ഹാനോക്
ഹാനോക് | |
![]() | |
Korean name | |
---|---|
Hangul | 한옥 |
Hanja | 韓屋 |
Revised Romanization | hanok |
McCune–Reischauer | hanok |

പരമ്പരാഗത കൊറിയൻ ഭവനങ്ങളാണ് ഹാനോക്(Hanok) എന്നറിയപ്പെടുന്നത്. കൊറിയൻ വാസ്തുവിദ്യയിൽ നിർമിച്ചിരിക്കുന്ന ഇവ ഭൂപ്രകൃതിയേയും കാലാവസ്ഥയേയുംകണക്കിലെടുത്താണ് രൂപകല്പനചെയ്തിരിക്കുന്നത്.
ഹാനോക്ക് ഭവനത്തിന്റെ അകവും അത്തരത്തിൽ തന്നെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ബീസാനിംസു(Baesanimsu (배산임수) എന്നറിയപ്പെടുന്ന കൊറിയൻ വാസ്തുശാസ്ത്രമാണ് ഇതിന്റെ നിർമിതിക്ക നിദാനം. ഹാനോക് ഭവനത്തിന്റെ മുന്നിൽ നദിയും പിന്നിൽ പർവ്വതവും ഉണ്ടെങ്കിൽ അത് ഒരു ഉത്തമ ഭവനായിരിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. ഓണ്ഡോൾ എന്നറിയപ്പെടുന്ന ഒരു താപന രീതിയും ഹാനോക് വീടുകളിൽ ഉണ്ട്. അതികഠിനമായ ശൈത്യത്തിൽനിന്നും ഇത് അന്തേവാസികളെ സംരക്ഷിച്ച് നിർത്തുന്നു.
പ്രാദേശികമായും ഹാനോക്കുകൾ വ്യത്യാസപ്പെടാം. തണുത്തുറഞ്ഞ വടക്കൻ പ്രദേശങ്ങളിൽ സംവൃതചതുര രൂപത്തിലുള്ള ഹാനോക്കുകളാണ് കാണപ്പെടുന്നത്. ഇത് താപത്തെ തടഞ്ഞുനിർത്താൻ സഹായിക്കുന്നു. 'L' ആകൃതിയിലുള്ള ഹാനോക്കുകൾ മധ്യനാടുകളിലും, 'I' ആകൃതിയിലുള്ള ഹാനോക്കുകൾ തെക്കൻ പ്രദേശങ്ങളിലും കണ്ടുവരുന്നു.
നിർമ്മാണ സാമഗ്രികൾ
[തിരുത്തുക]പ്രാദേശികമായി സുലഭമായ മണ്ണ്, തടി, കല്ലുകൾ എന്നിവയാണ് ഹാനോക്കിന്റെ പ്രധാന നിർമ്മാണ സാമഗ്രികൾ. തീർത്തും പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത വസ്തുക്കളാണിവ. ഗിവ(Giwa) എന്നറിയപ്പെടുന്ന ഓടുകളും ഹാനോക്കിൽ ഉപയോഗിഛ്കിരിക്കുന്നു. കൊറിയൻ പരമ്പരാഗത കടലാസായ ഹഞിയും(Hanji) ഇതിന്റെ നിർമ്മാണത്തിനായ പ്രയോജനപ്പെടുത്തിയിരിക്കുന്നു.
ചിത്രശാല
[തിരുത്തുക]-
ഹാനോക്കിന്റെ മേൽക്കൂര
-
ഒരു ഹാനോക്കിൽ ചൂലുകൾ സൂക്ഷിച്ചിരിക്കുന്ന ഭാഗം
-
നാംസാ ഗ്രാമത്തിലെ ഹാനോക്കുകൾ
-
വസന്തകാലത്തെ ഒരു ഹാനോക്ക്
-
കൊറിയൻ വീട്ടുസാമഗ്രികൾ
-
കൊറിയൻ തത്ത്വചിന്തകാനായിരുന്ന ജിയോങ് യാക്-യൊങ് ഇന്റെ ഗൃഹം
-
അടുക്കള
-
ഒരു ഹാനോക് ഗ്രാമം
-
ബക്ചോൺ ഹാനോക് ഗ്രാമത്തിലെ ഒരു ഹാനോക്
-
ഹാനോക്കിന്റെ അകത്തളം