. [39] ഇതിൽ ഏഴ് ബ്രിട്ടീഷുകാരും, മൂന്ന് അമേരിക്കനും, രണ്ട് ആസ്ടേലിയനും, രണ്ട് കനേഡിയനും, ഒരു ഫിലിപ്പിനോയും പരിക്ക് പറ്റിയവരിൽ പെടുന്നു. [40][41] മരിച്ചവരിൽ 81 ഇന്ത്യൻ പൌരന്മാരും, 14 പോലീസുകാരും, ആറ് വിദേശികളും ഉൾപ്പെടുന്നു. [8][42][43][44][45][46][47] ഇതു കൂടാതെ ഒൻപത് തീവ്രവാദികളും കൊല്ലപ്പെട്ടു. ഒൻപത് പേർ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. [48] Andreas Liveras,
മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്‌മുഖ് പറഞ്ഞതനുസരിച്ച്, 14 പോലീസുകാർ കൊല്ലപ്പെട്ടു. ഇതിൽ താഴെ പ്പറയുന്ന ഉയർന്ന ഉദ്യോഗസ്ഥന്മാരും ഉൾപ്പെടുന്നു:[44]
- മുംബൈ ഭീകരവിരുദ്ധ സേനാ ചീഫ് ഹേമന്ത് കർകരെ. ,[49] - അദ്ദേഹം 2006 ലെ മാലേഗാവ് സ്ഫോടനം അന്വേഷിക്കുന്നതിൽ പ്രധാനിയായിരുന്നു. പലപ്പോഴും വധഭീഷണി ലഭിച്ചിട്ടുള്ള ഒരു ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. [50]
- അഡ്ഡീഷണൽ കമ്മീഷണർ ഓഫീസ് ഓഫ് പോലീസ് : അശോക് കാംട്ടെ [49]
- എൻകൌണ്ടർ സ്പെഷ്യാലിസ്റ്റ് : വിജയ് സലസ്കാർ [49]
- ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ : ശശാങ്ക് ഷിണ്ടെ. [49]
- ദേശീയ സുരക്ഷാസേന കമാൻഡോ: മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ [51]
- ദേശീയ സുരക്ഷാസേന കമാൻഡോ: ചാന്ദർ [51]
- ചത്രപതി ശിവാജി ടെർമിനസിലെ മൂന്ന് റെയിൽവേ ഉദ്യോഗസ്ഥന്മാരും കൊല്ലപ്പെട്ടവരിൽ പെടുന്നു. [52]
അനന്തര ഫലങ്ങൾ [തിരുത്തുക]
ആക്രമണത്തിന്റെ ഫലമായി മുംബൈയിലെ എല്ലാ സ്കൂളുകളും കോളെജുകളും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവ ഉൾപ്പെടെയുള്ള മിക്ക കാര്യാലയങ്ങളും 27-ആം തിയതി അടഞ്ഞുകിടന്നു.[53] ബോളിവുഡ് സിനിമകളുടെയും ടിവി പരമ്പരകളുടെയും ചിത്രീകരണം മുടങ്ങി.[54] യാത്രക്കാരുടെ സുരക്ഷയെ മാനിച്ച് പല അന്താരാഷ്ട്ര എയർലൈനുകളും മുംബൈയിൽ ഇറങ്ങുന്നത് താത്കാലികമായി നിർത്തലാക്കി.[55]
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യാ പര്യടനത്തിൽ ബാക്കി ഉണ്ടായിരുന്ന രണ്ട് ഏകദിന മത്സരങ്ങൾ ഉപേക്ഷിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നാട്ടിലേക്ക് മടങ്ങി [56]. 2008 ഡിസംബർ 3 മുതൽ 10 വരെ നടക്കേണ്ടിയിരുന്ന മുംബൈ കൂടി ഒരു വേദി ആയിരുന്ന ട്വന്റി20 ചാമ്പ്യൻസ് ലീഗ് നീട്ടി വെച്ചു[57]. നവി മുംബൈയിലെ ഐറ്റിസി ഫോർചുൺ ഹോട്ടൽ ബോംബ് വച്ച് തകർക്കുമെന്ന് മുംബൈ പൊലീസിന് ഒരു ഭീഷണി സന്ദേശം ലഭിച്ചു. ഛത്രപതി ശിവജി ടെർമിനസിൽ വീണ്ടും വെടിവപ്പ് നടന്നതായി അഭ്യൂഹങ്ങൾ പരക്കുകയുണ്ടായി. റെയിൽവേ പൊലീസ് ഈ വാർത്ത തള്ളികളഞ്ഞുവെങ്കിലും അവിടെക്കുള്ള ട്രെയിനുകൾ നിർത്തിയിട്ടു. മുംബൈ ആക്രമണത്തിനിടെ പിടികൂടിയ അജ്മൽ കസബ് പകിസ്താൻ കാരനനെന്ന് സ്തിരീകരിച്ചത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് ഇടയാക്കി. അതിർത്തിയിൽ ഇന്ത്യാ പാക്ക് യുദ്ധത്തിനു സാധ്യത ഉണ്ടായി.[58]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Help page with local contact numbers
- Twitter-fed list of useful local numbers
- Twitter feed for Mumbai
- Google Map of the attacks
- Full coverage from BBC News, CNN, DAWN, Guardian, Hindu, Hindustan Times, Mumbai Mid-Day, New York Times, Times of India
- Live video coverage from IBNLive, NDTV
- Pictures from Aljazeera, Arabian Business, BBC News, Boston Globe, Vinukumar Ranganathan, Yahoo! Photo Full Coverage
അവലംബം [തിരുത്തുക]
- ↑ "Mumbai survivors tell of how gunmen opened fire". guardian.co.uk. ശേഖരിച്ചത് 2008-11-26.
