Jump to content

ഹാനോക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാനോക്
Korean name
Hangul
한옥
Hanja
韓屋
Revised Romanizationhanok
McCune–Reischauerhanok
ഗിവ (기와)

പരമ്പരാഗത കൊറിയൻ ഭവനങ്ങളാണ് ഹാനോക്(Hanok) എന്നറിയപ്പെടുന്നത്. കൊറിയൻ വാസ്തുവിദ്യയിൽ നിർമിച്ചിരിക്കുന്ന ഇവ ഭൂപ്രകൃതിയേയും കാലാവസ്ഥയേയുംകണക്കിലെടുത്താണ് രൂപകല്പനചെയ്തിരിക്കുന്നത്.

ഹാനോക്ക് ഭവനത്തിന്റെ അകവും അത്തരത്തിൽ തന്നെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ബീസാനിംസു(Baesanimsu (배산임수) എന്നറിയപ്പെടുന്ന കൊറിയൻ വാസ്തുശാസ്ത്രമാണ് ഇതിന്റെ നിർമിതിക്ക നിദാനം. ഹാനോക് ഭവനത്തിന്റെ മുന്നിൽ നദിയും പിന്നിൽ പർവ്വതവും ഉണ്ടെങ്കിൽ അത് ഒരു ഉത്തമ ഭവനായിരിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. ഓണ്ഡോൾ എന്നറിയപ്പെടുന്ന ഒരു താപന രീതിയും ഹാനോക് വീടുകളിൽ ഉണ്ട്. അതികഠിനമായ ശൈത്യത്തിൽനിന്നും ഇത് അന്തേവാസികളെ സംരക്ഷിച്ച് നിർത്തുന്നു.

പ്രാദേശികമായും ഹാനോക്കുകൾ വ്യത്യാസപ്പെടാം. തണുത്തുറഞ്ഞ വടക്കൻ പ്രദേശങ്ങളിൽ സംവൃതചതുര രൂപത്തിലുള്ള ഹാനോക്കുകളാണ് കാണപ്പെടുന്നത്. ഇത് താപത്തെ തടഞ്ഞുനിർത്താൻ സഹായിക്കുന്നു. 'L' ആകൃതിയിലുള്ള ഹാനോക്കുകൾ മധ്യനാടുകളിലും, 'I' ആകൃതിയിലുള്ള ഹാനോക്കുകൾ തെക്കൻ പ്രദേശങ്ങളിലും കണ്ടുവരുന്നു.


നിർമ്മാണ സാമഗ്രികൾ

[തിരുത്തുക]

പ്രാദേശികമായി സുലഭമായ മണ്ണ്, തടി, കല്ലുകൾ എന്നിവയാണ് ഹാനോക്കിന്റെ പ്രധാന നിർമ്മാണ സാമഗ്രികൾ. തീർത്തും പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത വസ്തുക്കളാണിവ. ഗിവ(Giwa) എന്നറിയപ്പെടുന്ന ഓടുകളും ഹാനോക്കിൽ ഉപയോഗിഛ്കിരിക്കുന്നു. കൊറിയൻ പരമ്പരാഗത കടലാസായ ഹഞിയും(Hanji) ഇതിന്റെ നിർമ്മാണത്തിനായ പ്രയോജനപ്പെടുത്തിയിരിക്കുന്നു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹാനോക്&oldid=3896681" എന്ന താളിൽനിന്ന് ശേഖരിച്ചത്