- ↑ India terrorist attacks leave at least 78 dead in Mumbai
- ↑ 3.0 3.1 3.2 "Terror attacks in Mumbai; six foreigners among 101 dead". Times of India. November 27, 2008. ശേഖരിച്ചത് 2008-11-26.
- ↑ "Death Toll in Mumbai Attacks Revised Down to 174". ABC News. 2008-11-29. ശേഖരിച്ചത് 2008-11-30.
- ↑ "Death Toll in Mumbai Attacks Revised Down to 174". ABC News. 2008-11-30. ശേഖരിച്ചത് 2008-11-30.
- ↑ Indian Mujahideen threatens to target Mumbai
- ↑ "A day of reckoning as India toll tops 170", The New York Times, 29 November 2008, http://www.nytimes.com/2008/11/30/world/asia/30mumbai.html?partner=permalink&exprod=permalink
- ↑ 8.0 8.1 8.2 8.3 "Scores killed in Mumbai rampage". CNN. 2008-11-26. ശേഖരിച്ചത് 2008-11-26.
- ↑ 6 "താജ് ഹോട്ടൽ എൻ.എസ്.ജിയുടെ നിയന്ത്രണത്തിൽ". മാതൃഭൂമി. 29 November, 2008. ശേഖരിച്ചത് നവംബർ 29 2008.
- ↑ "Indian forces kill last gunmen in Mumbai". Associated Press. 2008-11-29. ശേഖരിച്ചത് 2008-11-29.
- ↑ "Standoffs continue in Mumbai as soldiers storm Jewish center". CNN. 2008-11-27. ശേഖരിച്ചത് 2008-11-27.
- ↑ "Cops clueless about Vile Parle taxi blast". The Times Of India. 2008-11-26. ശേഖരിച്ചത് 2008-11-28.
- ↑ "Is al-Qaida behind the Mumbai terror attacks?". Haaretz. 2008-11-27. ശേഖരിച്ചത് 2008-11-27.
- ↑ "Deccan Mujahideen email originated in Pakistan". The Hindu. The Hindu. 2008-11-30.
- ↑ PM promises terror clean-up
- ↑ Terror attacks in Mumbai; six foreigners among 101 dead
- ↑ Lashkar-e-Taiba responsible for Mumbai terroristic act
- ↑ "Blast outside Ghatkopar station in Mumbai, 2 killed". rediff.com India Limited. 2002-12-06. ശേഖരിച്ചത് 2008-08-19.
- ↑ "1992: Mob rips apart mosque in Ayodhya". BBC. ശേഖരിച്ചത് 2008-11-11.
- ↑ "1 killed, 25 hurt in Vile Parle blast". The Times of India. 2003-01-28. ശേഖരിച്ചത് 2008-08-19.
- ↑ "Fear after Bombay train blast". BBC. 2003-03-14. ശേഖരിച്ചത് 2008-08-19.
- ↑ Vijay Singh, Syed Firdaus Ashra (2003-07-29). "Blast in Ghatkopar in Mumbai, 4 killed and 32 injured". rediff.com India Limited. ശേഖരിച്ചത് 2008-08-19.
- ↑ Multiple attacks kill and wound scores in Mumbai. Retrieved on November 27, 2008.
- ↑ Scores killed in Mumbai attacks
- ↑ Mumbai tense as hotel standoffs remain
- ↑ Mumbai terror kills 65
- ↑ Encounter on at Nariman House in South Mumbai
- ↑ TERROR TAKES OVER MUMBAI. The Statesman.
- ↑ Mumbai Hit: Two terrorists shot dead
- ↑ http://ibnlive.in.com/news/commando-ops-at-oberoi-over-hotel-death-toll-30/79281-3.html
- ↑ [1]
- ↑ http://ibnlive.in.com/news/terrorists-kill-5-hostages-at-nariman-house/79296-3.html
- ↑ 33.0 33.1 33.2 33.3 33.4 33.5 "Mumbai gunmen besiege hotels, kill 119 in 2 days". ശേഖരിച്ചത് 27 November 2008.
- ↑ "Two Nelson County residents confirmed dead in India". WBDJ. 2008-11-28. ശേഖരിച്ചത് 2008-11-28.
- ↑ "Battle rages for Mumbai hostages". ശേഖരിച്ചത് 28 November 2008.
- ↑ "Sporean hostage killed". The Straits Times. 2008-11-28. ശേഖരിച്ചത് 2008-11-28.
- ↑ "Filipino tourist injured in Mumbai hotel attack". ശേഖരിച്ചത് 28 November 2008.
- ↑ "Norway condemns terrorist attacks in India". Norwegian Broadcasting Corporation (The Norway Post). 28 November 2008. ശേഖരിച്ചത് 28 November 2008.
- ↑ "Fighting reported at Mumbai Jewish center". CNN. 2008-11-27. ശേഖരിച്ചത് 2008-11-28.
- ↑ Associated Press: 24 more bodies found in Mumbai; death toll now 143. Accessed November 28 2008 at 7:04 AM EST.
- ↑ Mumbai: Hostages freed as PM blames 'outsiders'. Accessed November 27 2008 at 11:43 AM CST.
- ↑ Chang, Anita (2008-11-27). "104 killed as gunmen rampage in India city". Associated Press. ശേഖരിച്ചത് 2008-11-27.
- ↑ Somayaji, Chitra; Sumit Sharma, Anoop Agrawal (2008-11-27). "Mumbai Deaths in Attacks Top 100; Injured Total 290". Bloomberg. ശേഖരിച്ചത് 2008-11-27.
- ↑ 44.0 44.1 "Indian forces storm Jewish centre". BBC News. 2008-11-27. ശേഖരിച്ചത് 2008-11-27.
- ↑ One Japanese killed, another wounded in Mumbai shootings. Retrieved on November 26, 2008.
- ↑ PTI (2008-11-27). "Nine foreigners die in terror attacks". mid-day.com. ശേഖരിച്ചത് 2008-11-27.
- ↑ "Mumbai: Italians killed in attack". ANSA. 2008-11-27. ശേഖരിച്ചത് 2008-11-27.
- ↑ Seven Britons injured in terror strikes
- ↑ 49.0 49.1 49.2 49.3 "Three top cops die on duty". The Times of India. 2008-11-27. ശേഖരിച്ചത് 2008-11-27.
- ↑ Rajesh, Y P (2008-11-27). "Karkare’s response to a death threat: A 'smiley'". Indian Express. ശേഖരിച്ചത് 2008-11-27.
- ↑ 51.0 51.1 "2 NSG men killed, six others injured in Mumbai gunbattles" (in English). PTI. നവംബർ 28. ശേഖരിച്ചത് നവംബർ 28, 2008.
- ↑ Three rly men killed in CST encounter
- ↑ "BSE, NSE to remain closed on Thursday". 27 November 2008. ശേഖരിച്ചത് 2008-11-27.
- ↑ "Shooting of films and TV serials hauled". MiD-Day. 2008-11-27. ശേഖരിച്ചത് 2008-11-28.
- ↑ Prada, Paulo; Daniel Fitzpatrick, Nitin Luthra, Dan Michaels, Jeanne Whalen (2008-11-27). "Mumbai Notebook: Squeeze to India's Cash-Strapped Carriers". The Wall Street Journal. ശേഖരിച്ചത് 2008-11-27.
- ↑ "Mumbai terrorist attacks: England set to leave India but Test series could still go ahead". The Daily Telegraph. 2008-11-27. ശേഖരിച്ചത് 2008-11-28.
- ↑ "Mumbai terror attack: T20 Champions League postponed". Express India. 2008-11-27. ശേഖരിച്ചത് 2008-11-28.
- ↑ "NSG sanitising Taj Hotel". Rediff.com. November 26, 2008. ശേഖരിച്ചത് 2008-11-29.